ദിലീപ് ക്വട്ടേഷന്‍ കൊടുത്ത് ഒരു നടിയെ ബലാത്സംഗം ചെയ്യിപ്പിച്ചുവെന്ന ആ കേസില്‍ കുറേയേറെ വാദപ്രതിവാദങ്ങളും പരസ്യ സംവാദങ്ങളുമൊക്കെ നടക്കുന്ന സമയത്ത് അമ്മ എന്ന സംഘടനയിൽ നിന്നും ആരും മിണ്ടിയിരുന്നില്ല... വിജയ് ബാബുവിന്റെ വിഷയത്തിൽ പുറത്താക്കണം എന്ന് പറഞ്ഞ നാല് നടികളെ അവിടെ നിന്ന് പുറത്താക്കി, അല്ലെങ്കില്‍ അവർ പുറത്ത് പോയി... ഇതൊക്കെ താരസംഘടനയില്‍ സംഭവിച്ചതാണ്...അന്ന് എന്തുകൊണ്ട് ആരും മിണ്ടിയിരുന്നില്ല! തുറന്ന് പറഞ്ഞ് ബൈജുകൊട്ടാരക്കര

സിനിമാ മേഖലയില്‍ ലഹരി ഉപയോഗത്തെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി പ്രതികരിച്ചിരുന്നു. താരങ്ങള്‍ക്ക് മാത്രമല്ല ലഹരി ലഭിക്കുന്നതെന്നും സിനിമയ്ക്ക് പുറത്തുള്ള എല്ലാവര്‍ക്കും ഇത് ലഭിക്കുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയില്‍ ആയാലും പുറത്തായാലും. അത് ജീവന് അപകടകരമായ ഒരു കാര്യമാണെന്നും മമ്മൂട്ടി പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ലഹരി ഉപയോഗിക്കരുതെന്ന് ബോര്‍ഡ് വയ്ക്കാമെന്നല്ലാതെ എന്ത് ചെയ്യാനാകുമെന്നും കള്ള് ഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോയെന്നുംമമ്മൂട്ടി ചോദിക്കുന്നു. നമ്മുടെ സമൂഹത്തില്‍ ലഹരി ഉപയോഗം വേണോ, അത് പ്രൊമോട്ട് ചെയ്യണോ എന്നുള്ളത് സമൂഹം തീരുമാനിക്കേണ്ടതാണെന്നും ഒറ്റ തിരിഞ്ഞ് അഭിപ്രായം പറയേണ്ട കാര്യമല്ല ഇതെന്നും അദ്ദേഹം പ്രതികരിച്ചു. 'ലഹരി താരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന സാധനമല്ല. എല്ലാവര്‍ക്കും കിട്ടുന്നുണ്ട്. ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയില്‍ ആയാലും പുറത്തായാലും. ജീവന് അപകടകരമായ ഒരു കാര്യമാണ്. ഇതൊക്കെ ഇവിടെ ലഭ്യമാണ്. ഇവിടെ ലഹരി ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഒരു ബോര്‍ഡ് എഴുതി വയ്ക്കാം, അല്ലാതെ നമ്മുക്ക് എന്ത് ചെയ്യാനാകും. ഇത്രയും കള്ള് ഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ. അതൊക്കെ വളരെ ഗൗരവമായി ആളുകള്‍ ആലോചിക്കേണ്ട കാര്യമാണ്. പ്രൊഡ്യൂസര്‍മാരോ അഭിനേതാക്കളോ പറഞ്ഞിട്ടല്ല, അവരവര്‍ ആലോചിക്കണം. നമ്മുടെ സമൂഹത്തില്‍ ഇത് വേണോ, സമൂഹത്തിന് ദ്രോഹമുണ്ടോ, ഇത് പ്രൊമോട്ട് ചെയ്യണോ എന്നുള്ളതൊക്കെ സമൂഹം തന്നെ ആലോചിക്കണം. ഒറ്റ തിരിഞ്ഞ് ആള്‍ക്കാര്‍ അവിടെ നിന്ന് പറഞ്ഞുകൊണ്ട് ഒരു കാര്യത്തിലും നേട്ടമുണ്ടാകുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.
എന്നാൽ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നായിരുന്നു സംവിധായകന്‍ ബൈജുകൊട്ടാരക്കര പറയുന്നത്. അത്യാവശ്യം സിനിമകളിലൊക്കെ അഭിനയിച്ച് തന്റേതായ കരിയർ കണ്ടെത്തി വരുന്ന സമയത്താണ് സിനിമ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ അസഭ്യവർഷങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഒരു എഫ് എം റേഡിയോക്ക് കൊടുത്ത അഭിമുഖത്തില്‍ മാത്രമാണ് ശ്രീനാഥ് ഭാസി അസഭ്യ വർഷങ്ങള്‍ നടത്തുന്നത് കേള്‍ക്കാന്‍ സാധിക്കുന്നത്. യൂട്യൂബ് ചാനലിലെ അഭിമുഖം നടത്തിയ പെണ്‍കുട്ടിയോട് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ല. അത് അവർ തന്നെ പടച്ചുണ്ടാക്കി വിട്ടതാണോ അതോ, ശ്രീനാഥ് ഭാസി അങ്ങനെ പറഞ്ഞോ എന്നൊന്നും അറിയില്ല. അക്കാര്യമൊക്കെ പൊലീസ് അന്വേഷിച്ച് കണ്ടെത്തേണ്ടാതാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വളരെ നേരത്ത തന്നെ പറഞ്ഞതാണ്. അതോടൊപ്പം ശ്രീനാഥ് ഭാസിയെ വിലക്കിയത് ശരിയല്ലെന്ന് ആദ്യം തന്നെ പറഞ്ഞത് ഈ ചാനലാണ്. അതിന് തൊട്ടുമുന്‍പുള്ള ദിവസം കൈരളി ടിവിയിലെ ചർച്ചയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ടല്ല ശ്രീനാഥ് ഭാസി ഇതൊന്നും പറഞ്ഞതല്ലെന്നായിരുന്നു ഞാന്‍ പ്രധാനമായും പറഞ്ഞത്. ആ വിഷയത്തില്‍ ശ്രീനാഥ് ഭാസിയെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ജനങ്ങള്‍ ശ്രദ്ധിക്കുന്ന ആള്‍ എന്ന നിലയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ന്യായീകരണവും ഇല്ല. എന്നിരുന്നാലും സിനിമയുമായി ബന്ധമില്ലാത്ത മറ്റൊരു സ്ഥലത്ത് അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് വിലക്കുമായി പോവുന്നത് ശരിയല്ലെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അത് തന്നെയാണ് ഇപ്പോള്‍ മമ്മൂട്ടിയും പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. എന്നാല്‍ ഒരു കാര്യം മമ്മൂട്ടിയോട് ചോദിക്കാനുണ്ട്. ദിലീപ് ക്വട്ടേഷന്‍ കൊടുത്ത് ഒരു നടിയെ ബലാത്സംഗം ചെയ്യിപ്പിച്ചുവെന്ന ആ കേസില്‍ കുറേയേറെ വാദപ്രതിവാദങ്ങളും പരസ്യ സംവാദങ്ങളുമൊക്കെ നടക്കുന്ന സമയത്ത് അമ്മ (a.m.m.a) എന്ന സംഘടന ദിലീപിനെ അവിടെ നിന്ന് പുറത്താക്കാതിരുന്നതൊക്കെ ചർച്ചയായതാണ്. അന്നൊന്നും ആരും മിണ്ടിയിരുന്നില്ല. അതിന് ശേഷമാണ് വിജയ് ബാബുവിന്റെ വിഷയവും വരുന്നത്. വിജയ് ബാബുവിനെ പുറത്താക്കണം എന്ന് പറഞ്ഞ നാല് നടികളെ അവിടെ നിന്ന് പുറത്താക്കി, അല്ലെങ്കില്‍ അവർ പുറത്ത് പോയി. ഇതൊക്കെ താരസംഘടനയില്‍ സംഭവിച്ചതാണ്. അതിന് ശേഷമാണ് ശ്രീനാഥ് ഭാസിയുടെ വിഷയം. അദ്ദേഹത്തോട് പരസ്യമായി മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത് മമ്മൂക്കയാണെന്നാണ് വാർത്ത. മലയാള സിനിമകളുടെ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗിക്കുന്നു. അവിടെയുള്ള കാരവനുകളിലും മറ്റും പൊലീസ് അന്വേഷണം വേണം എന്നൊക്കെ പറഞ്ഞപ്പോള്‍ ആദ്യം അതിനെ എതിർത്തത് ഇവിടുത്തെ സിനിമാക്കാർ തന്നെയാണ്. എന്തിനാണ് എതിർത്തത് എന്ന് ചോദിക്കുമ്പോള്‍ പൊലീസ് ലൊക്കേഷനില്‍ കയറി നിരങ്ങും എന്നാണ് പറഞ്ഞത്. നമ്മുടെ നാട്ടിലെ എല്ലാ സ്ഥലങ്ങളിലും കയറിച്ചെന്ന് കേസ് അന്വേഷിക്കാനും കേസെടുക്കാനുള്ള അധികാരം പൊലീസിനും നാർക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കുമുണ്ട്. സിനിമ ലൊക്കേഷനില്‍ മാത്രം ഈ അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് പറയണ്ടേ. അതിനെതിരെക്കൂടി മമ്മൂട്ടി ഒന്ന് പറഞ്ഞിരുന്നെങ്കില്‍ നന്നായേനെയെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























