Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എത്രയോ നാളുകളായി പാർവതി തിരുവോത്തും, നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയും, തിരിച്ച് വരവിന്റ തുടക്കക്കാലത്തെ മഞ്ജുവാര്യറുമൊക്കെ ഇത് നേരിട്ടുണ്ട്.. യൂട്യൂബ് ചാനലുകളിലും മറ്റും അഭിമുഖത്തിന് എത്തുന്ന നടിമാരെ പൊതുജനങ്ങള്‍ തെറിവിളിക്കുമ്പോഴും ആക്രമിക്കുമ്പോഴും തങ്ങളുടെ ചാനലിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ചാനല്‍ നടത്തിപ്പുകാർ തയ്യാറാവണമെന്ന് നടി ഭാഗ്യലക്ഷ്മി...

29 SEPTEMBER 2022 09:36 AM IST
മലയാളി വാര്‍ത്ത

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസും നിർമ്മാതാക്കളും നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി എത്തുകയാണ് ഭാഗ്യലക്ഷ്മി. ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടേയും ആ പെണ്‍ക്കുട്ടിക്ക് കടുത്ത ഭാഷയിലുള്ള ചീത്തവിളികള്‍ കേള്‍ക്കേണ്ടി വന്നുവെന്നാണ് അവർ പറയുന്നത്. ഇയാളുടെ വായില്‍ നിന്നും കേട്ടതിന് പുറമെയായിരുന്നു പൊതുജനത്തിന്റെ വകയുള്ള ഈ തെറിപറച്ചില്‍. അത് അവരെ വല്ലാതെ തളർത്തി. അവരുടെ വീട്ടിലുള്ളവരുടെയൊക്കെ മാനസികാവസ്ഥ അവർ പറയുന്നു. സിനിമയിലെ സ്ത്രീകളും ഇത് തന്നെയാണ് നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതെന്നാണ് ഈ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. യൂട്യൂബില്‍ ഇത്തരം ഇന്റർവ്യൂ ചെയ്യുന്നവർക്ക് അവരുടെ കമന്റ് ബോക്സ് ഓഫ് ചെയ്തിടാന്‍ തോന്നാത്തത് എന്തുകൊണ്ടാണ്. ആർക്കും എന്തും പറഞ്ഞുകൊണ്ട് പോവാം എന്നാണ്. ഞാന്‍ അധികം അഭിമുഖങ്ങള്‍ കൊടുക്കാറില്ല. ഇനി വേണമെന്ന് നിർബന്ധം പിടിക്കുകയാണെങ്കില്‍ കമന്റ് ബോക്സ് ഓഫ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ കമന്റ് ഓഫ് ചെയ്യാന്‍ പറ്റില്ല, വേണമെങ്കില്‍ മോശം കമന്റുകള്‍ ഡിലീറ്റ് ചെയ്യാമെന്ന് പറയും. പക്ഷെ ഇത് നമ്മള്‍ അങ്ങോട്ട് ആവശ്യപ്പെടണം. എത്രയോ നാളുകളായി പാർവതി തിരുവോത്തും, നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയും, തിരിച്ച് വരവിന്റ തുടക്കക്കാലത്തെ മഞ്ജുവാര്യറുമൊക്കെ ഇത് നേരിട്ടുണ്ട്. കുറ്റാരോപിതരുടെ സ്ഥാനത്തും ഒരു സ്ത്രീ നില്‍ക്കുന്നുണ്ട്. അവരെയടക്കം പച്ചയായ ഭാഷയിലാണ് തെറിവിളിക്കുന്നത്. ആ നടന്‍ പറഞ്ഞ വാക്കുകള്‍ പറയാന്‍ പോലും പറ്റാത്ത അവസ്ഥയാണ് അവർക്ക്. ഞാനും കടന്നുപോയ ഒരു സാഹചര്യമാണ് അത്. പൊലീസിന് മൊഴികൊടുക്കുമ്പോള്‍ ഈ തെറികളെല്ലാം നമ്മള്‍ ആവർത്തിക്കണം. അന്ന് അയാള്‍ എന്നെക്കുറിച്ച് പറഞ്ഞ വൃത്തികേടൊക്കെ നമ്മള്‍ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കുറേക്കാലമായി ഇത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ അവരിലേക്ക് വന്നപ്പോഴാണ് അതിന്റെ തീവ്രത അവർ തിരിച്ചറിഞ്ഞതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും ശ്രീനാഥ് ഭാസി പറയുന്നു. അതേസമയം, തെറ്റു പറ്റിയതായി നടന്‍ സമ്മതിക്കുകയും, ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയത്. സിനിമക്കാര്‍ മാതൃകയാകേണ്ടതാണ്. അതുകൊണ്ടു തന്നെ ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും നടന് താല്ക്കാലികമായി വിലക്ക് ഏർപ്പെടുത്തിയ വിവരം പങ്കുവെച്ചുകൊണ്ട് നിർമ്മാതാക്കളുടെ സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതും ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്നതുമായ സിനിമകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞത് മുതലായിരിക്കും നടന്റെ താല്‍ക്കാലിക വിലക്ക് ആരംഭിക്കുക. പിന്നീട് പുതിയ സിനിമകള്‍ ചെയ്യില്ല. അത് എത്രത്തോളം നീളുമെന്ന് സംഘടന തീരുമാനിക്കും. നിര്‍മാതാക്കളുടെ സംഘടനയില്‍ നല്‍കുന്ന കരാറിനേക്കാള്‍ കൂടുതല്‍ പണം വാങ്ങുന്ന പ്രവണത പലരിലുമുണ്ട്. അത്തരത്തില്‍ അധികമായി വാങ്ങിച്ച തുക തിരികെ നല്‍കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും നിർമ്മാതാക്കള്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends