Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ജു 'അക്കാര്യം' തിരിച്ചറിയുന്ന നിമിഷം വീഴും!!! നെഞ്ചിടിപ്പോടെ പത്മസരോവരത്തിൽ കാവ്യയും ദിലീപും ...

21 FEBRUARY 2023 10:24 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും നിർണായകമായ സാക്ഷികളിൽ ഒരാളാണ് മഞ്ജു വാര്യർ. അതുകൊണ്ട് തന്നെ അവരുടെ മൊഴി കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഭാവി നിശ്ചയിക്കുന്നതിൽ നിർണായകമായിരിക്കും. കേസിൽ ആദ്യ ഘട്ട വിചാരണയിൽ മഞ്ജു വാര്യരെ വിസ്തരിച്ചിരുന്നു. അന്ന് സിനിമാ മേഖലയിൽ നിന്ന് അടക്കമുള്ള പലരും മൊഴി മാറ്റിയപ്പോൾ അതിജീവിതയ്ക്കൊപ്പം മഞ്ജു ഉറച്ച് നിന്നിരുന്നു. .കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ സമർപ്പിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്.

കേസിൽ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദരേഖകളിൽ നിന്ന് ദിലീപ് അടക്കമുള്ളവരുടെ ശബ്ദം തിരിച്ചറിയുകയാണ് മഞ്ജുവിനെ വിസ്തരിക്കുന്നത് കൊണ്ട് പ്രോസിക്യൂഷന്റെ ലക്ഷ്യം. എന്നാൽ മഞ്ജു കോടതിയിലെത്തുന്നത് തടയിടാനുള്ള നീക്കങ്ങളായിരുന്നു ദിലീപ് നടത്തിയത്. മഞ്ജുവിനെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ നിരത്തുന്ന വാദങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

മഞ്ജുവിനെ ഒരിക്കൽ വിസ്തരിച്ചതാണെന്നും ഇനിയും വിസ്തരിക്കേണ്ടതില്ലെന്നുമായിരുന്നു ദിലീപ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. മഞ്ജുവിന് തന്നോട് വൈരാഗ്യമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

എന്നാൽ ദിലീപിന്റെ എല്ലാ വാദങ്ങളും സുപ്രീം കോടതി തള്ളി. സാക്ഷികളിൽ ആരെയൊക്കെ വിസ്തരിക്കണമെന്ന കാര്യത്തിൽ സുപ്രീം കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു പരമോന്നത കോടതിയുടെ നിലപാട്. ഇതോടെയാണ് ഇപ്പോൾ മഞ്ജു കോടതിയിൽ എത്തുന്നതിന് വഴി തെളിഞ്ഞത്. മഞ്ജു കോടതിയിൽ തന്റെ മൊഴിയിൽ ഉറച്ച് നിൽക്കുമോയെന്നാണ് ഇനി ചോദ്യം. നേരത്തേ ശബ്ദരേഖയിൽ ഉള്ള സാമ്പിളുകൾ ദിലീപിന്റേതാണെന്ന് മഞ്ജു തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യം അവർ കോടതിയിലും ആവർത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴി അതിപ്രധാനമാകും.

മഞ്ജുവിനെ കൂടാതെ കാവ്യ മാധാവന്റെ മാതാപിതാക്കളായ മാധവനേയും ശകുന്തളയേയും വീണ്ടും വിസ്തരിക്കും. കാവ്യയുടെ അമ്മയുടെ ഫോണിൽ നിന്നാണ് കാവ്യ ദിലീപിനെ ബന്ധപെട്ടത് എന്നതാണ് പ്രോസിക്യൂഷന് അറിയേണ്ടത്. കാവ്യയുടെ പേരിലുള്ള ഫെഡറൽ ബാങ്ക് ലോക്കർ തുറന്നതുമായി ബന്ധപ്പെട്ടാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കേണ്ടതെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.

തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിനേയും പ്രോസിക്യൂഷൻ വീണ്ടും വിസ്തരിക്കും. അതിനിടെ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് വിചാരണ കോടതി ഉടൻ തീരുമാനം അറിയിച്ചേക്കും. വൃക്കാ രോഗം കാരണം തിരുവനന്തപുരത്ത് ചികിത്സയിൽ തുടരുന്നതിനാൽ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നതാണ് ബാലചന്ദ്രകുമാർ കോടതിയോട് ആവശ്യപ്പെട്ടത്.

 

എന്നാൽ ഇതിനെ ദിലീപ് ശക്തമായി എതിർത്തിരുന്നു. വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് ബാലചന്ദ്രകുമാർ നടത്തുന്നതെന്നും ഗുരുതര രോഗം ഉണ്ടെന്ന് അവകാശപ്പെടുന്നയാൾ ചാനലുകൾക്ക് അഭിമുഖം നൽകുന്നുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം. ദിലീപിന്റെ വാദത്തെ തള്ളി ബാലചന്ദ്രകുമാർ രംഗത്തെത്തിയിരുന്നു. തനിക്ക് ഡയാലിസ് ചെയ്യുന്നതിനാലാണ് യാത്ര ചെയ്യാൻ കഴിയാത്തതെന്നും തനിക്ക് ശബ്ദം പോയതായി എവിടേയും താൻ പറഞ്ഞിട്ടില്ലെന്നുമായിരുന്നു ബാലചന്ദ്രകുമാർ പ്രതികരിച്ചത്. വിചാരണയോട് എല്ലാ രീതിയിലും താൻ സഹകരിക്കുമെന്നും തനിക്ക് അറിയുന്ന കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ ഇനിയും നീണ്ടേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 6 മാസത്തെ സമയമാണ് വിചാരണ കോടതി തേടിയത്. ഇക്കാര്യത്തിൽ ഹൈക്കോടതി എന്ത് നിലപാട് എടുക്കും എന്നാണ് ഉറ്റ് നോക്കപ്പെടുന്നത്. ഇതിനിടയിലാണ് മഞ്ജു വാര്യർ ഇന്ന് കോടതിയിൽ എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends