ഞാനുള്‍പ്പടെ വഴി മാറി സഞ്ചരിക്കലാണ്.. വഴിവിട്ട സഞ്ചാരമല്ല.. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ സൈക്കോളജിക്കലോ സൈക്കിക്കോ എന്തുമാകാം! പക്ഷെ അയാളെ കൂടുതലറിയുമ്പോള്‍ അയാളിലെ സത്യം നമുക്ക് മനസിലാകും.. നമ്മളിലൊക്കെയുണ്ടല്ലോ സൈക്കോ… ആരെയും കളിയാക്കാന്‍ പറഞ്ഞതല്ല.. ലേശം നമ്മുടെ ഉള്ളിലുണ്ട്.. ചില സമയങ്ങളില്‍ മനസ് നമ്മുടെ കൈവിട്ട് പോകാറുണ്ടല്ലോ! തുറന്ന് പറഞ്ഞ് മമ്മൂട്ടി

മലയാളി സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന റോഷാക്ക്. ചിത്രത്തിന്‍റെ പേരും ടൈറ്റില്‍ ലുക്ക് പോസ്റ്ററും മുതല്‍ നല്‍കിയ കൌതുകം റിലീസിന് രണ്ടു ദിനം മാത്രം അവശേഷിക്കുമ്പോഴും ചിത്രത്തിന് തുടരാന്‍ സാധിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ചില പ്രധാന സെന്‍ററുകളില്‍ ആരംഭിച്ചിട്ടുണ്ട്. റോഷാക്ക് സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്റുകളും ട്രെയിലറുമെല്ലാം വളരെ അധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിത സിനിമയെ കുറിച്ച് സംസാരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കഥയേയും കഥാപാത്രത്തേയും കുറിച്ച് മമ്മൂട്ടി സംസാരിച്ചത്. ‘ലൂക്ക് ആന്റണിയുടെ സ്വപ്നാടനമാണോയെന്ന് ചോദിച്ചാല്‍ അങ്ങനേയും റോഷാക്ക് സിനിമയെ പറയാം. മിഥ്യയാവാം, റിയല്‍ ആകാം, അണ്‍റിയലാകാം… അങ്ങനെയൊക്കെയാകാം.’ ‘നടന്മാരെയൊന്നും ഈ രൂപത്തിലായിരിക്കില്ല സിനിമയില്‍ കാണാന്‍ പോകുന്നത്. ഞാനുള്‍പ്പടെ. വഴി മാറി സഞ്ചരിക്കലാണ്. വഴിവിട്ട സഞ്ചാരമല്ല. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ സൈക്കോളജിക്കലോ സൈക്കിക്കോ എന്തുമാകാം സിനിമയില്‍. കഥാപാത്രം നമുക്ക് കുറച്ച് അന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ആളാണ്.’ ‘പക്ഷെ അയാളെ കൂടുതലറിയുമ്പോള്‍ അയാളിലെ സത്യം നമുക്ക് മനസിലാകും. സ്വപ്നാടനവും ഉണ്ട്. നമ്മളിലൊക്കെയുണ്ടല്ലോ സൈക്കോ… ആരെയും കളിയാക്കാന്‍ പറഞ്ഞതല്ല. ലേശം നമ്മുടെ ഉള്ളിലുണ്ട്. ചില സമയങ്ങളില്‍ മനസ് നമ്മുടെ കൈവിട്ട് പോകാറുണ്ടല്ലോ എന്നും മമ്മൂട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha


























