ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു.. ലജ്ജ തോന്നുന്നുവെന്ന് അജു വര്‍ഗീസ്!അക്രമണത്തിനിരയായ നടിയുടെ അനുഭവക്കുറിപ്പ് പങ്കുവച്ച് അഞ്ജുവിന്റെ പോസ്റ്റ്; ഏറ്റെടുത്ത് സോഷ്യൽമീഡിയ

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷനിടെ യുവനടിമാര്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമം ഉണ്ടായത്. യുവ നടിമാരില്‍ ഒരാള്‍ ഇന്ന് പൊലീസിന് പരാതി നല്‍കും. ഇതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി . മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും . ദൃശ്യങ്ങള്‍ പരിശോധിച്ച് ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് നടന്‍ അജു വര്‍ഗീസ് രംഗത്തെത്തുകയാണ്. ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നതെന്നും ലജ്ജ തോന്നുവെന്നും അജു സമൂഹമാധ്യമത്തില്‍ കുറിച്ചു. അക്രമണത്തിനിരയായ നടിയുടെ അനുഭവക്കുറിപ്പ് പങ്കുവച്ചായിരുന്നു അജുവിന്റെ പ്രതികരണം. നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന’സാറ്റര്‍ഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവര്‍ത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളില്‍ എത്തിയത്. കവാടത്തില്‍ വന്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. 9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന യുവാവ് കയറിപ്പിടിച്ചത്. നടിമാര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ചു വരാന്തയില്‍ നിന്ന ആരാധകരെ മാറ്റാന്‍ ശ്രമിച്ചു. ഇതിനിടയിലാണു യുവനടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്. ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ സ്ഥലത്തു നിന്നു മാറ്റി. മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായും പറയുന്നു.
https://www.facebook.com/Malayalivartha

























