Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടിയിലെത്തിയ സുരേഷ് ഗോപിയെ കാണി മൂപ്പൻമാരുടെ നേതൃത്വത്തിൽ പരമ്പരാഗതമായ തലപ്പാവണിയിച്ച് സ്വീകരണം... കുടിയുടെ ആചാര പ്രകാരം നൃത്തവും വാദ്യമേളങ്ങളും ഒരുക്കി; യോഗത്തില്‍ വച്ച് മൂപ്പന്മാരെ ഷാളണിയിച്ച് ആദരിച്ച് സുരേഷ് ഗോപി... ഇഡ്ഡലിപ്പാറക്കുടിയിലെ ശോചനീയ അവസ്ഥ ബോധ്യപ്പെട്ടതായും പരിഹാരത്തിനുതകുന്ന സത്വര നടപടികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേഷ്‌ഗോപി

28 SEPTEMBER 2022 03:38 PM IST
മലയാളി വാര്‍ത്ത

വേറിട്ട രൂപത്തിലും ഭാവത്തിലും സുരേഷ് ​ഗോപി എത്തുന്ന ചിത്രമാണ് 'മേ ഹും മൂസ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ബുക്കിം​ഗ് ആരംഭിച്ച വിവരമാണ് പുറത്തുവരുന്നത്. കേരളത്തിലെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ച വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സൈജു കുറുപ്പും സുരേഷ് ​ഗോപിയുമാണ് പോസ്റ്ററിൽ ഉള്ളത്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. അതിനിടയിൽ പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ്. ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ സന്ദർശനം നടത്തിയിരിക്കുകയാണ് മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. മൂന്നാറിൽ നിന്നും പെട്ടിമുടി വഴി അതിദുർഘടമായ കാനനപാതയിലൂടെ, ജീപ്പ് മാർഗ്ഗം നാല് മണിക്കൂറോളം യാത്ര ചെയ്ത് കുടിയിലെത്തിയ സുരേഷ് ഗോപിക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ഇടമലക്കുടിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നും സുരേഷ് ഗോപി 12 ലക്ഷം രൂപയോളം ചിലവഴിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് മൂന്ന് കി.മീ. അകലത്തില്‍ നിന്ന് ഇഡ്ഡലിപ്പാറക്കുടിയിലേക്ക് വെള്ളം എത്തിക്കുകയായിരുന്നു. ഈ വെള്ളം ശേഖരിക്കുന്നതിനായി താല്‍ക്കാലിക ടാങ്ക് സജ്ജമാക്കാനായി പ്ലാസ്റ്റിക് പടുതയടക്കമുള്ള സാമഗ്രഹികളുമായാണ് അദ്ദേഹം എത്തിയത്. ഇഡ്ഡലിപ്പാറക്കുടിയില്‍ കുടിവെള്ള ടാങ്ക് നിര്‍മ്മിച്ച് നല്‍കുമെന്ന് കുടിയില്‍ ചേര്‍ന്ന യോഗത്തില്‍ സുരേഷ് ഗോപി അറിയിച്ചു. ഇതിന് വേണ്ട സാഹചര്യങ്ങളൊരുക്കുന്നതിന് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കുടിയിലെത്തിയ സുരേഷ് ഗോപിയെ കാണി മൂപ്പൻമാരുടെ നേതൃത്വത്തിൽ പരമ്പരാഗതമായ തലപ്പാവണിയിച്ചാണ് സ്വീകരിച്ചത്. കുടിയുടെ ആചാര പ്രകാരം നൃത്തവും വാദ്യമേളങ്ങളും ഒരുക്കിയിരുന്നു. യോഗത്തില്‍ വച്ച് മൂപ്പന്മാരെ ഷാളണിയിച്ച് സുരേഷ് ഗോപി ആദരിച്ചു. ഇഡ്ഡലിപ്പാറക്കുടിയിലെ ശോചനീയ അവസ്ഥ ബോധ്യപ്പെട്ടതായും പരിഹാരത്തിനുതകുന്ന സത്വര നടപടികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കുടിയിലെ ആളുകള്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്. ഇടമലക്കുടിയിലേക്കുള്ള യാത്രക്കിടെ പെട്ടിമുടിയിലെത്തിയ സുരേഷ് ഗോപി ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ച സ്ഥലത്ത് പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ് യാത്ര ആരംഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends