Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഹാലക്ഷ്മിയുടെ നാലാം പിറന്നാൾ! ആഘോഷമാക്കാൻ ദിലീപും കാവ്യയും; പുത്തൻ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആരാധകർ...

19 OCTOBER 2022 11:43 AM IST
മലയാളി വാര്‍ത്ത

2016 നവംബർ 25നാണ് ദിലീപും കാവ്യയും വിവാഹിതരായത്. 2018 ഒക്‌ടോബർ 19നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ചതുകൊണ്ടാണ് കുട്ടിക്ക് മഹാലക്ഷ്മി എന്ന പേര് നൽകിയത്. ഇന്ന് മഹാലക്ഷ്മി നാലമത്തെ പിറന്നാൾ ആഘോഷമാക്കുകയാണ്. സോഷ്യൽ മീഡിയ വഴി വളരെ അപൂർവ്വമായി മാത്രമാണ് കുടുംബത്തിന്റെ വിശേഷങ്ങൾ താര കുടുംബം പങ്കിടാറുള്ളത്. ദിലീപിന്റെ ആരാധകർ ഏറെ ആവേശത്തോടെയാണ് മഹാലക്ഷ്മിയുടെ പിറന്നാൾ ദിനം പോസ്റ്റുകൾ പങ്കിടുന്നത്. സോഷ്യൽ മീഡിയിൽ നിരവധി ചിത്രങ്ങളും പഴയകാല വീഡിയോസും ഇപ്പോൾ വൈറൽ ആവുകയാണ്. പ്രേക്ഷകർ നിറഞ്ഞ മനസ്സോടെയാണ് മാമാട്ടിയുടെ ചിത്രങ്ങളും വീഡിയോസും ഏറ്റെടുക്കാറുള്ളത്. ഇടക്ക് എപ്പോഴെങ്കിലും ഒരു ചിത്രത്തിലൂടെയോ വീഡിയോയിലൂടെയോ മാത്രമാണ് മഹാലക്ഷ്മി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത് എങ്കിലും ആ മുഖം ആഴത്തിൽ തന്നെയാണ് ആരാധകരുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നത്. മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കൂട്ടാണെന്നും എല്ലാത്തിനും അനിയത്തിക്ക് ചേച്ചി മതിയെന്നും ദിലീപും കാവ്യയും നിരവധി തവണ പറഞ്ഞിട്ടുണ്ട്. ചേച്ചിക്കൊപ്പമാണ് മഹാലക്ഷ്മി പല ചിത്രങ്ങളിലും എത്തിയിട്ടുള്ളത്. മഹാലക്ഷ്മിയുടെ പിറന്നാൾദിനം എത്തുന്ന പുത്തൻ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസിലെ എട്ടാംപ്രതിയായ ദിലീപ് നല്‍കിയ ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. കേസിലെ വിചാരണ സമയ ബന്ധിതമായി തീർക്കാന്‍ വിചാരണ കോടതിക്ക് നിർദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ദിലീപിന്റെ ഹർജി. ഇതേ തുടർന്ന് വിചാരണ എത്ര കാലത്തിനുള്ള പൂർത്തിയാക്കാന്‍ സാധിക്കുമെന്നതില്‍ സുപ്രീംകോടതി നേരത്തെ വിചാരണക്കോടതിയുടെ റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തില്‍ വിചാരണ കോടതി നല്‍കിയ മറുപടിയും ഇന്ന് സുപ്രീംകോടതിക്ക് മുന്നിലെത്തും. കേസിലെ വിചാരണക്ക് അടുത്ത വർഷം ജനുവരി 31 വരെ നേരത്തെ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. വിചാരണയ്ക്ക് കൂടുതൽ സമയം തേടിയാണ് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ച കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമർപ്പിച്ച ഹർജിയും സുപ്രീംകോടതിക്ക് മുന്നിലേക്ക് എത്തുന്നത്. വിചാരണ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നുണ്ട്. വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ദിലീപ് ആരോപിക്കുന്നത്. അതേസമയം കേസില്‍ വിശദമായ വിചാരണ നടക്കാതിരിക്കാനുള്ള ദിലീപിന്റെ തന്ത്രമായിട്ടാണ് പ്രോസിക്യൂഷന്‍ ഇതിനെ കാണുന്നത്.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ പുറത്തുവിട്ട തെളിവുകളുടേയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുകയും ഒട്ടനവധി പുതിയ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുകയും സുഹൃത്ത് ശരത് കുമാറിനെ കുടി കേസില്‍ പ്രതിയായി ചേർക്കുകയും ചെയ്തു. ഇതേ തുടർന്ന് നേരത്തെ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചിരുന്നു. ഇതുകൂടെ മുന്നില്‍ കണ്ടാണ് ദിലീപ് ഹർജിയുമായി സുപ്രീംകോടതിക്ക് മുന്നിലേക്ക് എത്തിയത്. തന്റെ മുൻ ഭാര്യയും ഒരു ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥനും തന്നെ കേസിൽ പെടുത്തിയതിന് ഉത്തരവാദിയാണെന്നും ആരോപണവും ദിലീപ് ഹർജിയിലൂടെ ഉന്നയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലേക്ക് തന്നെ വലിച്ചിഴച്ച പൊലീസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ഡി ജി പി റാങ്കിലാണ് സേവനം അനുഷ്ഠിക്കുന്നത്. കേസിന്റെ വിചാരണ നീണ്ടുപോവുന്നത് തന്റെ പ്രൊഫഷണേയും ബാധിക്കുന്നു എന്ന് തുടങ്ങിയ കാര്യങ്ങളും ദിലീപ് സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം കേസിന്റെ വിചാരണ നിലവിലെ കോടതിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends