ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ എന്നിലും എന്തൊക്കെയോ കാര്യങ്ങള്‍ നടക്കുന്ന പോലെ തോന്നും... വെളിപ്പെടുത്തലുമായി മീരാ ജാസ്മിന്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയിട്ടുള്ള താരമാണ് മീരാ ജാസ്മിന്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം അടുത്തിടെ സത്യന്‍ അന്തിക്കാട് ജയറാമിനെ നായകന്‍ ആക്കി ഒരുക്കിയ മകള്‍ എന്ന സിനിമയിലൂടെ തിരിച്ചു വന്നിരുന്നു.
മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ പറ്റി മുമ്പ് ഒരിക്കല്‍ നടി പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു ചാനല്‍ പരിപാടിയിലാണ് മീര ജാസ്മിന്‍ മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിനെ കുറിച്ച് വാചാലയായത്.
മോഹന്‍ലാല്‍ മികച്ച നടനാണ് എന്നും ലോകത്തിലെ 5 മികച്ച നടന്‍മാരെ എടുക്കുകയാണേല്‍ അതില്‍ ഒരാള്‍ മോഹന്‍ലാലാണ് എന്നും മീര പറയുന്നു.
ഇന്ത്യന്‍ സിനിമ എന്ന് പറയുമ്പോ ചിലര്‍ ബോളിവുഡ് മാത്രമാണ് മുന്‍ഗണന കൊടുക്കുന്നത് പക്ഷെ അമിതാബ് ബച്ചന്‍ പോലെ ഉള്ളവര്‍ നല്ല നടനാണ് എങ്കിലും മോഹന്‍ലാല്‍ കഴിഞ്ഞേ തനിക്ക് മറ്റാരും ഉള്ളൂവെന്നാണ് മീരാ ജാസ്മിന്‍ പറയുന്നത്.
അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എന്നിലും എന്തൊക്കെയോ കാര്യങ്ങള്‍ നടക്കുന്ന പോലെ തോന്നും. ഓപ്പോസിറ്റ് നില്‍ക്കുന്ന ആളെ കണ്ട് നമ്മളും നന്നായി പെര്‍ഫോമന്‍സ് ചെയ്തുപോവും. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ അങ്ങനെയൊരു അനുഭവമായിരുന്നു. ഒരുപാട് നല്ല സിനിമകള്‍ ഇനിയും ലാലേട്ടനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടറാണ്.
https://www.facebook.com/Malayalivartha