പല ചിത്രങ്ങളിലും എന്തു ചെയ്യണമെന്നും എന്തു ചെയ്യേണ്ടെന്നും എന്തു തിരുത്തണമെന്നും എന്നെ പഠിപ്പിച്ചത് ഞാന്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളും ഗുരുക്കന്മാരായ സംവിധായകരുമാണ്... ബിജുവേട്ടന്‍, മമ്മൂക്ക തുടങ്ങി ഒരുപാടുപേര്‍… എനിക്കിതിലും വലിയൊരു നേട്ടം നേടാനാവുമോ എന്ന് അറിയില്ല... ശബ്ദമിടറി ജോജു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണംചെയ്തു. മികച്ചനടനുള്ള പുരസ്‌കാരം ബിജു മേനോനും ജോജു ജോർജും മികച്ച നടിക്കുള്ള പുരസ്‌കാരം രേവതിയും ഏറ്റുവാങ്ങി. അതേസമയം പുരസ്‌കാര വിതരണ വേദിയില്‍ നടന്‍ ജോജു ജോര്‍ജ് വിതുമ്പുകയായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുന്നതിനിടെയാണ് ജോജുവിന്റെ ശബ്ദമിടറിയത്. ‘പല ചിത്രങ്ങളിലും എന്തു ചെയ്യണമെന്നും എന്തു ചെയ്യേണ്ടെന്നും എന്തു തിരുത്തണമെന്നും എന്നെ പഠിപ്പിച്ചത് ഞാന്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളും ഗുരുക്കന്മാരായ സംവിധായകരുമാണ്. ബിജുവേട്ടന്‍, മമ്മൂക്ക തുടങ്ങി ഒരുപാടുപേര്‍… എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. എനിക്കിതിലും വലിയൊരു നേട്ടം നേടാനാവുമോ എന്ന് അറിയില്ല. വളരെ സന്തോഷം. കുടുംബത്തോടും, എല്ലാവരോടും’- ശബ്ദമിടറിയാണ് ജോജു വേദി വിട്ടത്. ബിജു മേനോനൊപ്പമാണ് ജോജു ജോര്‍ജ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മികച്ച നടിക്കുള്ള പുരസ്‌കാരം രേവതി ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തനാണ്. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സിത്താരയ്ക്ക് വേണ്ടി മകള്‍ ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha


























