Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ത്രിമൂർത്തികളെ കൊണ്ട് ദിലീപിനെ പൂട്ടാൻ ക്രൈംബ്രാഞ്ചിന്റെ ലക്‌ഷ്യം... പ്രോസിക്യുഷൻ ഈ മൂവരെയും ചോദ്യം ചെയ്യുമ്പോൾ ദിലീപിന്റെ ഓരോ ചെയ്തികളും പുറത്ത് വരുമോ? ഇനിയുള്ളത് നിർണായക ദിവസങ്ങൾ

06 OCTOBER 2022 12:01 PM IST
മലയാളി വാര്‍ത്ത

ദിലീപ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. ചുരുക്കി പറഞ്ഞാൽ മൂന്ന് തരത്തിൽ ദിലീപിനെ പൂട്ടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതായത് മൂന്ന് ശക്തനായ സാക്ഷികളെ കൊണ്ട് ദിലീപിന്റെ കരണത്തടിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് എന്ന് വേണമെങ്കിൽ പറയാം. ആദ്യത്തെ വ്യക്തി കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ മുൻജീവനക്കാരനായ സാഗർവിൻസെന്റ് ആണ്. ഒരു കാലത്ത് ലക്ഷ്യയുടെ പ്രധാന ജീവനക്കാരനായിരുന്നു സാഗർ വിൻസന്റ്. ആദ്യഘട്ട അന്വേഷണത്തിൽ സാഗർ പണം വാങ്ങി മൊഴി മാറ്റിയിരുന്നു. എന്നാലിപ്പോൾ അങ്ങനെയല്ല. സാഗർവിൻസെന്റ് ദിലീപിനെ പൂട്ടാൻ ക്രൈംബ്രാഞ്ചിനൊപ്പം കൈപിടിച്ച് നിൽക്കുകയാണ്. രണ്ടാമത്തേത് ഹാക്കർ സായിശങ്കർ ആണ്. ദിലീപിന്റെ ഫോൺ ഹാക്ക് ചെയ്തയാളാണ് സായിശങ്കർ. എന്നാലിപ്പോൾ സായിശങ്കർ വെറും സാക്ഷിയല്ല, മാപ്പ് സാക്ഷിയാണ്. മൂന്നാമത്തെ വ്യക്തി ഡോക്ടർ ഹൈദരാലിയാണ്. ക്രൈംബ്രാഞ്ചിന്റെ മുൻപിൽ ദിലീപിനെതിരെ എത്തുകയായിരുന്നു ഡോക്ടർ ഹൈദരാലി. ദിലീപിന്റെ അനുജൻ അനൂപിന്റെ നിർദേശപ്രകാരമായിരുന്നു താൻ ദിലീപിന് അനുകൂലമായി സാക്ഷിമൊഴി പറഞ്ഞതെന്ന് ഡോക്ടർ ഹൈദരാലി ക്രൈംബ്രാഞ്ചിന് മൊഴി നൽകി കഴിഞ്ഞു.

ഈ ത്രിമൂർത്തികളെ കൊണ്ട് ദിലീപിനെ പൂട്ടുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്‌ഷ്യം. പ്രോസിക്യുഷൻ ഈ മൂവരെയും ചോദ്യം ചെയ്യുമ്പോൾ ദിലീപിന്റെ ഓരോ കള്ളത്തരം പുറത്ത് വരുമെന്നത് ഉറപ്പാണ്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഈ ത്രീമൂർത്തികൾ വലിയ തലവേദനയാണ്. ഇവരെ കൂടാതെ വിഐപി ശരത്തിന്റെ നിലപാടും ദിലീപിന് വല്ലാത്തൊരു തലവേദനയാണ്. എന്നാൽ ഇതിനൊക്കെ ഇടയിൽ ഇപ്പോൾ പുറത്ത് വന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ടിൽ നിന്നും ദിലീപിന് രക്ഷപ്പെടാനാകുമോ എന്ന സംശയം നിലനിൽക്കുകയാണ്. എട്ടാം പ്രതിയായ ദീലീപിന് അതിശകതമായ കുരുക്കായി മാറുകയാണ് പുറത്ത് വന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ട്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസംഭാഷണങ്ങള്‍ ദിലീപിന്റേത് തന്നെയാണെന്ന് എഫ്എസ്എല്‍ പരിശോധനാഫലം വന്നു. ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധനാ ഫലം വ്യക്തമാക്കുന്നു. ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല്‍പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നു. ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ്എസ്എല്‍ പരിശോധനയില്‍ വ്യക്തമായി. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി താരതമ്യം ചെയ്താണ് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ പരിശോധിച്ചത്. നിർണായകമായ എഫ് എസ് എൽ റിപ്പോർട്ട് പുറത്ത് വന്നത് കൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങൾ ദിലീപിനെ സംബന്ധിച്ച് നിർണായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends