Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുടക്കം മുതലേ ബ്ലോക്ക് ഉണ്ടായിരുന്നു... അച്ഛന്‍ ഒരുപക്ഷേ അച്ഛന്റെ അച്ഛനെ പറയേണ്ട കാര്യമാണ്! ഉന്നത ജാതിയിലെ കുട്ടികളുടെ കൂടെ താമസിപ്പിക്കാനാകില്ല.. സിനിമയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഷമ്മി

24 SEPTEMBER 2022 08:40 AM IST
മലയാളി വാര്‍ത്ത

ഷമ്മി തിലകന് സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത വേഷമായിരുന്നു സുരേഷ് ഗോപി നായകനായ പാപ്പനിലെ കഥാപാത്രം. ഇരുട്ടന്‍ ചാക്കോ എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. ഇപ്പോഴിതാ ഓണം റിലീസ് ആയി തിയറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രത്തിലും അദ്ദേഹത്തിന് പ്രാധാന്യമുള്ള കഥാപാത്രമുണ്ട്. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ പാല്‍തു ജാന്‍വറിലാണ് ഈ വേഷം. ഇതുവരെ കാണാത്ത രീതിയില്‍ മൊട്ടയടിച്ച ഗെറ്റപ്പിലാണ് ഷമ്മി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതേസമയം അച്ഛന്‍ തിലകനെ പോലെ തന്നെ തനിക്ക് ന്യായമെന്ന് തോന്നുന്നത് മറയില്ലാതെ പറയുന്ന വ്യക്തിയാണ് ഷമ്മി. താരസംഘടനയായ അമ്മയുടെ നിലപാടുകള്‍ക്കെതിരെ പലപ്പോഴും ഷമ്മി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്തു നിന്നും തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഷമ്മി തിലകന്‍.

ചെറുപ്പത്തില്‍ ജാതിയുടെ പേരില്‍ താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 'ഒരു പക്ഷേ മാനുഫാച്ചറിങ് ഡിഫക്ട് കൊണ്ടായിരിക്കും, ഒരുപാട് കഥാപാത്രങ്ങളെ ഒന്നും മലയാള സിനിമയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയാതെ പോയത്. അത് മാത്രമേ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കാരണമായി ഞാന്‍ കാണുന്നുള്ളു. തുടക്കം മുതലേ ബ്ലോക്ക് ഉണ്ടായിരുന്നു. അച്ഛന്‍ ഒരുപക്ഷേ അച്ഛന്റെ അച്ഛനെ പറയേണ്ട കാര്യമാണ്. അതുകൊണ്ടാണ് അങ്ങനൊരു അവസ്ഥ അച്ഛനും അത് വഴി എനിക്കും നേരിടേണ്ടി വന്നത്'' എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. ജാതീയത തന്നെയാണ് അതിലെ പ്രധാന വിഷയമെന്നും അത് വളരെ ചെറുപ്പം മുതലേ നേരിട്ടിരുന്നുവെന്നുമാണ് ഷമ്മി പറയുന്നത്. പിന്നാലെയാണ് ചെറുപ്പത്തില്‍ നേരിട്ട ജാതീയത അദ്ദേഹം വെളിപ്പെടുത്തുന്നത്. വിടരുന്ന മൊട്ടുകള്‍ എന്ന മധു സാര്‍ അഭിനയിച്ചിരുന്ന സിനിമയില്‍ ഒരു അവസരം ലഭിച്ചിരുന്നു. അന്ന് എന്നെ പോലെയൊരു കുട്ടിയെ സംബന്ധിച്ച് റേഡിയോ നാടകം, നാടകം, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നിവയായിരുന്നു കഴിവ് പ്രകടിപ്പിക്കാനുള്ള വേദിയായിരുന്നുവെന്നാണ് ഷമ്മി പറയുന്നത്.

കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ ഒരുപാട് ടാലന്റ് കോംമ്പറ്റീഷന്‍സ് അന്ന് നടക്കുമായിരുന്നു. അങ്ങനെയൊരു മത്സരത്തില്‍ പല ലെവലുകളിലും വിജയിച്ച് മുന്നിലെത്തിയിരുന്നു ഞാനും എന്റെ ചേട്ടനും. ഞങ്ങള്‍ നാല് പേരെ അതില്‍ നിന്ന് വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയിലേക്ക് സെലക്ട് ചെയ്തുവെന്നാണ് ഷമ്മി പറയുന്നത്. അന്ന് ടെലഗ്രാമിലായിരുന്നു വിവരം അറിയിക്കുക. അങ്ങനെ ഇന്ന ദിവസം വരണമെന്ന് പറഞ്ഞുകൊണ്ട് ടെലഗ്രാം എത്തുകയായിരുന്നു. അതോടെ ഞങ്ങള്‍ക്ക് ഭയങ്കര സന്തോഷമായി. എല്ലാവരും ഞങ്ങളെ ഹീറോസിനെ പോലെയായിരുന്നു കണ്ടത്. അതിന്റെ അഹങ്കാരം ഒക്കെ കേറി. പക്ഷെ പോവാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ അടുത്ത ടെലഗ്രാം വന്നു. ചിത്രം മാറ്റി വെച്ചു എന്നതായിരുന്നു അതിലെന്നാണ് ഷമ്മി പറയുന്നത്. പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. എന്നാല്‍ അച്ഛന്‍ സിനിമയില്‍ ഉള്ളത് എന്താണ് കാരണമെന്ന് അറിയാന്‍ സാധിച്ചുവെന്നാണ് ഷമ്മി പറയുന്നത്. അവിടെ ഷൂട്ട് തുടങ്ങിയെന്ന്. അച്ഛന്‍ അന്വേഷിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്, നാല് ഉന്നത ജാതിയിലെ കുട്ടികളും സിനിമയിലുണ്ടായിരുന്നു. അവരുടെ കൂടെ ഞങ്ങളെ താമസിപ്പിക്കാന്‍ കഴിയില്ല എന്ന കാരണം കൊണ്ടാണ് ഞങ്ങളെ ഒഴിവാക്കിയതെന്നാണ് ഷമ്മി വെളിപ്പെടുത്തുന്നത്. അത് അച്ഛനെ സംബന്ധിച്ച് വലിയ വിഷമമായിരുന്നുവെന്നും അവിടെ നിന്ന് തുടങ്ങിയതാണ് ഈ മാറ്റി നിര്‍ത്തലെന്നും ഷമ്മി ഓര്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് പറയുന്നത് തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends