Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാംകൂടി വട്ടുപിടിക്കുന്നു... മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന ദിലീപിന്റെ ഹര്‍ജി തള്ളിയതോടെ വെട്ടില്‍; ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേതെന്ന് മഞ്ജു ഉറപ്പിച്ചാല്‍ തീര്‍ന്നു; ആധികാരികത തെളിയിക്കാന്‍ മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും; ഒരേ വേദിയില്‍ ദിലീപും കാവ്യയും മഞ്ജു വാര്യരും

21 FEBRUARY 2023 11:28 AM IST
മലയാളി വാര്‍ത്ത

ഇന്ന് ദിലീപിനെ സംബന്ധിച്ച് നിര്‍ണായകമാണ്. മഞ്ജുവാര്യരുടെ ഒരു വാക്ക്, അത് ചിലപ്പോള്‍ ദിലീപിനെ രക്ഷിക്കാം അകത്തിടാം. നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത തെളിയിക്കാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റെ തന്നെയാണോ എന്നും മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ വ്യക്തമാകും. കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് മഞ്ജുവിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു. കേസില്‍ മഞ്ജു വാര്യര്‍ അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ കേസില്‍ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് അതിജീവിതയുള്ള അഭിഭാഷകന്‍ കോടതിയില്‍ നിലപാട് എടുത്തു. ഇത് അംഗീകരിച്ചാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷന്‍ വിചാരണ കോടതിയിലെത്തിയത്. ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാത്ത നീട്ടിക്കൊണ്ടു പോകാനാണ് ഈ നടപടിയെന്നും ഇതിനായുള്ള ശ്രമമാണിതെന്നായിരുന്നു ദിലീപിന്റെ ആരോപണം. മഞ്ജുവിനെ വിസ്തരിക്കരുതെന്നും വിസ്താരത്തിന് പ്രോസിക്യുഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്നും ദിലീപ് സുപ്രീം കേടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ ഉള്‍പ്പടെ കേസിലെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെ ന്യായീകരിച്ച് സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കി.ഡിജിറ്റല്‍ തെളിവുകളും വോയിസ് റെക്കോര്‍ഡിങ് ഉള്‍പ്പടെയുളളവയും നശിപ്പിച്ചത് തെളിയിക്കാനാണ് മഞ്ജു വാര്യരെയും മറ്റ് മൂന്ന് സാക്ഷികളെയും വീണ്ടും വിസ്തരിക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം ദിലീപും കാവ്യയും മഞ്ജു വാര്യരും ഒരേ വേദിയിലെത്തിയത് കൗതുകമായി. വേര്‍പിരിഞ്ഞതിന് ശേഷം ദിലീപോ മഞ്ജു വാര്യരോ നേരില്‍ കാണാനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. മുന്‍പ് മഞ്ജു വാര്യരുടെ പിതാവ് മരിച്ച സമയത്ത് മകള്‍ മീനാക്ഷിയുടെ കൂടെ ദിലീപ് എത്തിയത് ശ്രദ്ധേയമായിരുന്നു. പിന്നീട് പലപ്പോഴും പൊതുവേദികളില്‍ നിന്നും ഇരുവരും അകന്ന് നില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ ദിലീപും കാവ്യ മാധവനും മഞ്ജു വാര്യരുമൊക്കെ ഒരുമിച്ചെത്തിയതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടത്തിയ ആഡംബര വിവാഹത്തില്‍ പങ്കെടുക്കാനാണ് ദിലീപ് കുടുംബസമേതം വന്നത്. ഭാര്യ കാവ്യ മാധവനൊപ്പം വേദിയിലേക്ക് എത്തിയ നടന്‍ അവിടുന്ന് ഭക്ഷണം കഴിച്ചും സുഹൃത്തുക്കളോട് കുശലാന്വേഷണം നടത്തിയതിന് ശേഷമാണ് തിരികെ പോയത്. ഇതേ വേദിയില്‍ നടി മഞ്ജു വാര്യരും എത്തിയെന്നതാണ് ശ്രദ്ധേയം. സമാനമായ രീതിയില്‍ മഞ്ജുവും വിവാഹസദ്ദസ്സിലെ ആളുകളുമായി പരിചയം പുതുക്കിയതിന് ശേഷമാണ് മടങ്ങി പോയത്.

ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്‍ ഗൗതമിന്റെ വിവാഹ റിസപ്ഷന്‍ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ഇരുവപും എത്തിയത്. കോഴിക്കോടുള്ള ആഡംബര ഹോട്ടലില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍. ദിലീപിനും കാവ്യയ്ക്കും മഞ്ജുവിനും പുറമേ മോഹന്‍ലാല്‍ അടക്കം നിരവധി സിനിമാ താരങ്ങളാണ് വിവാഹവിരുന്നില്‍ പങ്കെടുത്തത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends