Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു... ചില കുശുമ്പന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞത്.. ഈശോ സിനിമ കാണാൻ പിസി ജോര്‍ജ് കുടുംബത്തോടെ എത്തി.. ഒപ്പം ഈശോ സിനിമയുടെ സംവിധായകന്‍ നാദിര്‍ഷാ, നടി നമിത പ്രമോദ് എന്നിവരും! സിനിമ കണ്ട ശേഷം പിസി ജോര്‍ജ്ജ് പറഞ്ഞത് കേട്ടോ?

05 OCTOBER 2022 12:31 PM IST
മലയാളി വാര്‍ത്ത

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ അണിയിച്ചൊരുക്കിയ ഈശോ സോണി ലൈവിലൂടെ നേരിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. കേശു ഈ വീടിന്റെ നാഥന്‍ എന്ന സംവിധായകന്റെ മുന്‍ ചിത്രവും ഒടിടിയിലൂടെയാണ് റിലീസ് ചെയ്തിരുന്നത്. നാദിര്‍ഷയില്‍ നിന്നും ആരും പ്രതീക്ഷിക്കാതിരുന്ന ഒരു ജോണറാണ് ഇത്തവണ ഈശോയില്‍ കാണാനായത്. മിസ്ട്രി , ത്രില്ലര്‍ ട്രാക്കിലൂടെ നീങ്ങുന്ന ചിത്രം നമ്മുടെ സമൂഹത്തിലെ വലിയൊരു പ്രശ്‌നം തന്നെയാണ് ചര്‍ച്ച ചെയ്യുന്നതും. ജയസൂര്യയും ജാഫര്‍ ഇടുക്കിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നമിത പ്രമോദ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, അക്ഷര കിഷോര്‍, രജിത് കുമാര്‍, കോട്ടയം നസീര്‍ തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്. അതേസമയം പ്രഖ്യാപിച്ച സമയം മുതല്‍ വലിയ വിവാദത്തിലകപ്പെട്ട സിനിമയാണ് നാദിര്‍ഷ – ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ഈശോ . സിനിമയുടെ പേര് തന്നെയാണ് പലരേയും ചൊടിപ്പിച്ചത്.. സിനിമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി. ജോര്‍ജും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഈ സിനിമ കണ്ട് തന്റെ അഭിപ്രായം അറിയിച്ച് അദ്ദേഹം വീണ്ടും എത്തിയിരിക്കുകാണ്. സിനിമ കണ്ടതോടെ തനിക്കുണ്ടായ തെറ്റിദ്ധാരണകള്‍ എല്ലാം മാറി എന്നാണ് അദ്ദേഹം പറയുന്നത്.

ചില കുശുമ്പന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞത്.. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പിസി ജോര്‍ജ് കുടുംബത്തോടെ എത്തിയാണ് ഈശോ എന്ന സിനിമ കണ്ടത്.. ഒപ്പം ഈശോ സിനിമയുടെ സംവിധായകന്‍ നാദിര്‍ഷാ, നടി നമിത പ്രമോദ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.. ആദ്യം പത്രത്തില്‍ വന്ന വാര്‍ത്ത ഈശോ..നോറ്റ് ഫ്രം ബൈബിള്‍ എന്നാണ് അപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്… എന്നാല്‍ ഇത് എന്ത് സുന്ദരമായ സിനിമയാണ്.. എന്നും ഈ സിനിമയിലെ ഈശോ എന്ന കഥാപാത്രം എത്ര മാന്യന്‍ ആണെന്നും അദ്ദേഹം പറഞ്ഞു,. നാദിര്‍ഷായെ ഞാന്‍ കുറേ ചീത്തവിളിച്ചിട്ടുണ്ട്.. പക്ഷേ.. ഈ കാലത്ത് എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ ആണ് ഈശോയെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.. സിനിമ വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ എല്ലാവര്‍ക്കും എല്ലാം മനസ്സിലാകും എന്ന് എനിക്ക് ഉറപ്പായിരുന്നു എന്ന് നാദിര്‍ഷായും പറയുന്നു.. പിസി ജോര്‍ജിനും കുടുംബത്തിനുമൊപ്പമാണ് നാദിര്‍ഷ വിശേഷം പങ്കിട്ടത്..

11 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിക്കുണ്ടാകുന്ന ദുരനുഭവം പുറത്തറിഞ്ഞിട്ടും പ്രതിക്ക് പകരം പെണ്‍കുട്ടിയും അവളുടെ അമ്മയും ക്രൂശിക്കപ്പെടുന്നതാണ് ചിത്രത്തിന്റെ ആരംഭത്തില്‍ കാണാനുള്ളത്. എടി.എം. സെക്യൂരിറ്റി ജീവനക്കാരനായ രാമചന്ദ്രന്‍ പിള്ള എന്ന കഥാപാത്രത്തിലൂടെയാണ് പിന്നീട് കഥ നീങ്ങുന്നത്. ഒരു പോക്സോ കേസിലെ പ്രധാന സാക്ഷിയാകുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ പിള്ളയുടെ ജീവിതം സമ്മര്‍ദ്ദത്തിലായി. ഭവിഷത്തുകള്‍ എന്തുതന്നെയായാലും താന്‍ സത്യസന്ധമായ മൊഴി നല്‍കുമെന്ന നിലപാടാണ് പിള്ള കൈക്കൊണ്ടത്. അടുത്ത ദിവസം മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കുമെന്ന് പിള്ള ഉറപ്പിക്കുമ്പോള്‍ അയാളുടെ ജീവന് ഭീഷണിയേറുന്നു. ഈ സാഹചര്യത്തിലും പിള്ളയ്ക്ക് രാത്രിയില്‍ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ആ രാത്രി അയാള്‍ക്ക് കൂട്ടായി ഒരു അപരിചിതന്‍ കടന്നുവരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണാനുള്ളത്. ഈശോ എന്ന് പരിചയപ്പെടുത്തുന്ന ആ അപരിചിതനില്‍ നിഗൂഢതകള്‍ ഏറെയാണ്. അയാളുടെ ലക്ഷ്യം എന്താണ്? പിള്ളയ്ക്ക് അയാള്‍ ശത്രുവാണോ അതോ മിത്രമാണോ? ഇക്കാര്യങ്ങളൊക്കെ അറിയാനുള്ള ആകാംക്ഷ കാണികളില്‍ നിലനിര്‍ത്തിയാണ് ചിത്രത്തിന്റെ സഞ്ചാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends