ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും; നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ

സിനിമ പ്രൊമോഷൻ സംബന്ധിച്ചുള്ള അഭിമുഖത്തിനിടെയാണ് യുട്യൂബ് ചാനലനിന്റെ അവതാരികയെ ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസെടുത്തു. അവതാരിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരിക നൽകിയ പരാതിയിൽ പറയുന്നത്. പരാതിയില്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുത്തിന്നു. മരട് പൊലീസാണ് പരാതിക്കാരിയായ മാധ്യമപ്രവർത്തകയുടേയും മറ്റുള്ളവരുടേയും മൊഴിയെടുത്തത്. സംഭവത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎയ്ക്കും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. സംഘടനയുടെ സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. അതേസമയം കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. ചോദ്യം ചെയ്യൽ അധികം വൈകില്ല. തിങ്കളാഴ്ചയാകും നടനോട് ഹാജരാകാൻ ആവശ്യപ്പെടുകയെന്നാണ് വ്യക്തമാകുന്നത്. ഇതിന് മുന്നോടിയായി ശ്രീനാഥ് ഭാസിക്ക് പൊലീസ് നോട്ടീസ് നൽകും. കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രൊമോഷൻ ഷൂട്ടിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസം മരട് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിലാണ് നടനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
തിങ്കളാഴ്ച പ്രാഥമിക മൊഴിയെടുക്കാനാണ് തിരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. അവിടുത്തെ സി സി ടി വി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും. അതുകൊണ്ടുതന്നെ സി സി ടി വി ദിശ്യങ്ങൾ പൊലീസ് പരിശോധിക്കിനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വ്യത്യസ്ത നിലപാടാണ് പരാതിക്കാരിയും നടനുമായി ബന്ധപ്പെട്ടവരും സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുക. ഇതിനിടെ കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നുമെന്ന് ചട്ടമ്പി സിനിമുയുടെ അണിയറ പ്രവർത്തകർ അഭിപ്രായപ്പെട്ടു. പരാതിയിൽ പറയും പോലെ മോശം പെരുമാറ്റം ഉണ്ടായെങ്കിൽ അത് അംഗീകരിക്കില്ലെന്ന് ചട്ടമ്പി സിനിമയുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ പറഞ്ഞു. എന്നാൽ ഇതിന്‍റെ പേരിൽ തന്‍റെ സിനിമയെ മോശമാക്കാൻ മനപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകൻ വിശദീകരിച്ചു.
https://www.facebook.com/Malayalivartha


























