Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലചന്ദ്രകുമാറിനെ വിസ്തരിക്കുമ്പോൾ ഒരു കോഡിനേറ്റർ എന്ന രൂപത്തിൽ കോടതിയുടെ ഭാഗത്ത് നിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കും! സാക്ഷിയെ ഫിസിക്കൽ പ്രസൻസിൽ വിസ്തരിക്കുമ്പോൾ ലഭിക്കുന്ന പൂർണത വീഡിയോ കോൺഫറൻസിലൂടെ നടക്കുമെന്ന് തോന്നുന്നില്ല.. കൂടുതൽ തുറന്ന് പറച്ചിലുമായി പ്രിയദർശൻ തമ്പി

11 MARCH 2023 11:56 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന നിർദ്ദേശമാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നൽകിയിരിക്കുന്നത്. എന്നാൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തോളം സമയം അനുവദിക്കണമെന്ന ആവശ്യമാണ് വിചാരണ കോടതി ഹൈക്കടോതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ സംവിധാകൻ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത്.

ബാലചന്ദ്രകുമാറിന്റെ വിചാരണ വീഡിയോ കോൺഫറൻസ് വഴി അനുവദിക്കരുതെന്ന ദിലീപിന്റെ ആവശ്യവും കോടതി തള്ളിയതോടെ കേസിൽ കൂടുതൽ എളുപ്പത്തിൽ തന്നെ തീർക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം വൃക്കാ രോഗത്തെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴി വിസ്തരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിത് പ്രതിഭാഗത്തിന് മാത്രമല്ല ദോഷം ചെയ്യുകയെന്ന് പറയുകയാണ് അഭിഭാഷകനായ പ്രിയദർശൻ തമ്പി. നടി കേസിലെ ഏറ്റവും പ്രധാന സാക്ഷിയെന്ന് പറയാവുന്ന ബാലചന്ദ്രകുമാർ നിർഭാഗ്യവശാൽ ക്രോസ് വിസ്താരം പൂർത്തിയാക്കുന്നതിന് മുൻപാണ് അദ്ദേഹത്തിന് അസുഖം വരുന്നത്.

എങ്ങനെ അദ്ദേഹത്തിനെ വിസ്തരിക്കണമെന്നത് സംബന്ധിച്ച് പല ആശങ്കകളും ചർച്ചകളും ഉണ്ടായിരുന്നു. വിചാരണ കോടതിക്ക് അദ്ദേഹത്തെ നേരിട്ട് പോയി വിസ്തരിക്കണമെന്നതായിരുന്നു ആഗ്രഹം. പ്രതിഭാഗവും ബാലചന്ദ്രകുമാറിനെ നേരിട്ട് വിസ്തരിക്കണമെന്ന ആഗ്രഹമായിരുന്നു ഉന്നയിച്ചത്. വീഡിയോ കോൺഫറൻസിലൂടെ വിസ്തരിക്കുന്നത് ഫലപ്രദമാകില്ലെന്നാണ് തന്റെ അഭിപ്രായം. സാക്ഷിയെ ഫിസിക്കൽ പ്രസൻസിൽ വിസ്തരിക്കുമ്പോൾ ലഭിക്കുന്ന പൂർണത വീഡിയോ കോൺഫറൻസിലൂടെ നടക്കുമെന്ന് തോന്നുന്നില്ല. പക്ഷേ ഇവിടെ ബാലചന്ദ്രകുമാറിന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. പ്രോസിക്യൂഷന്റെ ബാധ്യതയാണ് ക്രമിനൽ കേസ് തെളിയിക്കുകയെന്നത്. കേസ് തെറ്റാണെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിഭാഗത്തിനാണ്. കേസിന്റെ സ്വഭാവം വെച്ച് പ്രതിഭാഗം സാക്ഷികൾ ഉണ്ടാകും.

 

 

അവർ കുറേയേറെ സാക്ഷികളെ വിസ്തരിക്കും. വിചാരണ പൂർത്തിയാക്കാൻ സമയം എടുത്തേക്കും. ബാലചന്ദ്രകുമാർ വളരെ ഇന്റലിജന്റായ ക്ലാരിയോടെ കാര്യങ്ങൾ സംസാരിക്കുന്ന വ്യക്തിയായിട്ടാണ് മനസിലാക്കിയത്. അദ്ദേഹം ആരോഗ്യത്തോടെ ഇരുന്നിരുന്നെങ്കിൽ നേരിട്ട് വിസ്താരത്തിന് എത്തിയാൽ പോലും ക്രോസ് വിസ്താരത്തെ വിത്ത്സ്റ്റാന്റ് ചെയ്യാനുളള കപ്പാസിറ്റിയുള്ള സാക്ഷിയായേനെ. വീഡിയോ കോൺഫറൻസിലൂടെ വിസ്തരിക്കുമ്പോൾ സാക്ഷി തന്റെ വീടുപോലുള്ള സുരക്ഷിത സ്ഥലത്താണ് ഇരിക്കുന്നതെങ്കിലും പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ പ്രതിഭാഗത്തിന്റെ ചില ഹൈപ്പോത്തറ്റിക്കൽ ചോദ്യങ്ങൾക്ക് ഉൾപ്പെടെ യെസ് പറഞ്ഞ് പോകുന്ന ഒരു സാഹചര്യം ഉണ്ടാകുകയും അത് പിന്നീട് വലിയ വെല്ലുവിളിയാകുന്ന സാഹചര്യം ഉണ്ടാകാറുമുണ്ട്.

അതുകൊണ്ട് തന്നെ സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസ് വഴിയാകുന്നത് പ്രതിഭാഗത്തിന് മാത്രമല്ല ദോഷം ചെയ്യുക . വീഡിയോ കോൺഫറൻസ് നടക്കുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നതുള്ളതും വെല്ലുവിളിയാണ്. ക്രോസ് വിചാരണ എന്നത് തന്നെ ഒരു ആർട്ട് ആണ്. ബാലചന്ദ്രകുമാറിന്റെ വിസ്താരം വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിനോട് പ്രതിഭാഗത്തിന് വളരെയേറെ ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും. അതുകൊണ്ട് തന്നെ വിചാരണ നീണ്ട് പോകാനുള്ള സാധ്യതയാണ് കാണുന്നത്. സാധാരണ ഒരു സാക്ഷിയെ വിസ്തരിക്കുന്നത് പോലെയല്ല, അതുകൊണ്ട് തന്നെ ബാലചന്ദ്രകുമാറിനെ വിസ്തരിക്കുമ്പോൾ ഒരു കോഡിനേറ്റർ എന്ന രൂപത്തിൽ കോടതിയുടെ ഭാഗത്ത് നിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കും.

 

 

അതേസമയം ഈ മാസം 15 മുതലായിരിക്കും സാക്ഷി വിസ്താരം ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. നാല് ദിവസമായിരിക്കും പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം നടക്കുക. അതേസമയം വീഡിയോ കോൺഫറൻസ് വഴിയുള്ള വിസ്താരം കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്ന ചോദ്യം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന വിചാരണ നടപടികളിലെ വെല്ലുവിളികൾ ഒരു വിഭാഗം നിയമവിദഗ്ദാർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രോസ് വിസ്താരം വെർച്വൽ രീതിയിലാകുമ്പോൾ പ്രതിഭാഗത്തിന് മാത്രമല്ല അത് പ്രോസിക്യൂഷനെ സംബന്ധിച്ചും തിരിച്ചടിയായേക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുകായും ചെയ്യുകയാണ്. അതുപോലെ തന്നെ കേസിൽ വിചാരണ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന നിർദ്ദേശമാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നൽകിയിരിക്കുന്നത്. എന്നാൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തോളം സമയം അനുവദിക്കണമെന്ന ആവശ്യമാണ് വിചാരണ കോടതി ഹൈക്കടോതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends