Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ത്രീഡി പതിപ്പ് ആദ്യം കണ്ടപ്പോൾ ഞാൻ ത്രില്ലടിച്ചു.. ഒരു കൊച്ചു കുട്ടിയെ പോലെ ആസ്വദിച്ചു.. ആ ദൃശ്യങ്ങളും മൃഗങ്ങളുമെല്ലാം നമ്മുടെ നേരെ വരുന്നത് പോലെ തോന്നും... ഇന്ത്യയിൽ ആദ്യമായാണ് ഇതുപോലൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്... വിവാദങ്ങൾക്കിടയിൽ ഹൈദരാബാദിൽ വെച്ച് നടന്ന ത്രീഡി ടീസർ ലോഞ്ച് വേളയിൽ സിനിമയെ കുറിച്ച് പ്രഭാസ് പറഞ്ഞത് കേട്ടോ?

08 OCTOBER 2022 08:16 AM IST
മലയാളി വാര്‍ത്ത

പ്രഭാസ് നായകനായി എത്തുന്ന ബി​ഗ് ബജറ്റ് ചിത്രം ആദിപുരുഷ് ടീസര്‍ റിലീസ് മുതല്‍ തന്നെ വിവാദങ്ങളില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചില സംഘടനകള്‍. വിവാദ രംഗങ്ങള്‍ നീക്കിയ ശേഷം ഏഴുദിവസത്തിനുള്ളില്‍ പൊതുവായി മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് സര്‍വ്വ ബ്രാഹ്മിന്‍ മഹാസഭ നല്‍കിയിരിക്കുന്ന നോട്ടീസ്. ഹിന്ദു ദൈവങ്ങളെ ചിത്രത്തില്‍ അധിക്ഷേപകരമായ രീതിയില്‍ ചിത്രീകരിച്ചെന്നാണ് ആരോപണം. കൂടാതെ ആദിപുരുഷ്' സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി സത്യേന്ദ്ര ദാസും രംഗത്തെത്തി. ശ്രീരാമനെയും ഹനുമാനെയും രാവണനെയും യാഥാര്‍ഥ്യത്തോട് നിരക്കാത്ത തരത്തിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ ചിത്രത്തെക്കുറിച്ച് പ്രഭാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഹൈദരാബാദിൽ വെച്ച് നടന്ന ത്രീഡി ടീസർ ലോഞ്ച് വേളയിൽ സിനിമയെ കുറിച്ച് പ്രത്യാശയോടെയാണ് പ്രഭാസ് സംസാരിച്ചത്. ‘ത്രീഡി പതിപ്പ് ആദ്യം കണ്ടപ്പോൾ ഞാൻ ത്രില്ലടിച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ ആസ്വദിച്ചു. ആ ദൃശ്യങ്ങളും മൃഗങ്ങളുമെല്ലാം നമ്മുടെ നേരെ വരുന്നത് പോലെ തോന്നും. ഇന്ത്യയിൽ ആദ്യമായാണ് ഇതുപോലൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇത് ബിഗ് സ്‌ക്രീനിനായി ഒരുക്കിയതാണ്, പ്രത്യേകിച്ച് ത്രീഡിക്കായെന്നും പ്രഭാസ് പറഞ്ഞു. ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് നിലവാരമില്ലാത്തതാണ് എന്നാണ് പ്രധാന വിമര്‍ശനം. കുട്ടികൾക്കായാണോ സിനിമ ഒരുക്കിയത് എന്നും കൊച്ചു ടിവിയിൽ റിലീസ് ചെയ്താൽ പണമുണ്ടാക്കാമെന്നും മറ്റുമായി കണക്കറ്റ പരിഹാസമാണ് ടീസർ നേരിടുന്നത്. ‌‌‌‌ശ്രീരാമന്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് അയോധ്യയില്‍ സരയൂ തീരത്ത് ഗംഭീര പരിപാടിയായാണ് അണിയറ പ്രവർത്തകർ നടത്തിയത്. രാമായണ കഥയെ അടിസ്ഥാനമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ 2023ലെ വമ്പൻ റിലീസുകളിൽ ഒന്നാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends