Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവളുടെ അനുഭവത്തിന് പുറമെ ഗുരുതരമായ ഒരുപാട് പ്രശ്നങ്ങളുണ്ട്... അതൊക്കെ നമ്മള്‍ കണ്ടതും കേട്ടതുമാണ്.. ഇതിനൊക്കെ ആരാണ് മറുപടി പറയുക... ആരെങ്കിലും ഒക്കെ ഇതിനൊക്കെ മറുപടി പറഞ്ഞല്ലേ പറ്റൂ... ഏറ്റവും പ്രധാനപ്പെട്ട തെളിവിന്റെ കാര്യത്തില്‍ പോലും സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ല! രാത്രി സമയത്ത് മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നു എന്നുള്ളത് ഒരു സത്യമല്ലേ, തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

30 SEPTEMBER 2022 10:41 AM IST
മലയാളി വാര്‍ത്ത

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസിന് വഴിത്തിരിവ് ഉണ്ടായത്. കേസിന്റെ വിചാരണയുടെ അവസാന ഘട്ടത്തിലെത്തിയിരുന്ന കേസില്‍ തുടരന്വേഷണം നടത്താന്‍ നിർണായകമായതും ബാലചന്ദ്രകുമാറിന്റെ ഈ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദിലീപിന്റെയും അനിയന്‍ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ഫോണുകളില്‍ നിന്നും നടുക്കുന്ന പല തെളിവും പൊലീസിന് ലഭിച്ചത്. ഹൈക്കോടതിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധിയിൽ അവസാന നിമിഷം വരെ പ്രതീക്ഷയിലായിരുന്നു നടി. കേസ് പ്രിന്‍സിപ്പല്‍ കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരായ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിനാൽ കേസിന്റെ വിചാരണ ജസ്ജി ഹണി എം വർഗീസിന്റെ കീഴില്‍ തന്നെ തുടരുന്നതും നടിയെ സംബന്ധിച്ച് തീർത്തും വേദനാജനകമാണ്. എന്നാൽ കേസിലെ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹർജി നല്‍കിയിരിക്കുകയാണ്. പ്രതി ദിലീപ് ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചു എന്ന് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹർജിയിലും അതിജീവീത ആവർത്തിച്ചിട്ടുണ്ട്. ഇതു കൂടാതെ വിചാരണ വേളയിലും തെളിവുകള്‍ സൂക്ഷിക്കുന്നതിലുമടക്കമുശള്ള നിരവധി കാര്യങ്ങളില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയെന്നും അതിജീവിത ആരോപിക്കുന്നുണ്ട്. എന്നാൽ ഈ ആവശ്യം ഉന്നയിക്കാന്‍ കഴിയുന്ന അവസാനത്തെ ഇടമാണ് സുപ്രീംകോടതി എന്നതിനാല്‍ തന്നെ അതിജീവിത ഇക്കാര്യത്തില്‍ വലിയ ആശങ്കയിലാണ് കഴിയുന്നതെന്നാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറയുന്നത്.

2020 ല്‍ ആദ്യമായി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ഇത്രയധികം തെളിവുകളൊന്നും ജഡ്ജിക്കെതിരായി അന്ന് ഉണ്ടായിരുന്നില്ല. ആ കുട്ടിക്ക് കോടതിയില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളിലൂടെയായിരുന്നു ഈ ജഡ്ജി പറ്റില്ലെന്ന് അന്ന് നടി പറഞ്ഞിരുന്നത്. അന്ന് ആ ആവശ്യം കോടതികള്‍ തള്ളുകയാണുണ്ടായതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എന്നാല്‍ നിലവില്‍ നല്‍കിയിരിക്കുന്ന ഹർജി എന്ന് പറയുന്നത് വളരെ ശക്തമായ തെളിവുകളോട് കൂടിയിട്ടുള്ളതാണ്. അവളുടെ അനുഭവത്തിന് പുറമെ ഗുരുതരമായ ഒരുപാട് പ്രശ്നങ്ങളുണ്ട്. അതൊക്കെ നമ്മള്‍ കണ്ടതും കേട്ടതുമാണ്. ഇതിനൊക്കെ ആരാണ് മറുപടി പറയുക. ആരെങ്കിലും ഒക്കെ ഇതിനൊക്കെ മറുപടി പറഞ്ഞല്ലേക്ക് പറ്റൂ. ഏറ്റവും പ്രധാനപ്പെട്ട തെളിവിന്റെ കാര്യത്തില്‍ പോലും സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ല. രാത്രി സമയത്ത് മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നു എന്നുള്ളത് ഒരു സത്യമല്ലേ, മറ്റൊരു ഫോണിലേക്ക് ഇത് ആക്സസ് ചെയ്തിരിക്കുന്നു എന്നുള്ളത് സത്യമല്ലേ. അന്വേഷിക്കൂ എന്ന് പറയാതെ ഇക്കാര്യം കണ്ടെത്താന്‍ കോടതി ഉത്തരവ് ഇറക്കുകയല്ലേ വേണ്ടത്. കോടതി പാലിക്കേണ്ട ഒന്നും തന്നെ പാലിക്കപ്പെടാത്ത ഘട്ടത്തിലാണല്ലോ ഈ അവിശ്വാസം അതിജീവിതയ്ക്ക് വർധിച്ച് വന്നത്. കോടതിയുടെ മുമ്പാകെ നില്‍ക്കുന്ന പ്രതിയാകട്ടെ വാദിയാകട്ടെ അവർക്ക് വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നുള്ളത് കോടതിയുടെ ഉത്തരവാദിത്തം അല്ലേ, അത് കോടതിയുടെ കടമയല്ലേ. വിചാരണ കോടതിയുടെ ഭാഗത്ത് നിന്നും നിരവധി വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്നുപോലും നടിയുടെ ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പരാമർശിക്കപ്പെട്ടിട്ടില്ലെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറയുന്നതിനേക്കാള്‍ ഗുരുതരമായ ഒരു പ്രശ്നമാണ് കോടതി രേഖകള്‍ പ്രതിയുടെ ഫോണില്‍ നിന്നും കണ്ടെടുത്തത്. അതിനെക്കുറിച്ച് എവിടേയും കോടതികള്‍ പറയുന്നില്ല. എങ്ങനെയാണ് അത് ദിലീപിന്റെ ഫോണിലേക്ക് എത്തി. വളരെ ശക്തമായി കോടതി തന്നെ ഇക്കാര്യത്തില്‍ ഇടപെടേണ്ടതല്ലെ. അതിനെക്കുറിച്ചൊന്നും ആരും ഒന്നും പറയുന്നില്ല. ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ ഇത്രയധികം ആളുകളെ സ്വാധീനിക്കാനുള്ള ശ്രമം എന്തിനാണ്. അങ്ങനെയുള്ള ശ്രമങ്ങള്‍ നടന്നുവെന്നാണ് ഈ തെളിവുകള്‍ കാണിക്കുന്നത്. നടന്ന സംഭവം ദിലീപിന്റെ നേതൃത്വത്തില്‍ അതേവഴിയിലൂടെ റീക്രിയേറ്റ് ചെയ്യുന്നു, തുടരന്വേഷണം ആവശ്യം ഇല്ലെന്ന് പറയുന്നു. കുറ്റം ചെയ്തില്ലെങ്കില്‍ പിന്നെ ഇതൊക്കെ എന്തിനാണ്. ഈ ജഡ്ജ് ഉള്ളപ്പോള്‍ തന്നെ വിധി പറയണമെന്ന് പ്രതിവാശിപിടിക്കുന്നത് പോലെ തന്നെ അത് വേണ്ടന്ന് പറയാന്‍ അതിജീവിതയ്ക്കും സാധിക്കുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends