വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ തേച്ചേനെ

ഈ പറക്കും തളിക എന്ന മലയാള ചിത്രത്തില്‍ കൂടി സിനിമാരംഗത്തേക്ക് കടന്നു വന്ന താരമാണ് നിത്യാ ദാസ്. വിവാഹശേഷം അഭിനയത്തിന് ബ്രേക്ക് എടുത്തെങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
മകളോടൊപ്പമുള്ള നിരവധി ഡാന്‍സ് വീഡിയോകള്‍ താരം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് താരം. നിത്യാദാസ് അടുത്തു നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
'വീട്ടുകാര്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കില്ലായിരുന്നു. നമ്മള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോലും കല്യാണം കഴിച്ചു കൊടുക്കില്ല. അങ്ങനെയുള്ളപ്പോള്‍ കാശ്മീരിലേക്ക് കെട്ടിച്ചു വിടുക എന്നതില്‍ പ്രശ്‌നമുണ്ടായിരുന്നു.
പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്റെ വിവാഹത്തിന് ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കുകയും ഞങ്ങള്‍ അതില്‍ പങ്കെടുത്തതിന് ശേഷമാണ് വീട്ടിലുള്ളവര്‍ വിവാഹത്തിനു സമ്മതിച്ചത്. എന്റെ അച്ഛനും അമ്മയും ഞങ്ങളുടെ വിവാഹത്തിനു സമ്മതിച്ചില്ലായിരുന്നു എങ്കില്‍ ഞാന്‍ ഒരിക്കലും അദ്ദേഹത്തെ വിവാഹം കഴിക്കില്ലായിരുന്നു.
അത് പ്രണയം ആയാലും ശരി, അച്ഛനെയും അമ്മയേയും വിഷമിച്ചിട്ട് എനിക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ല. അന്നും ഇന്നും അതിനോട് യോജിപ്പില്ല. എന്റെ വീട്ടില്‍ സമ്മതിച്ചത് കൊണ്ട് ഞാന്‍ പുള്ളിയെ തേച്ചില്ല. അല്ലെങ്കില്‍ ഉറപ്പായും ഞാന്‍ ഒഴിവാക്കിയേനെ. തേപ്പ് എന്ന പ്രയോഗം അന്ന് ഉണ്ടായിരുന്നില്ല.
അരവിന്ദന്റെ കണ്ണുകള്‍ കണ്ടാണ് ആദ്യം ശ്രദ്ധിച്ചത്. പച്ച കലര്‍ന്ന നിറമാണ്. ഒരു എയര്‍പോര്‍ട്ടിലെ എസ്‌കലേറ്റര്‍ വഴി കയറി പോകുന്നതാണ് ആദ്യം കാണുന്നത്. ഞാന്‍ ആളെയും ആള് എന്നെയും നോക്കി. പിന്നീട് ഞാന്‍ ഫ്‌ലൈറ്റില്‍ കയറിയപ്പോള്‍ ആളെ തന്നെയാണ് കാണുന്നത്. പിന്നെ ഞാന്‍ പോകുന്ന മിക്ക ഫ്‌ലൈറ്റിലും ആള്‍ തന്നെയായിരുന്നു. ദൈവമായിട്ട് പ്ലാന്‍ ചെയ്തതാണ്.
https://www.facebook.com/Malayalivartha
























