ബംഗാളി യുവനടി ഐന്‍ഡ്രില ശര്‍മ്മ അന്തരിച്ചു; മസ്തിഷ്‌കാഘാതത്തിന് പിന്നാലെ ഹൃദയാഘാതവും മരണ കാരണം

ബംഗാളി യുവനടി ഐന്‍ഡ്രില ശര്‍മ്മ (24) അന്തരിച്ചു. ഹൗറയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നടിയെ നവംബര്‍ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന നടിക്ക് നേരത്തെ ഹൃദയാഘാതം ഉണ്ടായെങ്കിലും സി.പി.ആര്‍ നല്‍കി ജീവന്‍ പിടിച്ചുനിറുത്തുകയായിരുന്നു. ഇത്തവണ ഒന്നിലേറെ തവണ ഹൃദയാഘാതം ഉണ്ടായതിനെതുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
മുര്‍ഷിദാബാദ് ജില്ലക്കാരിയായ നടി ബംഗാളി ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്നു. ജിയോണ്‍ കാതി, ജുമൂര്‍, ജിബാന്‍ ജ്യോതി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. രണ്ടു വട്ടം അര്‍ബദ ബാധിതയായ ഇവര്‍ 2015ലാണ് അഭിനയ രംഗത്തേക്ക് തിരച്ചെത്തിയിരുന്നത്. സമീപ കാലത്ത് സഭ്യസാച്ചി ചൗധരിക്കൊപ്പം 'ഭാഗാര്‍' വെബ്‌സീരീസില്‍ അഭിനയിച്ചിരുന്നു. നടിയുടെ മരണത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചിച്ചു.
https://www.facebook.com/Malayalivartha