Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മുൻപും പിൻപും ഇല്ലാത്ത ശബ്ദ രേഖയാണ് ബാലചന്ദ്രകുമാർ നൽകിയത്... ഏത് സാഹചര്യത്തിൽ ദിലീപ് പറഞ്ഞുവെന്ന് അറിയണ്ടേതുണ്ട്... ബാലചന്ദ്രകുമാർ എന്തുകൊണ്ടാണ് ടാബ് ഹാജരാകാത്തത്! തുറന്ന് പറഞ്ഞ് ദിലീപ് അനുകൂലി സജി നന്ത്യാട്ട്

07 OCTOBER 2022 11:51 AM IST
മലയാളി വാര്‍ത്ത

ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസംഭാഷണങ്ങള്‍ ദിലീപിന്റേത് തന്നെയാണെന്ന് എഫ്എസ്എല്‍ പരിശോധനാഫലം വന്നുകഴിഞ്ഞു. ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നുമാണ് പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല്‍പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നു. അതുകൊണ്ട് ഈ വാദങ്ങൾക്ക് തിരിച്ചടിയാണ് ഇപ്പോൾ ഈ റിപ്പോർട്ട് പുറത്ത് വന്നതോടെയുള്ള ആശങ്ക. എന്നാൽ ദിലീപ് അനൂകുലികൾ പൊങ്ങി തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ കേസിൽ ഒരിക്കലും ഈ റിപ്പോർട്ട് നിർണായകമാകില്ലെന്ന് തറപ്പിച്ച് പറയുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

നേരത്തേ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ ഈ വാദങ്ങളെല്ലാം നിരത്തിയതാണ്. അന്ന് ഹൈക്കോടതിക്ക് അത് ബോധ്യപ്പെട്ടിരുന്നെങ്കിൽ ദിലീപിന് ഇപ്പോൾ ജാമ്യം ലഭിച്ചേനെ. എഫ്എസ്എൽ റിപ്പോർട്ടിനെ തള്ളിക്കളയുന്നില്ല. എഫ്എസ്എഫ് പരിശോധന ഫലത്തെ ചോദ്യം ചെയ്ത് കൊണ്ട് ചണ്ഡീഗഡിലേക്ക് അയക്കുന്ന സാഹചര്യം വന്നേക്കാം. ദിലീപ് ഏത് സാഹചര്യത്തിലാണ് ഇത് പറഞ്ഞതെന്നാണ് ചോദ്യം. ബാലചന്ദ്രകുമാർ നൽകിയ ശബ്ദ രേഖകൾ കോടതി തെളിവായി എടുക്കണമെന്നാണ് തന്റെ വാദം. കാരണം അതിലെവിടെയും നടിയെ ആക്രമിക്കാൻ താൻ ക്വട്ടേഷൻ കൊടുത്തെന്ന് ദിലീപ് പറഞ്ഞിട്ടില്ല. ആ സാഹചര്യത്തിൽ ദിലീപിനെ വെറുതെ വിടണം. ബാലചന്ദ്രകുമാർ പറയുന്നതിന് അനുസരിച്ച് മറ്റൊരാൾക്ക് വേണ്ടി ചെയ്തുവെന്നും മറ്റൊരാൾക്ക് വേണ്ടി ബലിയാടായെന്നും ദിലീപ് പുറകിലേക്ക് കൈചൂണ്ടി പറഞ്ഞെന്നാണ്. മുൻപും പിൻപും ഇല്ലാത്ത ശബ്ദ രേഖയാണ് ബാലചന്ദ്രകുമാർ നൽകിയത്. ഏത് സാഹചര്യത്തിൽ ദിലീപ് പറഞ്ഞുവെന്ന് അറിയണ്ടേ? ബാലചന്ദ്രകുമാർ എന്തുകൊണ്ടാണ് ടാബ് ഹാജരാകാത്തത്.കേടായതാണെങ്കിലും അത് ഹാജരാക്കാമല്ലോ? ശബ്ദ ശകലങ്ങൾ മാത്രമാണ് അതിലുള്ളത്, വെറും മുക്കലും മൂളലുമാണ്. ദിലീപ് ഇത് പറഞ്ഞത് ഷൂട്ടിംഗ് സെറ്റിൽ വെച്ചാണെങ്കിലോ? ഇക്കാര്യങ്ങൾ അറിയണ്ടേ? ദിലീപിന്റെ ശബ്ദരേഖ ലാപ് ടോപ് വെച്ച് റെക്കോഡ് ചെയ്തതാണെങ്കിൽ ഇടയ്ക്കിടെയുള്ള ശബ്ദ ശകലങ്ങൾ മാത്രം എങ്ങനെയാണ് റെക്കോഡ് ചെയ്യുക. ഡിവൈസ് ഓണാക്കി വെച്ച് പിന്നെ ഓഫാക്കിയാൽ മാത്രമല്ല പല സമയങ്ങളിലായി റെക്കോഡ് ചെയ്യാൻ കഴിയൂ. ഇത് ഫുൾ ടൈം ഓണാക്കി വെച്ചിട്ടുണ്ടാകും. ഇതിൽ ബാലചന്ദ്രകുമാർ പറയുന്നതും ഉണ്ടാകാം, വെറെ സാഹചര്യമായിരിക്കാം. കരിമീൻ വാങ്ങി തലയും വാലും വയറും വെട്ടിക്കളയുന്നത് പോലെ തങ്ങൾക്ക് വേണ്ടത് മാത്രം വെട്ടിയെടുത്തത് പെൻ‍ഡ്രൈവിലായിരിക്കിയതായിരിക്കാം. സ്വാഭാവികമായും ദിലീപും ദിലീപിന്റെ വീട്ടുകാരും ഈ കേസിനെ കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളൂ. ദൃശ്യങ്ങളെ കുറിച്ച് വക്കീലിൽ നിന്നും അറിയുമ്പോൾ സ്വാഭാവികമായും ഈ വിഷയങ്ങൾ ചർച്ച ചെയ്യും.വീട്ടിൽ വെച്ച് ദൃശ്യം കണ്ടുവെന്ന് പറയുന്ന ഒരു ശബ്ദവും നമ്മൾ കേട്ടിട്ടില്ല. ദിലീപ് തന്നെ ശബ്ദരേഖയിൽ പറയുന്നത് ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ്. അപ്പോൾ ഈ ശബ്ദ രേഖ തെളിവായി സ്വീകരിച്ചാൽ ദിലീപ് രക്ഷപ്പെടും.ദിലീപിനോടും എനിക്ക് പറയാനുള്ളത് ഈ ശബ്ദരേഖ എന്റേതാണെന്ന് തന്നെ സമർത്ഥിക്കൂവെന്നാണ്. എഫ്എസ്എൽ റിപ്പോർട്ട് ശരിയാണെങ്കിൽ ദിലീപിനെ വെറുതെ വിടാൻ പറയാത്തത എന്താണ്. നിങ്ങളുടെ ആവശ്യം അതല്ല. നിങ്ങൾക്ക് വേണ്ടത് വെട്ടിയെടുത്ത് ദിലീപിന് അനുകൂലമായി വരുന്നത് ചവറ്റുകൊട്ടയിൽ കളയുകയാണ്. ദിലീപിന്റെ ശബ്ദരേഖയാണെന്ന് എഫ്എസ്എൽ റിപ്പോർട്ട് വന്നെന്ന് കരുതി ആരും കൊട്ടിഘോഷിക്കുകയൊന്നും വേണ്ട. അതൊരിക്കലും ഈ കേസിൽ നിർണായക തെളിവാകില്ലെന്നും പറയുകയാണ് സജി നന്ത്യാട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (1 hour ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (1 hour ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (2 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (2 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (4 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (6 hours ago)

Malayali Vartha Recommends