Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു നൂറ് പേരെങ്കിലും എന്റെ പേജിൽ അത് പങ്കുവെയ്ക്കുകയും ഭയങ്കരമായി പരിഹസിക്കുകയും ചെയ്യുന്നുണ്ട്.. എന്നാൽ പ്രചരിക്കുന്ന വീഡിയോ ആ അഭിമുഖത്തിലെ ഒരു ഭാഗം മാത്രമാണ്... വിവാഹം കഴിഞ്ഞ് ഇത്രവർഷമായി കുഞ്ഞുങ്ങളായില്ലേയെന്ന് ചോദിക്കുന്ന ഭാഗമാണ് പലരും ആഘോഷിക്കുന്നത്... അതിന്റെ അടുത്ത ചോദ്യം ഉണ്ട്... വിശദീകരണവുമായി ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയ അവതാരക

01 OCTOBER 2022 12:04 PM IST
മലയാളി വാര്‍ത്ത

നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി താൻ പിൻവലിച്ചതായി വ്യക്തമാക്കി അവതാരക . ശ്രീനാഥ് ഭാസി തന്നോട് ഖേദം പ്രകടിപ്പിച്ചതായും അവതാരക വ്യക്തമാക്കി. ചെയ്ത തെറ്റുകളെല്ലാം അദ്ദേഹം ഏറ്റുപറഞ്ഞു. മറ്റൊരാളാണ് ഇത്തരത്തിൽ ഒരിക്കലും ആവർത്തിക്കില്ലെന്നും പറഞ്ഞു. ശ്രീനാഥിന്റെ അച്ഛന്റെയും അമ്മയുടെയും വേദന മനസിലാക്കിയിരുന്നു. ഇനി ജീവിക്കണോ വേണ്ടയോ എന്ന് പോലും അറിയില്ലാത്ത അവസ്ഥയിലാണെന്ന് ശ്രീനാഥ് പറയുമ്പോൾ എനിക്ക് പരാതി പിൻവലിക്കാതിരിക്കാനായില്ലെന്നും അവതാരക വ്യക്തമാക്കി. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ പിന്തുണയ്ക്കുകയോ അതിജീവിതിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയ അവതാരകയുടെ തുറന്ന് പറച്ചിൽ. തന്റെ അഭിമുഖത്തിലെ ഒരു ഭാഗം അടർത്തിയെടുത്താണ് ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്നത്. അതിജീവിതയുമായി ബന്ധപ്പെട്ട വിഷയത്തേക്കുറിച്ചാണ് ഞാൻ പറഞ്ഞത് എന്നാണ് എല്ലാവരും വ്യാഖ്യാനിച്ചത് അവർ പറഞ്ഞു. 'ഏത് വിഷയത്തിലാണ് ഞാൻ അത് പറഞ്ഞത് എന്ന് പ്രചരിക്കുന്ന വീഡിയോയിൽ ഇല്ല. അതിജീവിതയ്ക്ക് ഉണ്ടായ വിഷയത്തെ കുറിച്ചാണ് ഞാൻ അത് പറഞ്ഞത് എന്നാണ് എല്ലാവരും വ്യാഖ്യാനിച്ചു. ഞാൻ അങ്ങനെ എവിടേയും പരാമർശിച്ചിട്ടില്ല. എനിക്ക് വ്യക്തിപരമായി അറിയുന്ന ഒരു താരമാണ് ദിലീപ് എന്നതുകൊണ്ട് ഞാൻ അദ്ദേഹത്തോട് അത്തരത്തിൽ പറഞ്ഞെന്നേയുള്ളൂ. അതിനെ പല കേസുമായി കൂട്ടിയോജിപ്പിച്ച് വായിക്കരുത് അതിജീവിതയുമായി ബന്ധപ്പെട്ട വിഷയത്തിൽ അല്ല ദിലീപിന് പിന്തുണ നൽകിയത്. 'കേസ് നടക്കുകയാണ്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറയുകയോ അത്തരം ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യരുത് എന്ന് അഭിമുഖം ആരംഭിക്കുന്നതിന് മുൻപേ നിർദേശം ലഭിച്ചിരുന്നു. വിവാദം ഉണ്ടാക്കരുതെന്ന് മാനേജ്മെന്റിന്റെ പ്രത്യേക നിർദേശം തന്നെ ഉണ്ടായിരുന്നു. പരമാവധി വിവാദങ്ങൾ എൻ്റെ അഭിമുഖങ്ങളിൽ കൊണ്ടുവരാൻ ശ്രമിക്കാറുമില്ലെന്ന് അവതാരക പറഞ്ഞു. 'നടി ഷഫ്നയുമായി നടത്തിയ അഭിമുഖത്തിന്റെ ക്ലിപ്പ് എന്റെ പേജിൽ കൊണ്ടുവന്ന് ചിലർ പങ്കുവെച്ച് രൂക്ഷവിമർശനം ഉയർത്തുന്നുണ്ട്. ഒരു നൂറ് പേരെങ്കിലും എന്റെ പേജിൽ അത് പങ്കുവെയ്ക്കുകയും ഭയങ്കരമായി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന വീഡിയോ ആ അഭിമുഖത്തിലെ ഒരു ഭാഗം മാത്രമാണ്. അതിന് ശേഷം എന്താണ് ചോദിക്കുന്നുവെന്നതിനെ കുറിച്ച് ആ വീഡിയോയിൽ ഇല്ല'. ' വിവാഹം കഴിഞ്ഞ് ഇത്രവർഷമായി കുഞ്ഞുങ്ങളായില്ലേയെന്ന് ചോദിക്കുന്ന ഭാഗമാണ് പലരും ആഘോഷിക്കുന്നത്. അതിന്റെ അടുത്ത ചോദ്യം ഉണ്ട്. ഇതൊക്കെ ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നില്ലേയെന്നതാണ്. തന്റെ ഇന്റർവ്യൂകളുടെ സ്വഭാവം വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ചോദിക്കുന്നതാണ്. ഷഫ്നയേയും സജിനേയും എല്ലാം വളരെ കാലമായി അറിയുന്ന ആളാണ്. അഭിമുഖം തീർത്തും തമാശ നിറഞ്ഞതായിരുന്നു'.  'അവർക്ക് വേദനയിണ്ടാകുന്നതായുള്ള ചോദ്യങ്ങളൊന്നും ഞാൻ ചോദിച്ചിട്ടില്ല.വളരെ തമാശയായി പറഞ്ഞുപോയ കാര്യങ്ങളാണ്. ഈ സംഭവം വലിയ വിഷയമായപ്പോൾ ഞാൻ അവരോട് തന്നെ ഇതിനേ കുറിച്ച് ചോദിച്ചിരുന്നുവെന്നും അവതാരക പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends