Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരിയായ രീതിയിൽ കേസ് വിചാരണ പൂർത്തിയാക്കണം എന്ന് തന്നെയാണ് അതിജീവിതയുടെ ആവശ്യം.. കേസ് വിചാണകോടതിയിൽ അവസാനിക്കില്ലെന്നും നിയമപോരാട്ടം സുപ്രീം കോടതി വരെ പോകുമെന്ന് തന്നെയാണ് കരുതുന്നത്; തുറന്നടിച്ച് അഡ്വ ടിബി മിനി

29 SEPTEMBER 2022 11:39 AM IST
മലയാളി വാര്‍ത്ത

ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധിയിൽ അവസാന നിമിഷം വരെ പ്രതീക്ഷയിലായിരുന്നു നടി. കേസ് പ്രിന്‍സിപ്പല്‍ കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരായ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിനാൽ കേസിന്റെ വിചാരണ ജസ്ജി ഹണി എം വർഗീസിന്റെ കീഴില്‍ തന്നെ തുടരും. ഇപ്പോഴിതാ കേസ് പെട്ടെന്ന് തീരുന്നതിന് അതിജീവിതയ്ക്ക് യാതൊരു എതിർപ്പുമില്ലെന്ന് പറയുകയാണ് അഡ്വ ടിബി മിനി. ശരിയായ രീതിയിൽ കേസ് വിചാരണ പൂർത്തിയാക്കണം എന്ന് തന്നെയാണ് അതിജീവിതയുടെ ആവശ്യം. കേസ് വിചാണകോടതിയിൽ അവസാനിക്കില്ലെന്നും നിയമപോരാട്ടം സുപ്രീം കോടതി വരെ പോകുമെന്ന് തന്നെയാണ് കരുതുന്നതെന്നും പറയുകയാണ് മിനി.

അഡ്വ ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെ...

ദിലീപ് കേസ് കെട്ടടങ്ങി പറയുന്നത് ശരിയല്ല.കേസിന്റെ വിചാരണ നടപടികൾ നടപടികൾ നടക്കുകയാണ്. കേസിൽ തുടരന്വേഷണവുമായി ബന്ധപ്പെട്ട കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ അതുമായുള്ള നടപടികളും ആരംഭിക്കുകയാണ്. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ശരതിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.കേസിൽ ചാർജ് ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റ് കോടതി അങ്കമാലിയിലാണ് ചാർജ് ഹാജരാക്കിയത്.അവിടെ നിന്ന് കമ്മിറ്റ് ചെയ്തിട്ട് വേണമായിരുന്നു സെഷൻസ് കോടതിയിലേക്ക് വരാൻ'. 'അതേസമയം മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കേസിനേയും പ്രതിയേയും വിളിച്ച് വരുത്തി വളരെ പെട്ടെന്ന് കാര്യങ്ങൾ നീക്കുന്ന ശ്രമം നടന്നു.അത് തെറ്റായ നടപടിയായിരുന്നു. അതിനെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തുകയും പ്രതിഭാഗം വക്കീലൻമാർ ഉൾപ്പെടെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് പോയത്'. 'കേസ് കമ്മിറ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ ശരത് രക്ഷപ്പെട്ട് പോകുന്നൊരു സാഹചര്യം ഉണ്ടായിരുന്നു. മജിസ്ട്രേറ്റ് കോടതിയിൽ ക്രിമിനൽ പ്രോസീജർ കോഡ് അനുസരിച്ചും ഐപിസി അനുസരിച്ചും ശരിയായ നടപടികൾ പിന്തുടർന്നില്ലായെങ്കിൽ ആ ഒരൊറ്റ ഗ്രൗണ്ടിൽ പ്രതി രക്ഷപ്പെടാൻ കഴിയും. അതായത് പ്രതികൾക്ക് ആ കോടതിയിൽ തന്നെയോ ഹൈക്കോടതിയിലോ കേസിൽ നിന്നും ഒഴിവാക്കാനായിട്ടുള്ള നടപടികൾ സ്വീകരിക്കാനായേനെ'. 'അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പോലീസിൽ നിന്നുമെല്ലാം അതുമായി ബന്ധപ്പെട്ട നടപടികൾ കൃത്യമായി ചെയ്യേണ്ടതുണ്ട്. നിലവിൽ വിചാരണ കോടതിയെ മാറ്റണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യമാണ് ഉള്ളത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണമോയെന്നത് ആലോചിക്കുകയാണ്'. 'കേസിൽ ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് തന്നെയാണ് മനസിലാക്കുന്നത്. അക്കാര്യം അപ്രീഷ്യേറ്റ് ചെയ്യേണ്ടത് കോടതിയാണ് ഞങ്ങളല്ല. അതാണ് ആശങ്ക. കോടതി കൃത്യമായ രീതിയിൽ കാര്യങ്ങൾ നീക്കിയാൽ എട്ടാം പ്രതിക്ക് രക്ഷപ്പെടാൻ സാധിക്കില്ല'. 'കേസ് ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ കേസ് 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ വിധി വന്നെങ്കിലും രണ്ടര വർഷൺ നീണ്ടുപോകുന്ന സാഹചര്യം ഉണ്ടായി. അതിനിടയിൽ തുടരന്വേഷണം വന്നു. നിലവിൽ കേസ് വിചാരണ ജനവരി 30 നകം പൂർത്തിയാക്കാനും വിചാരണ നടപടികളുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്'. 'ഈ കേസ് പെട്ടെന്ന് തീരുന്നതിന് അതിജീവിതയ്ക്ക് യാതൊരു എതിർപ്പുമില്ല.ശരിയായ രീതിയിൽ കേസ് പെട്ടെന്ന് തീരുകയെന്നത് തന്നെയാണ് അതിജീവിതയുടെ ആവശ്യം. കാരണം ഇരകളാണല്ലോ ഇത്തരം കേസുകളിൽ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടുന്നത്. പ്രതികൾ അവരുടെ ജോലികളുമായി മുന്നോട്ട് പോകുകയാണ്. ഈ കേസിൽ നിയമപോരാട്ടം സുപ്രീം കോടതി വരെ പോകുമെന്ന് തന്നെയാണ് കരുതുന്നത്'. 'നടി ആക്രമിക്കപ്പെട്ട കേസിൽ നടപടികളെല്ലാം ഇപ്പോൾ വേഗത്തിൽ തന്നെയാണ് പോകുന്നത്. പ്രോസിക്യൂഷനും കൃത്യമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. കാര്യങ്ങളെല്ലാം സൂക്ഷ്മമായി വിലയിരുത്തിയാണ് അതിജീവിതയും നിയപോരാട്ടം തുടരുന്നതെന്നും അഡ്വ മിനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends