തൊപ്പി വയ്ക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.. പലര്‍ക്കുമുള്ള ശീലമാണ് അത്.. പക്ഷേ, മുടി ചീകാനുള്ള മടികൊണ്ടാണ് താന്‍ തൊപ്പി വയ്ക്കുന്നത്.. അതുകൊണ്ട് തൊപ്പി വച്ചാല്‍ തനിക്ക് കിരീടം വയ്ക്കുന്ന സുഖം കിട്ടും... തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. സിനിമയിലെത്തിയിട്ട് 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അദ്ദേഹം. സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് ടൊവിനോ തോമസ് നായകനായെത്തിയ തല്ലുമാല. ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രം അതിന്‍റെ പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന്‍ സീക്വന്‍സുകളിലൂടെ നായകന്‍റെയും കൂട്ടുകാരുടെയും കഥ പറഞ്ഞ ചിത്രമാണ്. ട്രീറ്റ്മെന്‍റിലെ പുതുമ കൊണ്ടും ദൃശ്യഭംഗി കൊണ്ടും യുവപ്രേക്ഷകരില്‍ തരംഗം തീര്‍ത്തിരുന്നു ചിത്രം. എന്നാൽ ‘മായാനദി’, ‘തല്ലുമാല’ എന്നീ സിനിമകള്‍ ഇറങ്ങിയതിന് പിന്നാലെ ടൊവിനോ ധരിച്ച തൊപ്പിയും വസ്ത്രങ്ങളും ട്രെന്‍ഡിംഗ് ആയിരുന്നു. എന്നാല്‍ താന്‍ ഒന്നും ട്രെന്‍ഡ് ആവാന്‍ ചെയതിട്ടില്ല എന്നാണ് ഇപ്പോൾ ടൊവിനോ പറയുന്നത്. മാത്തന്‍ തലയില്‍ വച്ചിരിക്കുന്ന ആ കറുത്ത ലെതര്‍ തൊപ്പി പണ്ടെപ്പോഴോ താന്‍ വാങ്ങി വച്ചിരുന്നത് ആയിരുന്നു. ആ സിനിമയില്‍ അഭിനയിക്കാന്‍ അതേ തൊപ്പി വച്ചാണ് താന്‍ പോയത്. തൊപ്പി വയ്ക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. പലര്‍ക്കുമുള്ള ശീലമാണ് അത്. പക്ഷേ, മുടി ചീകാനുള്ള മടികൊണ്ടാണ് താന്‍ തൊപ്പി വയ്ക്കുന്നത്. അതുകൊണ്ട് തൊപ്പി വച്ചാല്‍ തനിക്ക് കിരീടം വയ്ക്കുന്ന സുഖം കിട്ടും. മായാനദിയില്‍ ആ തൊപ്പിയെ ഒരു കഥാപാത്രമായി ഉപയോഗിച്ചത് സംവിധായകന്റെയും എഴുത്തുകാരന്റെയും ക്യാമറാമാന്റെയും ഒക്കെ ബ്രില്യന്‍സ് ആണ്. ആ സ്‌റ്റൈല്‍ പിന്നെ പലരും പിന്തുടര്‍ന്നു കണ്ടപ്പോള്‍ സന്തോഷം തോന്നി. അതൊരു ട്രെന്‍ഡ് ആകാന്‍ വേണ്ടി ചെയ്തതല്ല. ക്യാരക്ടറിന് വേണ്ടി ചെയ്തു. തല്ലുമാല യില്‍ വസീം സിനിമയുടെ മൊത്തത്തിലുള്ള കളര്‍ ടോണിന് അനുസരിച്ചാണ് വസ്ത്രം ധരിച്ചത്. ആ സ്‌റ്റൈല്‍ ട്രെന്‍ഡ് ആയതിലും സന്തോഷം എന്നായിരുന്നു ടൊവിനോ പറഞ്ഞത്.
https://www.facebook.com/Malayalivartha

























