ഞാന്‍ ലോ കേളോജില്‍ നിന്നും പഠിച്ച് കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ അവരെന്റെ വീട്ടിലേക്ക് വന്നു.. പെട്ടെന്ന് തന്നെ മോതിര കല്യാണം നടത്തി.. പെട്ടെന്ന് തന്നെ ആ കല്യാണത്തിലേക്ക് ഞാന്‍ വലിച്ചിഴയ്ക്കപ്പെട്ടു.. ഇപ്പോള്‍ ഭാര്യയുമായി വിവാഹമോചനം നേടി.. മക്കള്‍ അമ്മയുടെ കൂടെയാണ്.. കുറേ മുന്‍പ് തന്നെ ഭാര്യയുമായി അകന്നിരുന്നു; ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തേണ്ടിവന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് സനൽകുമാർ

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എം പി ശശി തരൂര്‍ മത്സരിക്കാന്‍ പാടില്ലായിരുന്നെന്ന് അഭിപ്രായവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മോദിയെയും പിണറായിയെയും ഒക്കെ പരസ്യമായി പിന്താങ്ങാന്‍ മടിയില്ലാത്ത, തനിക്ക് വേറെയും അവസരങ്ങള്‍ ഉണ്ട് എന്ന് പിറുപിറുക്കുന്ന തരൂര്‍ പ്രവര്‍ത്തകരില്‍ സംശയങ്ങള്‍ മാത്രമേ ഉയര്‍ത്തുവെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. ഇതിനിടയിൽ മഞ്ജു വാര്യരുമായി ഉണ്ടായ വിഷയത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തേണ്ടിവന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സനൽകുമാർ. എന്റെ കണ്ണിലുള്ള സ്ത്രീ-പുരുഷബന്ധമെന്ന് പറയുന്നത് പരസ്പരം ബഹുമാനിക്കുന്ന, തുറന്ന് പറയുന്ന ബന്ധങ്ങളാണ്. എന്റേത് പ്രണയ വിവാഹമായിരുന്നു. ലോ കോളേജില്‍ പഠിക്കുന്ന സമയത്ത് ഞങ്ങള്‍ പ്രണയത്തിലായി. എനിക്ക് രണ്ട് വര്‍ഷത്തെ സമയം വേണം, സിനിമയാണ് എന്റെ ലക്ഷ്യമെന്ന് അവരോട് പറഞ്ഞിരുന്നു. അതൊക്കെ സമ്മതിച്ചു. പക്ഷേ ഞാന്‍ ലോ കേളോജില്‍ നിന്നും പഠിച്ച് കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ അവരെന്റെ വീട്ടിലേക്ക് വന്നു. പെട്ടെന്ന് തന്നെ മോതിര കല്യാണം നടത്തി. പെട്ടെന്ന് തന്നെ ആ കല്യാണത്തിലേക്ക് ഞാന്‍ വലിച്ചിഴയ്ക്കപ്പെട്ടു. സിനിമയോട് അവളുടെ വീട്ടുകാര്‍ ഭയങ്കരമായി എതിര്‍ത്തു. രണ്ട് വര്‍ഷം കഴിയട്ടേ എന്ന് കൂടി പറഞ്ഞതോടെ വീട്ടുകാര്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞു. പിന്നെ എന്റെ മുന്‍ഭാര്യയായിരുന്ന ശ്രീജയുമായി സംസാരിക്കാന്‍ പോലും പറ്റാതെ വന്നുവെന്ന്', സനല്‍ കുമാര്‍ പറയുന്നു. ഇപ്പോള്‍ ഭാര്യയുമായി വിവാഹമോചനം നേടി.
മക്കള്‍ അമ്മയുടെ കൂടെയാണ്. കുറേ മുന്‍പ് തന്നെ ഭാര്യയുമായി അകന്നിരുന്നു. മഞ്ജു വാര്യരുടെ വിഷയം വന്നത് കൊണ്ടൊന്നുമല്ല. അതിന് മുന്‍പേ അങ്ങനെയാണെന്ന് സനല്‍ കുമാര്‍ പറയുന്നു. മഞ്ജു വാര്യരോട് കംപാനിയന്‍ഷിപ്പിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ പ്രണയാഭ്യാര്‍ഥനയല്ല. ആ സമയത്ത് ഞാനും ഭാര്യയും ഒരു വീട്ടില്‍ രണ്ട് മുറികളില്‍ കഴിയുകയാണ്.ഞങ്ങള്‍ രണ്ടാളും രണ്ട് ഫിലോസപ്പി ഉള്ളവരാണ്. ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഡിവോഴ്‌സ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞെങ്കിലും സമൂഹത്തിന്റെ കാര്യമൊക്കെ പറഞ്ഞ് അതിനെ തഴഞ്ഞ് കളയുകയായിരുന്നു. ഒരു കംപാനിയന്‍ഷിപ്പ് ഭാര്യയുമായി എനിക്ക് ഉണ്ടായിട്ടില്ല. എന്റെ ചിന്തകളോ കാഴ്ചപ്പാടോ അല്ല, ഞാന്‍ പറയുന്നത് അതിന്റേതായ രീതിയില്‍ എടുക്കില്ല. തനിച്ചിരിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വസ്ഥത സ്ത്രീയും പുരുഷനും ഒരുമിച്ചിരിക്കുമ്പോള്‍ ഉണ്ടാവുന്നതാണ് ഏറ്റവും മനോഹര കാര്യമെന്നും സനൽകുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha