പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മകള്‍ ഉണ്ടോ? ഒറ്റ രാത്രി കൊണ്ട് അവനി മോദി താരമാകുന്നു... വ്യാജ വാര്‍ത്ത വിശ്വസിച്ച രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ കശ്മീര്‍ സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെ അവനിയെ തട്ടിക്കൊണ്ട് പോയി; ട്രെന്‍ഡിംഗായി ‘മോദി ജി കീ ബേട്ടി’ ഹാഷ്ടാഗ്

റിലീസിനൊരുങ്ങുന്ന ഒരു ഹാസ്യ ചിത്രമാണ് ‘മോദി ജി കീ ബേട്ടി’. എന്നാൽ അതിന് പിന്നാലെ പുറത്ത് വന്ന പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. ഒക്ടോബര്‍ 14നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. എഡ്ഡി സിംഗ് സംവിധാനം ചെയ്ത ഒരു ചെറിയ ബജറ്റ് ചിത്രമാണ് ‘മോദി ജി കീ ബേട്ടി’. ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍ സൃഷ്ടിച്ച വിവാദത്തില്‍ കുടുങ്ങുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ ഉള്ളടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മകളാണ്, അവനി മോദി എന്ന പെൺകുട്ടി എന്ന് മാദ്ധ്യമ പ്രവര്‍ത്തകന്‍ പറയുകയും ഇത് മാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്യുന്നു. ഒറ്റ രാത്രി കൊണ്ട് അവനി മോദി താരമാകുന്നു. ഈ വ്യാജ വാര്‍ത്ത വിശ്വസിച്ച രണ്ട് പാകിസ്ഥാന്‍ ഭീകരര്‍, കശ്മീര്‍ സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെ അവനിയെ തട്ടിക്കൊണ്ട് പോകുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ‘മോദി ജി കീ ബേട്ടി’ എന്ന ചിത്രത്തിന്റെ പേരാണ് വാർത്ത വളരെ വേഗത്തില്‍ പ്രചരിക്കുന്നതിനും ചര്‍ച്ചയാകുന്നതിനും ഇടയാക്കിയത്. ഇതിന് പിന്നാലെ, നിരവധി മീമുകളും ട്രോളുകളുമെല്ലാം മീഡിയയിൽ പ്രചരിക്കുകയായിരുന്നു. അതേസമയം ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മകള്‍ ഉണ്ടോ?’ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. തുടർന്ന്, ‘മോദി ജി കീ ബേട്ടി’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറി. ഇതിന്റെ വാസ്തവം അറിയാനുള്ള ആകാംക്ഷയിലാണ് ആളുകള്‍. ‘മോദി ജി കീ ബേട്ടി’ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായതോടെ ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha