ചിലപ്പോൾ മരുന്ന് കഴിച്ചാലും തലവേദന മാറില്ല.. രണ്ട് വർഷമായി തലയുടെ പിൻ ഭാഗത്ത് ബോൺ ട്യൂമറുണ്ട്... അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു; വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത് നോക്കും.. എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ അത് സർജറി ചെയ്യേണ്ടി വരും... ആരാധകരുടെ മുൻപിൽ അത് തുറന്ന് പറഞ്ഞ് റോബിൻ

ബിഗ് ബോസിന് ശേഷം നിരന്തരം ഉദ്ഘാടനങ്ങളും പരിപാടികളുമായി തിരക്കിലാണ് റോബിൻ. ആരതി തെലുങ്ക്, തമിഴ് സിനിമാ മേഖലകളിലാണ് സജീവമായിട്ടുള്ളത്. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് റോബിൻ വെളിപ്പെടുത്തിയത്. നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയെയാണ് താരം പ്രണയിക്കുന്നത്. ഇരുവരും വരുന്ന ഫെബ്രുവരിയിൽ വിവാഹിതരാകും. ഇപ്പോഴിതാതന്റെ ജീവിതത്തിലെ മറക്കാനാകാത്ത സംഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. എനിക്ക് ഇടയ്ക്കിടെ തലവേദന വരാറുണ്ട്. ചിലപ്പോൾ മരുന്ന് കഴിച്ചാലും തലവേദന മാറില്ല.' 'തലയുടെ പിൻ ഭാഗത്ത് ബോൺ ട്യൂമറുണ്ട്. രണ്ട് വർഷമായി തലയുടെ പിൻഭാഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത് നോക്കും.' 'എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ അത് സർജറി ചെയ്യേണ്ടി വരും. അത്യാവശ്യം വലുതാണ് ആ മുഴ. എല്ലാ ചലഞ്ചസും നമ്മൾ ഫേസ് ചെയ്യണം.' ഇപ്പോഴും എന്റെ ലൈഫിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. എനിക്ക് ആരതിയെ കിട്ടാൻ കാരണം ടോം ഇമ്മട്ടിയാണ്. എനിക്ക് ഇഷ്ടമില്ലാത്ത കാര്യം വന്നാൽ ഞാൻ പ്രതികരിക്കാം. ഞാൻ കല്യാണം കഴിക്കുന്ന പെൺകുട്ടിയെ മാത്രം ഫോളോ ചെയ്യൂവെന്നുള്ളത് എന്റെ ആഗ്രഹമാണ്. പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്ന് ആഗ്രഹമുണ്ട്.' 'ഓർബിറ്റൽ ഫിലിം പ്രൊഡക്ഷനെന്ന് പേര് നൽകാനാണ് ഉദ്ദേശിക്കുന്നത്. അലറരുതെന്ന് ആരതി പൊടി പറഞ്ഞിരുന്നു. ചിലർ ആവശ്യപ്പെടുമ്പോൾ മാത്രം അലറി സംസാരിക്കും' റോബിൻ പറഞ്ഞു. 'ഞാൻ എന്ത് പൊട്ടത്തരം ചെയ്താലും റോബിൻ എന്നോട് ദേഷ്യപ്പെടാറില്ല. ഞാൻ ആദ്യം കരുതിയത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്.' 'പക്ഷെ എന്റെ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന വ്യക്തിയാണ്' ആരതി പൊടി പറഞ്ഞു.
https://www.facebook.com/Malayalivartha