Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിനെ കാണാൻ ശ്രമിച്ചിരുന്നു, പക്ഷേ നടന്നില്ല... ജയിലിൽ നിന്നും ഇറങ്ങിയ ശേഷം രണ്ട് തവണ കണ്ടിരുന്നു... വളരെ കൂളായി പഴയ കാര്യങ്ങൾ എല്ലാം സംസാരിച്ചാണ് മടങ്ങിയത്... പുള്ളി കേസിൽ നിന്നും ഊരിപോരാൻ പറ്റുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് നിൽക്കുന്നത്.... പ്രൊഡക്ഷൻ കൺട്രോളറുടെ നിർണായക വെളിപ്പെടുത്തൽ

30 SEPTEMBER 2022 08:07 AM IST
മലയാളി വാര്‍ത്ത

നിർണായക നീക്കവുമായാണ് കഴിഞ്ഞ ദിവസം അതിജീവിത രംഗത്തെത്തിയത്. വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തേ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവിത ഉന്നയിച്ചിരിക്കുന്നത്. വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ വിചാരണ കോടതിക്കെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ സ്പെഷ്യൽ കോടതിയിൽ ഇരുന്ന കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടിയേയും അതിജീവിത ചോദ്യം ചെയ്തിരുന്നു. കേസ് ഇനി പുരുഷ ജഡ്ജ് കേട്ടാലും തനിക്ക് പ്രശ്നമില്ലെന്നും ഹൈക്കോടതിയിൽ അതിജീവിത നേരത്തേ വ്യക്തമാക്കിയിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വലിയ പിന്തുണയാണ് ഒരു വിഭാഗം സിനിമാ പ്രവർത്തകർ നൽകിയത്. തങ്ങൾക്ക് അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്നായിരുന്നു പലരും പ്രതികരിച്ചത്. അടുത്തിടെ മുതിർന്ന നടനായ മധു, ശങ്കർ തുടങ്ങിയ താരങ്ങളെല്ലാം ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളറായ കെ രാധാകൃഷ്ണനും വിഷയത്തിൽ പ്രതികരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയല്ലേ പറയേണ്ടത്. എത്ര വർഷമായി കേസ് നടക്കുന്നു. ഇതിനകത്ത് എന്താണ് സംഭവിച്ചതെന്ന് , എന്താണ് നടക്കുന്നതെന്ന് നമ്മുക്ക് പറയാൻ സാധിക്കില്ല. എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്. എനിക്ക് ദിലീപുമായുള്ള അടുപ്പം വെച്ച് ദിലീപ് അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിഷ്ണുലോകം വെച്ചുള്ള അടുപ്പമാണ് ദിലീപുമായിട്ട്'. 'നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിനെ കാണാൻ ശ്രമിച്ചിരുന്നു, പക്ഷേ നടന്നില്ല. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം രണ്ട് തവണ കണ്ടിരുന്നു. വളരെ കൂളായി പഴയ കാര്യങ്ങൾ എല്ലാം സംസാരിച്ചാണ് മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസാരിച്ചിരുന്നില്ല. അതൊന്നും സംസാരിക്കുന്നത് ശരിയല്ലല്ലോ'. 'പുള്ളി കേസിൽ നിന്നും ഊരിപോരാൻ പറ്റുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് നിൽക്കുന്നത്. നമ്മുക്ക് ഒരാളെ കുറിച്ച് അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണ് പറയുന്നത്. അത് ശരിയല്ലല്ലോ. നമ്മുക്ക് ഒരാളോട് പരിചയം വെച്ച് അവർ അങ്ങനെ ആകില്ലല്ലോ എന്നല്ലേ നമ്മൾ ചിന്തിക്കുകയെന്നും രാധാകൃഷ്ണൻ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends