ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു...ജന്മദിനാശംസകള്‍ കണ്‍മണി...പാപ്പുവിന്റെ പിറന്നാള്‍ ആഘോഷമാക്കി അമൃതയും ഗോപി സുന്ദറും

ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു...ജന്മദിനാശംസകള്‍ കണ്‍മണി, മകള്‍ അവന്തിക എന്ന പാപ്പുവിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്. പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും അമൃത ഷെയര്‍ ചെയ്തിട്ടുണ്ട്. അമൃത ഷെയര്‍ ചെയ്ത ചിത്രത്തില്‍ ഗോപി സുന്ദര്‍, സഹോദരി അഭിരാമി എന്നിവരെയും ചിത്രങ്ങളില്‍ കാണാം.
'അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്തു പിടിപ്പിച്ച ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി, പാപ്പു, കുഞ്ഞേ. മമ്മിയുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്. എന്തുതന്നെയായാലും, ലോകം എനിക്കെതിരെ തിരിഞ്ഞാലും, ഞാന്‍ നിന്നോട് വാഗ്ദാനം ചെയ്യുന്നു, ഞാന്‍ നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും. ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു, നീ ഏറ്റവും കരുത്തുള്ളവളാണ്. ജന്മദിനാശംസകള്‍ കണ്‍മണി. നീയാണ് എന്റെ ജീവിതം,' അമൃത കുറിച്ചു.
കഴിഞ്ഞ മേയ് മാസത്തിലാണ് അമൃത സുരേഷുമായി റിലേഷനിലാണെന്ന കാര്യം ഗോപി സുന്ദര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്ബു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്,' എന്നാണ് അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ട് ഗോപി സുന്ദര്‍ കുറിച്ചത്.
https://www.facebook.com/Malayalivartha