ആഘോഷത്തോടെ.... 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാകും പുരസ്‌കാര ദാനം, മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് ബിജുമേനോനും ജോജു ജോര്‍ജ്ജും, മികച്ച നടി രേവതി

ആഘോഷത്തോടെ.... 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാകും പുരസ്‌കാര ദാനം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.തുടര്‍ന്ന് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിപാല്‍ നയിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും.
രണ്ട് പേര്‍ക്കാണ് ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം. 'ആര്‍ക്കറിയാം' എന്ന ചിത്രത്തിന് ബിജുമേനോനും, 'നായാട്ട്' 'മധുരം' തുറമുഖം എന്നീ ചിത്രങ്ങള്‍ക്ക് ജോജു ജോര്‍ജ്ജും പുരസ്‌കാരങ്ങള്‍ പങ്കിടും.
'ഭൂതകാലം' എന്ന ചിത്രത്തിന് രേവതി മികച്ച നടിയായി തെരഞ്ഞെടുത്തു. ദിലീഷ് പോത്തനാണ് മികച്ച സംവിധായകന്‍. ചിത്രം 'ജോജി', 'ആവാസ വ്യൂഹം''
മികച്ച തിരക്കഥക്കുള്ള പുരസ്‌കാരത്തിന് കൃഷാന്ദിനും ഛായാഗ്രാഹകനുള്ള പുരസ്‌കാരത്തിന് മധു നീലകണ്ഠനും അര്‍ഹരായി. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ കെ പി കുമാരനും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ് അച്ചീവ്മെന്‍ഡ് പുരസ്‌കാരം മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിക്കും.
സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന താര സന്ധ്യയില്‍ മന്ത്രിമാരായ വി ശിവന്‍ കുട്ടി, .ജി ആര്‍ അനില്‍ തുടങ്ങിയവരും രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധിപേര്‍ പങ്കെടുക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























