കേസിലെ എട്ടാം പ്രതിയായ ദിലീപ് പണം തന്നു ഞങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് സാക്ഷികൾ തന്നെ നേരിട്ടെത്തുന്ന അവസ്ഥ ദിലീപിനെ സംബന്ധിച്ച് നിർണായകം! ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ അന്വേഷണസംഘത്തിന്റെ തീരുമാനം..

നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ടിൽ നിന്നും ദിലീപിന് രക്ഷപ്പെടാനാകുമോ എന്ന സംശയം നിലനിൽക്കുകയാണ്. എട്ടാം പ്രതിയായ ദീലീപിന് അതിശകതമായ കുരുക്കായി മാറുകയാണ് പുറത്ത് വന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ട്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസംഭാഷണങ്ങള്‍ ദിലീപിന്റേത് തന്നെയാണെന്ന് എഫ്എസ്എല്‍ പരിശോധനാഫലം വന്നുകഴിഞ്ഞു. ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നുമാണ് പരിശോധനാ ഫലം വ്യക്തമാക്കുന്നത്. എന്നാലിപ്പോഴിതാ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഖിച്ചെന്നും കാണിച്ചുള്ള വാദങ്ങളും കടുക്കുകയാണ്. സാക്ഷികൾ തന്നെ ക്രൈംബ്രാഞ്ചിന് മുൻപിൽ നേരിട്ടെത്തിയ അവസ്ഥയാണ്. കേസിലെ എട്ടാം പ്രതിയായ ദിലീപ് പണം തന്നു ഞങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് സാക്ഷികൾ തന്നെ നേരിട്ടെത്തുന്ന അവസ്ഥ ദിലീപിനെ സംബന്ധിച്ച് നിർണായകം തന്നെയാണ്.
കാവ്യയുടെ വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയിലെ മുൻജീവനക്കാരനായ സാഗർ വിൻസെന്റ് ഉൾപ്പെടെയുള്ള സാക്ഷികൾ കൂറുമാറിയതിനുള്ള നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന്റെ മുന്നിലുണ്ട്. അതിനിടയിൽ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത തെളിവുകളും കൂടിയാകുമ്പോൾ ദിലീപ് ഇനി കുറച്ച് വിയർക്കേണ്ടിവരും എന്ന് തന്നെ പറയാം. ദിവസങ്ങൾ കഴിയുംതോറും കൂടുതൽ കൂടുതൽ കുറ്റങ്ങളാണ് പ്രോസിക്യുഷൻ ദിലീപിനെതിരെ ഉന്നയിക്കുന്നത്. 13ന് കോടതിയിൽ ഇനി നടക്കുക ദിലീപിന്റെ അതി ശക്തമായ വാദങ്ങളാണ്. രാമൻപിള്ള തന്റെ ആവനാഴിയിലെ അവസാന അസ്ത്രവും പുറത്തെടുക്കാൻ തയ്യാറായിരിക്കുന്നു. ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തും എന്ന കാര്യം ഉറപ്പാണ്. വിചാരണ കോടതി ജഡ്ജിയ്ക്ക് അതിൽ നിന്നും പിന്മാറാനാകില്ല. കാരണം നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് പക്കലുണ്ട്. സാക്ഷികളെ സ്വാധീനിച്ചതിന്റെ തെളിവുകൾ, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന്ന്റെ തെളിവുകൾ, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടതിന്റെ തെളിവുകൾ, ഇങ്ങനെ ഒരുപാട് തെളിവുകൾ ദിലീപിനെതിരായി വന്നിരിക്കുകയാണ്. ഈ കേസിൽ തുടരന്വേഷണത്തിൽ പ്രതി ചേർത്തിരിക്കുന്നത് വിഐപി ശരത്തിനെ മാത്രമാണ്. വിചാരഘട്ടത്തിൽ വിഐപി ശരത്ത് കൂറുമാറുമോ എന്ന ഭയം ദിലീപിനുണ്ട്. കാരണം ദിലീപുമായി ശരത്ത് ഇപ്പോൾ നല്ല ബന്ധത്തിലല്ല. ഒരുകാലത്ത് ദിലീപിന്റെ നിഴൽപോലെ കൂടെ നടന്നിരുന്ന വ്യക്തിയാണ് ബിസിനസുകാരനായ ശരത്ത്. ഇരുവരും ചേർന്ന് നിരവധി ബിസിനസുകൾ നടത്തുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാൽ താൻ കേസിൽ കുടുങ്ങിയതോടു കൂടി ഇനിയും ദിലീപിനെ സംരക്ഷിച്ചാൽ അത് തനിക്ക് തന്നെ വലിയ തിരിച്ചടിയാകുമോ എന്ന ഭയം ശരത്തിനുണ്ട്. അതുകൊണ്ട് തന്നെ വിചാരഘട്ടത്തിൽ വിഐപി ശരത്ത് കൂറുമാറുമോ എന്ന ഭയം ശക്തമായി തന്നെ ദിലീപിനുണ്ട്. അതുപോലെ മാപ്പുസാക്ഷിയായ സായിശങ്കറും ദിലീപിനെതിരെ നിൽക്കുന്നുണ്ട്. എന്തായാലും വരും ദിവസങ്ങൾ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ സാധ്യത കൂടുതലാണ്.
https://www.facebook.com/Malayalivartha


























