Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം ഒരുപാട് ഹർജികളുമായി കോടതിയെ സമീപിച്ചു! മഞ്ജു കോടതിയിൽ എത്തിയത് ആ തെളിവുകൾ തിരിച്ചറിയാൻ... 366 സാക്ഷികളിൽ വിചാരണ ചെയ്യാൻ ലിസ്റ്റ് ചെയ്തത് 20 സാക്ഷികളെ.. നടിയെ ആക്രമിച്ച കേസിൽ കൂടുതൽ തുറന്ന് പറച്ചിലുമായി അഡ്വ ടിബി മിനി

05 MARCH 2023 08:05 AM IST
മലയാളി വാര്‍ത്ത

2017 ഫെബ്രുവരി 17 നാണ് ഓടുന്ന കാറിൽ നടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ മറ്റൊരു വാഹനത്തിലെത്തി പൾസുനിയും സംഘവും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൾസർ സുനി പോലീസിന്റെ പിടിയിലായിരുന്നു. നിലവിൽ വിചാരണ തടവുകാരനായി ജയിലിൽ തുടരുകയാണ് പൾസർ സുനി. പള്‍സർ സുനിയുടെ ജാമ്യഹർജി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ് ഹൈക്കോടതി. ജാമ്യ ഹർജിയുമായി സുപ്രീംകോടതി വരെ പോയി പരാജയപ്പെട്ടതിന് ശേഷമാണ് പള്‍സർ സുനി വീണ്ടും ഹൈക്കോടതിയിലേക്ക് എത്തിയിരിക്കുന്നത്. സുനിയുടെ ജാമ്യ ഹർജി പരിഗണിക്കവെ നടിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഢനമായിരുന്നുവെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് നീണ്ട് പോകാൻ കാരണം എട്ടാംപ്രതി തന്നെയാണെന്നത് ഉൾപ്പെടെ കേസിൽ കൂടുതൽ തുറന്ന് പറച്ചിലുമായി എത്തുകയാണ് അഡ്വ ടിബി മിനി. ദിലീപ് ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം ഒരുപാട് ഹർജികളുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. മെമ്മറി കാർഡുമായി ബന്ധപ്പെട്ടതും വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടും എല്ലാം ഇതിൽ ഉണ്ട്. വിചാരണ വേഗത്തിൽ നടക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി മേൽ കോടതിയിലേക്ക് പോകുമ്പോൾ സൂചി കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കുകയാണ് ചെയ്യുന്നത്. വിചാരണ കോടതിയിൽ പരിഹരിക്കേണ്ട വിഷയം സുപ്രീം കോടതിയിൽ പോയി വീണ്ടും വൈകിപ്പിക്കുകയാണ് എട്ടാം പ്രതി ചെയ്തത്. സുപ്രീം കോടതിയിലും ഹൈക്കോതിയിലും ദിലീപ് ഹർജി നൽകിയതോടെ വിചാരണ കോടതിയിൽ നടക്കേണ്ട വിചാരണ വൈകാൻ കാരണമായെന്ന് മനസിലാക്കാൻ സാധിക്കും.

ആദ്യത്തെ അന്വേഷണവുമായി ബന്ധപ്പെട്ട കുറ്റചാർജ്ജിൽ 366 സാക്ഷികളാണ് ഉണ്ടായിരുന്നത്. അതിന് ശേഷമാണ് പുനരന്വേഷണത്തിൽ 117 സാക്ഷികളെയാണ് ലിസ്റ്റ് ചെയ്തത്. അതിൽ തന്നെ 20സാക്ഷികളെയാണ് വിചാരണ ചെയ്യാൻ ലിസ്റ്റ് ചെയ്തത്. ഡിജിറ്റൽ തെളിവുകളാണ് ഈ കേസിൽ കൂടുതൽ ഉള്ളത്. ആ തെളിവുകൾ തെളിയിക്കുന്നതിനായിട്ടുള്ള സാക്ഷികളാണ് 20 പേർ. അതിന് ശേഷം 41 സാക്ഷികളെ അഡീഷ്ണൽ ആയി ഉൾപ്പെടുത്തി. സെക്കന്റ് ലിസ്റ്റിൽ ഏറ്റവും നിർണായകമായവരെയാണ് ഉൾപ്പെടുത്തിയത്. അല്ലാത്ത ഒരാളെ പോലും ലിസ്റ്റ് ചെയ്തിട്ടില്ല. 366 സാക്ഷികളിൽ ദിലീപുമായി ബന്ധമുള്ളവർ വന്ന് കഴിഞ്ഞാൽ അത് കേസിനെ ദോഷകരമായി ബാധിക്കുന്ന വിഷയം കൂടിയാണ്. 366 ൽ കുറെ പേരെ വിസ്തരിച്ചിട്ടുണ്ട്. അത്രയും സാക്ഷികളെ വിസ്തരിക്കുമ്പോൾ പ്രതിക്ക് അനുകൂലമായി വരുന്ന കോൺട്രഡിക്ഷൻസ് ഉണ്ടാകുമെന്ന് ഞാൻ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാമത്തെ അന്വേഷണത്തിൽ 117പേരെ അന്വേഷണ ഉദ്യോഗസ്ഥരാണ് ലിസ്റ്റ് ചെയ്തത്. അതിൽ ആദ്യം ഇരുപതും പിന്നെ 41 ഉം നമ്മൾ കൊടുത്തിട്ടുണ്ട്. ഈ 41 പേരിൽ ചിലർ മഹസർ സാക്ഷികളാണ്.

ബാലചന്ദ്രകുമാർ, മഞ്ജു വാര്യർ, അനൂപ് എന്നിവരാണ് ഇതിൽ ഏറ്റവും പ്രധാന സാക്ഷികളായി വരുന്നത്. അതിൽ മഞ്ജു വാര്യർ അടക്കമുള്ളവരെ വിസ്തരിക്കുന്നതിനെതിരെ ഒരു ആവശ്യവുമില്ലാതെയാണ് ദിലീപ് സുപ്രീം കോടതി വരെ പോയത്. കാരണം അതിൽ ഒരിക്കലും കോടതി ഇടപെടില്ലെന്ന് നിയമം പഠിച്ച മിനിമം യോഗ്യതയുളള ആളുകൾക്ക് മനസിലാകുന്നതാണ്. ഒരു പ്രോസിക്യൂഷൻ കൊടുത്ത സാക്ഷി പട്ടികയിലെ ഏറ്റവും പ്രധാനമായ കാര്യങ്ങൾ തെളിയിക്കേണ്ട സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ പാടില്ലെന്ന് പറഞ്ഞ് പ്രതികളായിട്ടുള്ള ആര് കോടതിയിൽ പോയാലും അത് അനുവദിക്കില്ലെന്ന് കോടതിക്കും പ്രതിഭാഗത്തിനും അറിയാം. പണമുണ്ടെന്ന് കരുതി ഇങ്ങനെ ചെലവഴിക്കേണ്ട കാര്യമുണ്ടോ? മഞ്ജു കോടതിയിൽ വന്നത് ചില ഡിജിറ്റൽ തെളിവുകൾ തിരിച്ചറിയുന്നതിനാണ്. ദിലീപിന്റെ ശബ്ദം തിരിച്ചറിയാനുള്ള ഏറ്റവും നല്ല സാക്ഷി മഞ്ജുവാണ്. ഇവർ പറഞ്ഞത് മിമിക്രി ആണല്ലോ, അത് തിരിച്ചറിയാനാണ് അവർ എത്തിയതെന്നും അഡ്വ മിനി പറഞ്ഞു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ സാക്ഷികളെ വിസ്ത്രിക്കുന്ന സാഹചര്യത്തിൽ ഇനിയും വിചാരണ നടപടികൾ നീണ്ട് പോയേക്കാനാണ് സാധ്യത. വിചാരണക്ക് കൂടുതൽ സമയം തേടി വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ ഇനി സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുള്ളവരെയാണ് വിസ്തരിക്കാൻ ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends