ഞാൻ ഒച്ചയിട്ടു... ആ സമയം ചിലരൊക്കെ പിസ കഴിച്ചോണ്ടിരിക്കുകയായിരുന്നു.. എന്നാല്‍ തന്റെ ശബ്ദം കേട്ട് അവരത് താഴെ വച്ചു; മല്ലു ഫുഡാണ് തനിക്ക് കൂടുതലിഷ്ടം.. മീനുണ്ടെങ്കില്‍ ചിക്കന്‍ കഴിക്കാത്തയാളാണ് ഞാൻ! തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍

സിനിമയിലും ചാനൽ പരിപാടികളിലുമൊക്കെയായി സജീവമാണ് ശ്വേത മേനോൻ. റിയാലിറ്റി ഷോകളിലും സ്‌റ്റേജ് പരിപാടികളിലുമെല്ലാമായി ശ്വേത സജീവമാണ്. ഇപ്പോഴിതാ തന്റെ പഴയ ഒരു അനുഭവം തുറന്ന് പറയുകയാണ് താരം. യുഎസില്‍ ഷോയ്ക്ക് പോയപ്പോള്‍ ഭക്ഷണത്തിന് വേണ്ടി അടിയുണ്ടാക്കിയതായും കൂടാതെ ഷോയ്ക്കിടെ ബോധംകെട്ടു വീണ സംഭവത്തെകുറിച്ചുമായിരുന്നു താരം തുറന്ന് പറഞ്ഞത്. ഒരിക്കല്‍ യുഎസ് ഷോയ്ക്ക് പോയപ്പോള്‍ ഫുഡിന് വേണ്ടി അടിയുണ്ടാക്കിയിരുന്നു. ഷോ പെട്ടെന്ന് തീര്‍ത്ത് ഫുഡ് കഴിക്കാനായി പോവുകയായിരുന്നു എല്ലാവരും. നാടന്‍ വിഭവങ്ങളാണ് ഉള്ളത് എന്നായിരുന്നു പറഞ്ഞത്. ചോറ് കഴിക്കാനായി നില്‍ക്കുകയായിരുന്നു എല്ലാവരും. പിസയായിരുന്നു അവിടെ കണ്ടത്. അതുമാത്രം കണ്ടതോടെ ഭയങ്കര പ്രശ്‌നമായി. താന്‍ ഒച്ചയിട്ടു. ആ സമയം ചിലരൊക്കെ പിസ കഴിച്ചോണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ ശബ്ദം കേട്ട് അവരത് താഴെ വച്ചു. മല്ലു ഫുഡാണ് തനിക്ക് കൂടുതലിഷ്ടം. മീനുണ്ടെങ്കില്‍ ചിക്കന്‍ കഴിക്കാത്തയാളാണ് താന്‍. ഷോയ്ക്കിടെ ബോധംകെട്ട് വീണ സംഭവവും ഉണ്ടായിട്ടുണ്ട് എന്നാണ് ശ്വേത മേനോന്‍ വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha