വിജയ് ബാബു സംഘടനയില്‍ അംഗം അല്ലാതിരുന്നതു കൊണ്ടാണ് നടപടി എടുക്കാതിരുന്നത്! അതിജീവിത പരാതിയുമായി രംഗത്ത് വന്നപ്പോള്‍ വിജയ് ബാബു സിനിമ ചെയ്യുന്നില്ലായിരുന്നു.. സിനിമ ചെയ്തിരുന്നുവെങ്കില്‍ അത് നിര്‍ത്തി വയ്ക്കാനോ മറ്റോ നിര്‍ദേശം നല്‍കിയേനെ.. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിനെ കുറിച്ച് തുറന്ന് പറഞ്ഞ് എം രഞ്ജിത്ത്

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍വിട്ടയച്ചിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരകയുടെ പരാതി. പൊലീസ് നടപടിക്ക് പിന്നാലെയാണ് താരത്തിനെതിരെ നടപടിയുമായി നിർമ്മാതാക്കളുടെ സംഘടനയും രംഗത്ത് എത്തുന്നത്. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ സിനിമയില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെടാനാണ് തീരുമാനം. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നുമായിരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ പ്രതികരണം. അതേസമയം സംഘടനയുടെ തീരുമാനത്തിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. എന്നാൽ ശ്രീനാഥ് ഭാസിക്ക് നേരെ നടപടിയെടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യത്തോട് പ്രതികരിച്ച് എം രഞ്ജിത്ത്. വിജയ് ബാബു സംഘടനയില്‍ അംഗം അല്ലാതിരുന്നതു കൊണ്ടാണ് നടപടി എടുക്കാതിരുന്നത് എന്നാണ് രഞ്ജിത്ത് പറയുന്നത്. അതിജീവിത പരാതിയുമായി രംഗത്ത് വന്നപ്പോള്‍ വിജയ് ബാബു സിനിമ ചെയ്യുന്നില്ലായിരുന്നു. സിനിമ ചെയ്തിരുന്നുവെങ്കില്‍ അത് നിര്‍ത്തി വയ്ക്കാനോ മറ്റോ നിര്‍ദേശം നല്‍കിയേനെ. അസോസിയേഷനിലെ ഒരു അസോസിയേറ്റ് അംഗം മാത്രമാണ് വിജയ് ബാബു. അദ്ദേഹം അമ്മയിലാണ് നിലവില്‍ അംഗമായുള്ളത്. തങ്ങള്‍ക്ക് പ്രൊഡ്യൂസര്‍ക്കെതിരേ നടപടി എടുക്കണമെങ്കില്‍, അദ്ദേഹം പടം നിര്‍മ്മിച്ചെങ്കിലും അസോസിയേറ്റ് അംഗത്വം മാത്രമേ കൊടുത്തിട്ടുള്ളൂ. യഥാര്‍ഥ അംഗത്വമില്ല. അംഗമല്ലാത്ത ഒരാള്‍ക്കെതിരേ നടപടിയെടുക്കാന്‍ പറ്റില്ലല്ലോ എന്നാണ് രഞ്ജിത്ത് പ്രതികരിക്കുന്നത്. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ സിനിമയില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെടാനായിരുന്നു തീരുമാനം. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നുമായിരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ പ്രതികരണം.
https://www.facebook.com/Malayalivartha

























