Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ മസ്‌കാരയൊക്കെ ഇട്ട് താടിയൊക്കെ കറുപ്പിക്കാന്‍ തുടങ്ങി... ഇങ്ങനെ പോയാല്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും; ഞാൻ വയസനായിക്കൊണ്ടിരിക്കുമ്പോള്‍ വാപ്പയുടെ കാര്യം അങ്ങനെയല്ല; ആള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല... തുറന്ന് പറഞ്ഞ് ദുല്‍ഖര്‍

25 SEPTEMBER 2022 08:33 AM IST
മലയാളി വാര്‍ത്ത

2012 ല്‍ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തുന്നത്. ഒരു താര പുത്രനായിട്ടു പോലും മമ്മൂട്ടി എന്ന പേര് എവിടെയും ഉപയോഗിക്കാതെ ചലച്ചിത്ര ലോകത്തു തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിനു കഴിഞ്ഞു. മലയാളത്തിനു പുമെ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമയിലും ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിച്ചു. സീതാരാമം എന്ന ചിത്രത്തിന്റെ വിജയവും, ദുല്‍ഖറിന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ‘ചുപ്’ ന്റെ ഗംഭീര പ്രതികരണങ്ങളും സിനിമാസ്വാദകര്‍ക്കു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ദുല്‍ഖര്‍ എന്ന നടന്റെ ഇനിയും മികച്ച പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാലിപ്പോഴിതാ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വാപ്പയ്ക്ക് ഒപ്പമുള്ള ഒരു സിനിമ വിദൂരമായ സ്വപ്‌നമല്ല. താന്‍ മസ്‌കാരയൊക്കെ ഇട്ട് താടിയൊക്കെ കറുപ്പിക്കാന്‍ തുടങ്ങിയെന്നും ഇങ്ങനെ പോയാല്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരുമെന്നാണ് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നത്.

താന്‍ വയസനായിക്കൊണ്ടിരിക്കുമ്പോള്‍ വാപ്പയുടെ കാര്യം അങ്ങനെയല്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. ആള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. വാപ്പയുടെ ഫാന്‍ എന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അത് നടക്കണമെങ്കില്‍ അദ്ദേഹം കൂടി വിചാരിക്കണമെന്നും പറഞ്ഞ ദുല്‍ഖര്‍ അന്തിമ തീരുമാനം വാപ്പയുടേതായിരിക്കുമെന്നും വ്യക്തമാക്കി. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിലും തെന്നിന്ത്യയിലാകെയും നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന പേരില്‍ സിനിമയില്‍ എത്തിയെങ്കിലും ഇന്ന് അദ്ദേഹം തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ ബോളിവുഡില്‍ ഉള്‍പ്പെടെ ദുല്‍ഖര്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ മകന്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ടെങ്കിലും ദുല്‍ഖറിന് ഒരിക്കലും മമ്മൂട്ടി പരസ്യമായി പിന്തുണ നല്‍കിയതായി കണ്ടിട്ടില്ല. അടുത്ത കാലത്താണ് ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പോലും മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. ഇതിനിടെ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമായ ബിലാലില്‍ ദുല്‍ഖര്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends