Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എട്ടാം പ്രതി ദിലീപും വിചാരണ കോടതി ജഡ്ജി ഹണി വർഗീസും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉള്ളതായി തെളിയിക്കാൻ പ്രോസീക്യൂഷന് കഴിയില്ല എന്നതാണ് ഹൈക്കോടതി ജസ്റ്റിസ്‌ സിയാദ് റഹ്മാന്റെ വിധി... ഈ വിധി കേട്ട് ഉത്തരവും വാങ്ങി പോക്കെറ്റിൽ ഇട്ടിട്ടാണ് ഇതേ തെളിവുമായി ദിലീപ്-ജഡ്ജി ബന്ധം ആരോപിച്ച് നടി സുപ്രീംകോടതിയിൽ പോകുന്നത്... ഇവരോടൊക്കെ എന്ത് പറയാനാണ്? തുറന്ന് പറഞ്ഞ് അഭിഭാഷക

30 SEPTEMBER 2022 11:05 AM IST
മലയാളി വാര്‍ത്ത

ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വഴിത്തിരിവാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ നിർണായക നീക്കവുമായാണ് കഴിഞ്ഞ ദിവസം അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തേ ഹൈക്കോടതി ഇത് സംബന്ധിച്ച ഹർജി തള്ളിയ സാഹചര്യത്തിലാണ് അതിജീവിതയുടെ നിർണായക നീക്കം. വിചാരണ കോടതി ജഡ്ജിക്കും ദിലീപിനുമെതിരെ ഗുരുതര ആരോപണമാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. എന്നാലിപ്പോഴിതാ അതിജീവിതയുടെ നീക്കത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് അഭിഭാഷകനായ അനില ജയൻ.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്...

'ദിലീപും വിചാരണ കോടതി ജഡ്ജിയും തമ്മിലെന്താണ് ബന്ധം? ഏകദേശം അഞ്ചുമാസം മുൻപാണ് റിപ്പോർട്ടർ ടിവി തൃശൂരുള്ള അഭിഭാഷകൻ ഉല്ലാസും അഭിഭാഷകൻ സന്തോഷും തമ്മിലുള്ള ഓഡിയോ പുറത്തുവിടുന്നത്. വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ഭർത്താവ് തൃശൂർ പാവരട്ടി കസ്റ്റഡി മരണത്തിൽ പ്രതിയായത് ദിലീപിന്റെ അഭിഭാഷകർക്ക് സഹായകരമാകും എന്നതാണ് ഓഡിയോയുടെ രത്നചുരുക്കം'. 'കുറച്ചുകൂടി ഇടത് സ്വീകാര്യത കിട്ടാൻ വേണ്ടി റിപ്പോർട്ടർ ചാനൽ ഉല്ലാസ് ബി ജെ പിക്കാരനാണ് എന്ന് കൂടി പറഞ്ഞുവെച്ചു. അങ്ങനെ ജഡ്ജിയുടെ ഭർത്താവിന്റെ വക്കീലും ദിലീപിന്റെ വക്കീലും ഒരാളാകുന്നത് വഴി ദിലീപിന് അനുകൂലമായ വിധി നൽകി ജഡ്ജി ഭർത്താവിന്റെ ജീവിതം രക്ഷിക്കും എന്നതായിരുന്നു വാദം. ഇത് കോടതിയിൽ എത്തിയപ്പോൾ ഹൈക്കോടതി ഈ സംഭാഷണം എല്ലാവരുടെയും മുൻപിൽ വെച്ച് കേൾക്കുകയും അതിന്മേൽ വിധി പറയുകയും ചെയ്തു'. 'പ്രഥമദൃഷ്ട്യ ആരോപണ വിധേയരായ ജഡ്ജിയും ദിലീപും തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ ഈ ഓഡിയോ പര്യാപ്തമല്ല എന്നാണ് കോടതി നിരീക്ഷിച്ചത്. കാരണം സിമ്പിൾ ആണ്. ഈ ഓഡിയോയിൽ രണ്ട് പേരുടെ ശബ്ദമില്ല. അത് ആരോപണവിധേയരായ ദിലീപിന്റെയും ജഡ്ജിയുടെയുമാണ്. അതായത് ഇങ്ങനെയൊരു ഫോൺ സംഭാഷണം നടന്നത് ദിലീപോ ജഡ്ജിയോ അറിഞ്ഞിട്ടില്ല!' 'പോരാത്തതിന് സന്തോഷ്‌ എന്ന വക്കീൽ ദിലീപിന്റെ കേസും വാദിക്കുന്നില്ല! അതിനാൽ എട്ടാം പ്രതി ദിലീപും വിചാരണ കോടതി ജഡ്ജി ഹണി വർഗീസും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉള്ളതായി തെളിയിക്കാൻ പ്രോസീക്യൂഷന് കഴിയില്ല എന്നതാണ് ഹൈക്കോടതി ജസ്റ്റിസ്‌ സിയാദ് റഹ്മാന്റെ വിധി.ഈ വിധി കേട്ട് ഉത്തരവും വാങ്ങി പോക്കെറ്റിൽ ഇട്ടിട്ടാണ് ഇതേ തെളിവുമായി ദിലീപ്-ജഡ്ജി ബന്ധം ആരോപിച്ച് നടി സുപ്രീംകോടതിയിൽ പോകുന്നത്.ഇവരോടൊക്കെ എന്ത് പറയാനാണ്?' എന്ന് പറഞ്ഞുകൊണ്ട് കുറിപ്പ് അവസാനിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends