കിംഗ് ഖാന്‍ കയ്യില്‍ അണിഞ്ഞിരുന്ന വാച്ചിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍

ഇന്റര്‍നാഷണല്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് കിംഗ് ഖാന്‍ അണിഞ്ഞിരുന്ന വാച്ചിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ജനുവരി 13 ന് ഷാരൂഖ് ഖാന്‍ എത്തിയപ്പോഴുള്ള ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ആഢംബര ബ്രാന്‍ഡായ ഔഡെമര്‍സ് പിഗ്വെറ്റ് വാച്ചാണ് താരം ധരിച്ചത്. ഇതിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
നാല് കോടിക്ക് മുകളിലാണത്രേ ഷാരൂഖ് ധരിച്ച വാച്ചിന്റെ വില. 4,74,47,984 രൂപയാണ് വാച്ചിന്റെ യഥാര്‍ത്ഥ വില. തന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജേഴ്‌സിയാണ് ചടങ്ങില്‍ ഷാരൂഖിന്റെ വേഷം. ഇതിനൊപ്പം ഡാര്‍ക് ബ്ലൂ സണ്‍ഗ്ലാസും അതേ നിറത്തിലുള്ള ഔഡെമര്‍സ് പിഗ്വെറ്റ് വാച്ചുമാണ് കിംഗ് ഖാന്‍ മാച്ച് ചെയ്തത്.
വാച്ചിന്റെ വില കേട്ട് ഞെട്ടിയ ആരാധകര്‍ രസകരമായ കമന്റുകളുമായി രംഗത്തെത്തി. Audemars Piguet-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, 41mm ഡയല്‍ ഉള്ള റോയല്‍ ഓക്ക് പെര്‍പെച്വല്‍ കലണ്ടര്‍ വാച്ചാണിത്. പൂര്‍ണ്ണമായും നീല നിറത്തിലുള്ള റോയല്‍ ഓക്ക് പെര്‍പെച്വല്‍ കലണ്ടര്‍ 41 മില്ലീമീറ്ററില്‍ നീല സെറാമിക്‌സിലാണ് പൂര്‍ണ്ണമായും നിര്‍മിച്ചിരിക്കുന്നത്.
അതേസമയം, കിംഗ് ഖാന്റെ ഗംഭീര തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെയാണ് ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ റിലീസ് ചെയ്യുന്നത്.നാല് വര്‍ഷത്തിനു ശേഷമാണ് ഷാരൂഖിന്റെ ചിത്രം ബോളിവുഡിലെത്തുന്നത്. ഇത് ഗംഭീരമാക്കുകയാണ് ആരാധകര്‍.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍ റിലീസിന് മുമ്ബ് തന്നെ കോടികളാണ് പ്രീ ബുക്കിങ്ങിലൂടെ നേടിയിരിക്കുന്നത്. ഇതിനകം തന്നെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ പഠാന്‍ തകര്‍ത്തു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പിവിആര്‍, ഇനോക്‌സ്, സിനിപോളിസ് എന്നിവിടങ്ങളില്‍ ഇന്നലെ അര്‍ധരാത്രി വരെ ചിത്രത്തിന്റെ 4.19 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
https://www.facebook.com/Malayalivartha