മോളി കണ്ണമാലിയ്ക്ക് അംഗത്വമില്ല.. ‘ഒരു സംഘടനയ്ക്ക് അതിന്റെ നിയമവശങ്ങള്‍ വച്ചിട്ടേ നീങ്ങാന്‍ പറ്റുകയുള്ളൂ.. പേഴ്‌സണലായി ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട്.. ആദ്യം വീടുവച്ചുകൊടുക്കാന്‍ നേരം മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ ഹെല്‍പ് ചെയ്തത്! തുറന്ന് പറഞ്ഞ് ടിനി ടോം

അതീവ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി മോളി കണ്ണമാലി അത്ഭുകരമായ രീതിയിലായിരുന്നു ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ആശുപത്രി വാസത്തിനും വീട്ടിലെ വിശ്രമത്തിനും ശേഷം പഴയ ജീവിതത്തിലേക്ക് പതിയെ തിരിച്ച് വരികയാണ് താരം. അതേസമയം അസുഖ ബാധിതയായി കിടപ്പിലായപ്പോൾ മോളി കണ്ണമാലിയുടെ ചികില്‍സയ്ക്കായി താരസംഘടനയായ അമ്മയില്‍ സഹായം ചോദിച്ചിരുന്നുവെന്നും എന്നാല്‍ കിട്ടിയില്ലെന്നുമാണ് നടിയുടെ മകന്‍ ജോളി ആരോപിച്ചത്. ഈ ആരോപണം അമ്മയ്ക്കെതിരെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. എന്നാല്‍ എന്തുകൊണ്ടാണ് അമ്മയ്ക്ക് സഹായിക്കാന്‍ കഴിയാത്തത് എന്ന് തുറന്ന് പറയുകയാണ് നടന്‍ ടിനി ടോം പറയുകയാണ്. മോളി കണ്ണമാലിയ്ക്ക് അംഗത്വമില്ല. ‘ഒരു സംഘടനയ്ക്ക് അതിന്റെ നിയമവശങ്ങള്‍ വച്ചിട്ടേ നീങ്ങാന്‍ പറ്റുകയുള്ളൂ. പേഴ്‌സണല്‍ നമുക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഒരു സംഘടനയ്ക്ക് ചെയ്യണമെങ്കില്‍ നിയമവശങ്ങള്‍ ഉണ്ട്. കേരളത്തിലെ ഏത് കലാകാരന്മാര്‍ക്ക് എന്ത് സംഭവിച്ചാലും ചെയ്യേണ്ടിവരും. അമ്മയില്‍ അംഗത്വമെടുക്കുന്നതെന്തിനാണെന്ന് പറഞ്ഞാല്‍ അംഗങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം മറ്റൊരാള്‍ക്ക് കിട്ടില്ല. പിന്നെ പേഴ്‌സണലായി ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട്. ആദ്യം വീടുവച്ചുകൊടുക്കാന്‍ നേരം മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ ഹെല്‍പ് ചെയ്തത്. അല്ലാതെ പേഴ്‌സണലായിട്ട് പലരും സഹായിച്ചിട്ടുണ്ട്. അംഗങ്ങളില്‍ നിന്ന് ഒരുപാട് സഹായം അവര്‍ക്ക് കിട്ടിയിട്ടുണ്ടെന്നും ടിനി ടോം തുറന്ന് പറഞ്ഞു.
https://www.facebook.com/Malayalivartha