Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാത്ര ചെയ്യരുത് അണുബാധയേൽക്കാൻ സാധ്യത! ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്ന വ്യക്തി മാധ്യമങ്ങൾക്ക് മുന്നിൽ അഭിമുഖം നൽകുന്നുവെന്ന് ദിലീപ്! മെഡിക്കൽ രേഖകൾ പരിശോധിച്ച കോടതി ദിലീപിന്റെ ആവശ്യം തള്ളി.. ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസ് വഴി; ദിലീപിന് തിരിച്ചടി

11 MARCH 2023 10:55 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ മറ്റ് എല്ലാ പ്രതികളും പുറത്തിറങ്ങിയെങ്കിലും ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കേസില്‍ അറസ്റ്റിലായ 2017 മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് പള്‍സർ. നിരവധി തവണ കോടതികള്‍ക്ക് മുമ്പില്‍ ജാമ്യാപേക്ഷയുമായി എത്തിയെങ്കിലും ഒരു തവണ പോലും പ്രതിയെ പുറത്തിറങ്ങാന്‍ കോടതി അനുവദിച്ചില്ല. അതേസമയം കേസിൽ ബാലചന്ദ്രകുമാറിന്റെ വിചാരണ വീഡിയോ കോൺഫറൻസ് വഴി അനുവദിക്കരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് വിചാരണ കോടതി. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാർ നിലവിൽ വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ തുടരുകയാണ്. പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വൃക്കാരോഗം ഗുരുതരമാകുന്നതും ചികിത്സയിൽ പ്രവേശിക്കുന്നതും. നിലവിൽ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ബാലചന്ദ്രകുമാർ. ഈ സാഹചര്യത്തിൽ വിചാരണ നടക്കുന്ന എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നേരിട്ട് എത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ വിചാരണ കോടതിയെ അറിയിക്കുകയായിരുന്നു. യാത്ര ചെയ്യരുതെന്നും അണുബാധയേൽക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു . എന്നാൽ ഇതിനെതിരെ കടുത്ത എതിർപ്പായിരുന്നു ദിലീപ് ഉയർത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് കോടതിയെ തെറ്റിധരിപ്പിക്കാനാണ് ബാലചന്ദ്രകുമാർ ശ്രമിക്കുന്നതെന്നാണ് ദിലീപിന്റെ ആരോപണം. മാത്രമല്ല ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്ന വ്യക്തി മാധ്യമങ്ങൾക്ക് മുന്നിൽ അഭിമുഖം നൽകുന്നുണ്ടെന്നും ദിലീപ് ആരോപിച്ചു. എന്നാൽ മെഡിക്കൽ രേഖകൾ പരിശോധിച്ച കോടതി ദിലീപിന്റെ ആവശ്യം തള്ളി. ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസ് വഴി അനുവദിച്ചിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഈ മാസം 15 മുതലായിരിക്കും സാക്ഷി വിസ്താരം ആരംഭിക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. നാല് ദിവസമായിരിക്കും പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം നടക്കുക. അതേസമയം വീഡിയോ കോൺഫറൻസ് വഴിയുള്ള വിസ്താരം കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്ന ചോദ്യം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന വിചാരണ നടപടികളിലെ വെല്ലുവിളികൾ ഒരു വിഭാഗം നിയമവിദഗ്ദാർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രോസ് വിസ്താരം വെർച്വൽ രീതിയിലാകുമ്പോൾ പ്രതിഭാഗത്തിന് മാത്രമല്ല അത് പ്രോസിക്യൂഷനെ സംബന്ധിച്ചും തിരിച്ചടിയായേക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന നിർദ്ദേശമാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നൽകിയിരിക്കുന്നത്. എന്നാൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തോളം സമയം അനുവദിക്കണമെന്ന ആവശ്യമാണ് വിചാരണ കോടതി ഹൈക്കടോതി ആവശ്യപ്പെട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends