Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

25ലക്ഷം രൂപയും വീടും ഉൾപ്പെടെ എന്തൊക്കെ നൽകാമെന്ന് പറഞ്ഞാലും എപ്പോഴും സത്യത്തിനൊപ്പം മാത്രം! തുടരന്വേഷണത്തിന് പിന്നാലെ ഇപ്പോൾ ആരും സമ്മർദ്ദത്തിന് വരാറില്ല... ആദ്യം ബൈജുപൗലോസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മൊഴി എടുത്തിരുന്നു... എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സംഭവിച്ചത്.. തുറന്ന് പറഞ്ഞ് മുഖ്യസാക്ഷി ജിൻസൺ

06 OCTOBER 2022 08:48 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ 84 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ കോടതി നിർദേശിച്ചിരുന്നു. എന്നാല്‍ സാക്ഷികളായ വിപിന്‍ലാല്‍, ദാസന്‍, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്ബാബു, ജിന്‍സണ്‍ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്ന് അന്ന് തന്നെ കണ്ടെത്തിയ സംഭവമാണ്. എന്നാൽ കൃത്യമായ തെളിവുകളോടെ പ്രോസിക്യുഷന് അത് തെളിയിക്കാനായില്ല. കേസിൽ പൾസർ സുനിയുടെ തടവുകാരനായിരുന്ന ജിൻസൺ നടത്തിയ വെളിപ്പെടുത്തലുകൾ കേരളം നടുക്കത്തോടെയാണ് കണ്ടത്. എന്നാൽ ജിൻസണിനെ മൊഴിമാറ്റുന്നതായി ദിലീപിന്റെ അഭിഭാഷകർ വാഗ്ദാനം ചെയ്തത് 25ലക്ഷം രൂപയും വീടുമായിരുന്നു. പക്ഷെ ജിൻസൺ മൊഴിമാറ്റാൻ തയ്യാറായില്ല. ജിൻസൺ പറയുന്നത് താൻ മരണം വരെ സത്യത്തിനോടൊപ്പം നിൽക്കുമെന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ അതിജീവിതയ്‌ക്കൊപ്പം തന്നെയാണെന്നായിരുന്നു വെളിപ്പെടുത്തൽ. തുടരന്വേഷണത്തിന് പിന്നാലെ ഇപ്പോൾ ആരും സമ്മർദ്ദത്തിന് വരാറില്ല. ആദ്യം ബൈജുപൗലോസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മൊഴി എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടില്ല. കോടതിയിൽ നേരിട്ട് പോയി മൊഴികൊടുത്തതിന് പിന്നാലെ അതിൽ തന്നെ ഉറച്ച് നിൽക്കുകയാണ്.

കേസിലെ ഒന്നാംപ്രതിയായ സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിൻസൺ വിശദീകരിച്ചു. ദിലീപിന് വേണ്ടി അന്ന് കത്തെഴുതുന്നത് ഞാനും കൂടി ഇരിക്കുമ്പോഴാണ്. ജയിൽ എനിക്ക് ജോലിയുണ്ടായിരുന്നു. ചായ കുടിക്കുന്നതിന് വേണ്ടി സെല്ലിലേക്ക് വരുന്ന സമയത്താണ് കത്ത് എഴുതുന്നത് കണ്ടത്. ആദ്യം ഒരു പേപ്പറിലേക്ക് എഴുതുന്നതും പിന്നീട് മറ്റൊരു പേപ്പറിലേക്ക് മാറ്റി എഴുതുന്നതും കണ്ടതാണ്. ഇതിനെല്ലാം സിസിടിവി തെളിവുമുണ്ട്. അത് വിചാരണഘത്തത്തിൽ കാണിച്ചതാണെന്നും സാക്ഷി കൂടിയായ ജിൻസൺ വിശദീകരിച്ചു. ജയിലിൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാണ്. 300 രൂപയുടെ മണിയോഡർ എന്ന കത്തിലെ പരാമർശം ഒരു സൂചന മാത്രമാണ്. ദിലീപ് തനിക്ക് ഒപ്പമുണ്ടെന്ന് സുനിക്ക് ഉറപ്പിക്കാനുള്ള തെളിവായാണ് ആ 300 രൂപ മണിയോഡർ സൂചിപ്പിച്ചത്. ജയിലിൽ വെച്ച് ഫോൺ നാലോ അഞ്ചോ ദിവസം കയ്യിലുണ്ടായിരുന്നു. മറ്റൊരു തടവുകാരൻ വഴി ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഫോൺ സുനിക്ക് ലഭിച്ചതെന്നും ജിൻസൺ പറഞ്ഞു.

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും കേസില്‍ വിധി പ്രസ്താവിക്കാന്‍ സാധിച്ചിട്ടില്ല. സുപ്രീംകോടതി പലതവണ വിചാരണയ്ക്കുള്ള സമയ പരിധി നീട്ടി നല്‍കുകയായിരുന്നു. അതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകളുണ്ടാകുന്നത്. ഇത്തരം വെളിപ്പെടുത്തലുകളാണ് വിചാരണ മന്ദഗതിയിലാക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പ്രതിഭാഗം ആയുധമാക്കാനാണ് സാധ്യത. കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതികള്‍ പല ആവശ്യങ്ങളുന്നയിച്ച് കോടതികളെ സമീപിച്ചതാണ് ആദ്യ ഘട്ടത്തില്‍ വിചാരണ നടപടികള്‍ വൈകിപ്പിച്ചത്. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ വിധി പ്രസ്താവിക്കാന്‍ സാധിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരായ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends