കമന്റുകള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നമിത പ്രമോദ്...

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് നമിത പ്രമോദ്. ട്രാഫിക് എന്ന സിനിമയിലൂടെയാണ് നമിത സിനിമാ രംഗത്തേക്ക് എത്തുന്നത്. സിനിമാ രംഗത്ത് നിന്നും വന്ന ഇടവേളയെക്കുറിച്ചും സോഷ്യല്‍ മീഡിയകളില്‍ നിന്നും വരുന്ന മോശം കമന്റുകളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നമിത പ്രമോദ്.
സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ച സമയത്ത് ചില ബന്ധുക്കള്‍ പിന്തിരിപ്പിക്കാന്‍ നോക്കിയിരുന്നു. പക്ഷെ എന്റെ വീട്ടുകാര്‍ക്ക് എന്റെ വളര്‍ച്ച കാണുന്നത് ഇഷ്ടമാണ്. എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളുടെ അച്ഛന്‍ അവളോട് പറഞ്ഞു അധികം കമ്പനി ഒന്നും വേണ്ട സിനിമയില്‍ അഭിനയിക്കുന്ന കുട്ടിയാണെന്നൊക്കെ.
പക്ഷെ എന്റെ സുഹൃത്ത് ആയതിനാല്‍ അവര്‍ പറഞ്ഞതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. എനിക്ക് ഇഷ്ടം പോലെ ഹേറ്റേഴ്‌സ് ഉണ്ട്. എല്ലാവരെയും ഒരുപോലെ കാണാന്‍ പറ്റില്ല. പക്ഷെ ചിലര്‍ നമ്മള്‍ എന്ത് ചെയ്താലും വീഡിയോകള്‍ക്ക് താഴെ മോശമായി കമന്റ് ചെയ്യും. നല്ല വിമര്‍ശനങ്ങള്‍ കേള്‍ക്കാറുണ്ട്.
മാറ്റണം എന്ന് തോന്നുന്ന വിമര്‍ശനങ്ങള്‍ എടുക്കാറുണ്ട്. പക്ഷെ ചിലര്‍ ഇവള്‍ ജീവിച്ചിരിപ്പുണ്ടോ.ഇവള്‍ക്കെന്താ പണി എന്നൊക്കെ കമന്റ് ചെയ്യും. നമിത ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല, എവിടെ നിന്നാണ് ഇത്രയും കാശ് കിട്ടുന്നത് എന്നൊരു കമന്റ് കണ്ടു. എന്റെ ജീവിതത്തില്‍ സിനിമ മാത്രമല്ല, എനിക്ക് വേറെ വരുമാന ശ്രോതസ്സ് ഉണ്ട്. അച്ഛനും അമ്മയുമെല്ലാം ഉണ്ട്.
സ്വന്തം ജീവിതം മോശമാണെന്ന് വിചാരിച്ച് അത് ബാക്കിയുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫേക്ക് ഐഡന്റിറ്റിയില്‍ നിന്നാണ് ഇതെല്ലാം വരുന്നത്. സ്വന്തം പേര് പോലും വെളിപ്പെടുത്താന്‍ ധൈര്യമുള്ളവര്‍ ഉണ്ടാവില്ല, അതിനാല്‍ അത് ശ്രദ്ധിക്കാറില്ല. അഭിമുഖങ്ങളില്‍ സംസാരിക്കുമ്പോള്‍ വരുന്ന ചോദ്യങ്ങള്‍ സ്വകാര്യതയിലേക്ക് കടക്കുന്നതായിട്ട് തോന്നിയിട്ടുണ്ട്.
പക്ഷെ പ്രൊമോഷന്റെ ഭാഗമായി വരുമ്പോള്‍ അങ്ങനെ പറയുന്നു. സിനിമയെക്കുറിച്ച് ചോദിക്കുമ്പോള്‍ അത് നല്ലതാണ്. പക്ഷെ ഒരുപാട് വ്യക്തിപരമാവുമ്പോള്‍ ബുദ്ധിമുട്ടാവാറുണ്ടെന്നും നമിത പ്രമോദ് പറഞ്ഞു. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ചന്ദ്രേട്ടന്‍ എവിടെയാ, അടി കപ്യാരേ കൂട്ട മണി, തുടങ്ങി നിരവധി സിനിമകളില്‍ നമിത നായിക ആയെത്തി. നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ ആണ് നമിത പ്രമോദിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. സോണി വിലിവാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























