ഡിവോഴ്‌സ് സമയത്ത് ലാലേട്ടന്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു.. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണേ മോനെ.. എങ്ങനെയാണ് ഭക്ഷണമെന്നൊക്കെ എന്നോട് ചോദിച്ചത്... അന്ന് ഞാന്‍ ഭക്ഷണമൊന്നും മേടിച്ചു കഴിച്ചിരുന്നില്ല.. അദ്ദേഹത്തിന്റെ ചോദ്യം കേട്ടതും ഷോക്കായിപ്പോയി.. തുറന്ന് പറഞ്ഞ് ബാല

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോവുകയായിരുന്നു നടന്‍ ബാല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നിരന്തരം ബാലയെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. സുഹൃത്തുക്കളായിരുന്ന ഉണ്ണി മുകുന്ദനുമായി വാക്ക് തര്‍ക്കം വന്നതടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണമാണ് ഉണ്ടായത്. ഇതെല്ലാം ഏകദേശം അവസാനിക്കുമ്പോഴാണ് നടന്‍ അസുഖബാധിതനാവുന്നത്. ഗുരുതര കരള്‍ രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിയുകയായിരുന്നു ബാല. എന്നാല്‍ നടന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും വിവരമുണ്ട്. ഇതിനിടയില്‍ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത ബാലയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറാലാവുന്നത്. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന ഷോ ആണിത്. ആശുപത്രിയിലാകും മുൻപ് ബാല പങ്കെടുത്ത പരിപാടി കഴിഞ്ഞ ദിവസമാണ് ചാനലിൽ സംപ്രേഷണം ചെയ്തത്. തന്റെ സിനിമ കരിയറിനെ കുറിച്ചും ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ കുറിച്ചുമൊക്കെ ബാല അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഇപ്പോഴിതാ, അഭിമുഖത്തിൽ ബാല പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
ബാലയുടെ സിനിമ ജീവിതത്തിൽ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന് ലഭിച്ച സിനിമയായിരുന്നു ബിഗ് ബി. അതിലേക്ക് എത്തിയത് എങ്ങനയാണെന്ന് നടൻ ഷോയിൽ പറയുന്നുണ്ട്. അമല്‍ നീരദ് ചെന്നൈയില്‍ വന്നപ്പോള്‍ എന്നെ കണ്ടിരുന്നു. എന്റെ ലുക്ക് ഇഷ്ടമായി. അങ്ങനെയാണ് ബിഗ് ബിയിലേക്ക് എത്തുന്നത്. തമിഴ്‌നാട്ടില്‍ സ്റ്റാര്‍ ക്രിക്കറ്റ് നടന്നപ്പോള്‍ ഞാന്‍ മമ്മൂക്കയെ വിളിച്ചിരുന്നു. എന്തായാലും വരണമെന്ന് പറഞ്ഞപ്പോള്‍ എന്നോടെന്തിനാണ് പ്ലീസ് എന്നൊക്കെ പറയുന്നത്, ഇതെന്റെ ഡ്യൂട്ടിയല്ലേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാന്‍ വാങ്ങിത്തന്ന ചിക്കനാണ് നിന്റെ മസില്‍ എന്ന് പറഞ്ഞ് മമ്മൂക്ക കമന്റ് ചെയ്യുമായിരുന്നു. ഇപ്പോള്‍ ജിമ്മില്‍ പോയി ആരോഗ്യം സംരക്ഷിക്കാൻ തുടങ്ങിട്ടുണ്ട് എന്നും ബാല പറഞ്ഞു.
അണ്ണാത്തെ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തനിക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചിരുന്നുവെന്നു. ദൈവാനുഗ്രഹത്താല്‍ അതില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നും നടൻ പറയുന്നുണ്ട്. മോഹൻലാലിനെ കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. മോഹന്‍ലാല്‍ ഒരു അവതാരമാണ്. അദ്ദേഹത്തിന് ഒപ്പം ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട് എന്നുമാണ് ബാല പറഞ്ഞത്. അദ്ദേഹത്തിന്റെ അമ്മ അമൃതയില്‍ അഡ്മിറ്റായ സമയത്ത് കാണാന്‍ പോയിരുന്നു. അമ്മയ്ക്ക് എങ്ങനെയുണ്ട് എന്ന് ഞാന്‍ ചോദിക്കാറുണ്ടായിരുന്നു. ഫുള്‍ടൈം ഒരു മകനായി അദ്ദേഹം അവിടെ നിന്നു. ഡിവോഴ്‌സ് സമയത്ത് ലാലേട്ടന്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. എങ്ങനെയാണ് ഭക്ഷണമെന്നൊക്കെയാണ് എന്നോട് ചോദിച്ചത്. അന്ന് ഞാന്‍ ഭക്ഷണമൊന്നും മേടിച്ചു കഴിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ചോദ്യം കേട്ടതും ഷോക്കായിപ്പോയി. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണേ മോനെ എന്നും പറഞ്ഞാണ് വെച്ചതെന്നും ബാല പറഞ്ഞു. പെട്ടെന്ന് ദേഷ്യം വരുന്ന ആളല്ല തന്നെന്നും, താങ്ങാന്‍ പറ്റാത്ത ഒരു തെറ്റ് സംഭവിച്ചാല്‍ ദേഷ്യം തോന്നുമെന്നും ബാല പറഞ്ഞു.
വീട്ടിൽ കള്ളൻ കയറിയ അനുഭവത്തെ കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. എന്ന് നിന്റെ മൊയ്തീന്‍ ഷൂട്ടിനിടയില്‍ വീട്ടിലേക്ക് പോയപ്പോള്‍ അവിടേക്ക് കള്ളന്‍മാര്‍ വന്നിരുന്നു. വീടിന്റെ മുന്നിലും പിന്നിലുമായി കുറേ പേരുണ്ടായിരുന്നു. എന്റെ മകളും അന്ന് വീട്ടിലുണ്ടായിരുന്നു. അന്ന് ഞാന്‍ അവരെ ഇടിച്ച് ഓടിച്ചിരുന്നു. ഈയിടയ്ക്കും വന്നിരുന്നു. ഒരുത്തനെ ഞാന്‍ പിടിച്ചിരുന്നു. കഞ്ചാവടിച്ച് കാറില്‍ വന്ന് ഓരോ സാധനങ്ങള്‍ എടുത്ത് പോവുകയാണ് അവര്‍. കാറില്‍ വന്നിട്ട് ഹെല്‍മറ്റ് എടുത്ത് പോയിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ തൊപ്പി എടുക്കാന്‍ മറന്ന് പോയെന്നായിരുന്നു മറുപടി. പൃഥ്വിരാജുമായുള്ള സൗഹൃദത്തെ കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. കളഭം അദ്ദേഹം ചെയ്യേണ്ട സിനിമയായിരുന്നു. അദ്ദേഹം തമിഴിലേക്ക് പോയി, ഞാന്‍ ഇവിടേക്കും. രണ്ട് സിനിമകളും ക്ലിക്കായി മാറി. നവ്യ നായര്‍, പ്രിയാമണി, സുധീര്‍ കരമന, ടൊവിനോ തോമസ്, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരൊക്കെയായി നല്ല സൗഹൃദമുണ്ടെന്നും ബാല പറഞ്ഞു. മുൻപ് തന്നെ എല്ലാവരും ഒറ്റപ്പെടുത്തി ചതിച്ചു എന്നൊക്കെയുള്ള ആരോപണങ്ങളുമായി ബാല രംഗത്ത് എത്തിയിരുന്നു. അതേക്കുറിച്ചും നടൻ സംസാരിക്കുന്നുണ്ട്. എല്ലാവരും ഒറ്റപ്പെടുത്തി എന്ന് തോന്നിയപ്പോഴാണ് അത് പറഞ്ഞത്. ഒരു മനുഷ്യനെ ചതിക്കാന്‍ പറ്റുന്നതിനും അപ്പുറത്ത് എന്നെ ചതിച്ചിട്ടുണ്ട്. 8 മാസമായി എന്നെ ചതിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. കുത്തണമെങ്കില്‍ പുറകില്‍ നിന്നും കുത്തരുത്, നെഞ്ചില്‍ കുത്തിക്കോളൂ എന്നാണ് ഞാൻ പറഞ്ഞത്. ആരെ വിശ്വസിക്കണമെന്ന് അറിയാത്ത അവസ്ഥയായിലായിരുന്നു. അപ്പോഴാണ് താൻ ചെന്നൈയിലേക്ക് പോവാന്‍ തീരുമാനിച്ചതെന്നുമാണ് ബാല പറഞ്ഞത്.
https://www.facebook.com/Malayalivartha























