Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രൂരത ഒന്നൊന്നായി എണ്ണിപറഞ്ഞ് മസ്‌കറ്റിലുള്ള പിതൃ സഹോദരിയ്ക്ക് അനുമോൾ അവസാനമായി വാട്ട്‌സ് ആപ്പ് സന്ദേശമയച്ചു! അരുംകൊലയ്ക്ക് ശേഷം കുമളി അതിർത്തിയിൽ ഫോൺ ഉപേക്ഷിച്ച് ബിജേഷ്; അനുമോളുടെ മരണത്തിൽ ആരും ശ്രദ്ധിക്കാതെ പോയ ആ തെളിവുകൾ.. നടുങ്ങി നാട്ടുകാർ

23 MARCH 2023 08:18 AM IST
മലയാളി വാര്‍ത്ത

ഇടുക്കിയില്‍ നിന്നും വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കാഞ്ചിയാര്‍ പേഴുംകണ്ടത്ത് യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞു കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നിന്നും നാട്ടുകാർക്ക് ഇപ്പോഴും പരിഭ്രാന്തി വിട്ടിട്ടില്ല. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്. ക്രൂരമായ കൊലപാതകത്തിന് ശേഷം മുങ്ങിയ ഭർത്താവ് ബിജേഷിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇയാൾ അതിർത്തി കടന്നിരിക്കാമെന്നാണ് സൂചന. കുമളി അതിർത്തിയിൽ നിന്നും ഇയാളുടെ ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതിയെ കണ്ടെത്തിയെങ്കിൽ മാത്രമേ കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളു. സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ അടുത്തദിവസം മുതല്‍ കാണാനില്ലെന്ന വാര്‍ത്തയാണ് സ്വന്തം മാതാപിതാക്കളും നാട്ടുകാരും അറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കി കാത്തിരുന്ന കുടുംബം തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത് വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹമാണ്. കുറച്ച് കാലമായി ബിജേഷിന്റെയും വത്സമ്മയുടെയും ജീവിതം സുഖകരമായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇനിയും ഒരുമിച്ച് ജീവിക്കാൻ കഴിയല്ലെന്ന് വത്സമ്മ മാതാപിതാക്കളെയും അടുത്ത സൗഹൃദമുള്ള വത്സമ്മയുടെ പിതൃസഹോദരിയേയും അറിയിച്ചിരുന്നു. മസ്‌കറ്റിലുള്ള പിതൃ സഹോദരി സലോമിക്കാണ് യുവതി അവസാനമായി വാട്ട്‌സ് ആപ്പ് സന്ദേശമയച്ചത്.

വെള്ളിയാഴ്‌ച്ച രാത്രിയിലാണ് സലോമിക്ക് ശബ്ദ സന്ദേശമെത്തിയത്. ബിജേഷ് പ്രശ്‌നമുണ്ടാക്കുകയാണെന്നും തനിക്ക് ഇനിയും ബിജേഷിനൊപ്പം ജീവിക്കാൻ കഴിയില്ലെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.' ഇത്രയും നല്ല ഒരാളെ എനിക്ക് സമ്മാനമായി കിട്ടിയല്ലോ.ഞാൻ മടുത്തു അമ്മേ, എന്നെ സമാധാനത്തോടെ ജീവിക്കാൻ അയാൾ അനുവദിക്കുന്നില്ല, ഞാനും കുഞ്ഞും മറ്റെവിടെങ്കിലും പോയി ജീവിച്ചോളാം...കൊല്ലപ്പെട്ട വത്സമ്മ പിതൃ സഹോദരിക്ക് അവസാനമായി അയച്ച ശബ്ദ സന്ദേശമിങ്ങെനെ.... എന്നാൽ മറ്റ് ബന്ധുക്കൾ അടക്കം യുവതിയെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും ഫോൺ പിന്നീട് സ്വീച്ച് ഓഫായിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതിയെ കാണാനില്ലെന്ന ഭർത്താവ് ബിജേഷിന്റെ നുണക്കഥ. വത്സമ്മയെ വകവരുത്തിയ ശേഷം ബിജേഷ് നടത്തിയത് ആസൂത്രിതമായ നീക്കങ്ങളാണ്. ആദ്യം തന്നെ ഭാര്യയുടെ വീട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതിയുടെ തന്ത്രപരമായ നീക്കം. കെട്ടിപ്പടുത്ത നുണകഥകൾ ഓരോന്നായി തകരുവാൻ തുടങ്ങിയതോടെ സ്വന്തം കുട്ടിയെ തറവാട് വീട്ടിലാക്കിയ ശേഷം പ്രതി മുങ്ങി. പിന്തുടർന്നെത്താതെയിരിക്കുവാൻ പോയ വഴിയിൽ ഇയാൾ മൊബൈൽ ഫോൺ തമിഴ്‌നാട് അതിർത്തിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ശനിയാഴ്‌ച്ച രാവിലെ ബിജേഷിനോട് കാര്യം തിരക്കിയെങ്കിലും വത്സമ്മ നേരത്തേ സ്‌കൂളിലേയ്ക്ക് പോയിയെന്നാണ് മറുപടി നൽകിയത്. ഇതിനിടെയും മാതാപിതാക്കൾ യുവതിയെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

തന്റെ ഭാര്യ മറ്റാരുടെയോ ഒപ്പം ഒളിച്ചോടി പോയിരിക്കാമെന്ന് വരെ ബിജേഷ് ബന്ധുക്കളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. വിവരം അന്വേഷിക്കാൻ ഞായറാഴ്‌ച്ച വത്സമ്മയുടെ മാതാപിതാക്കളും സഹോദരനും പേഴുംകണ്ടത്ത് വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇവരെ മുറിക്കുള്ളിൽ കയറ്റാതെ ബിജേഷ് തന്ത്രപരമായി ഒഴിവാക്കി. തുടർന്ന് ഇവർക്കൊപ്പം കട്ടപ്പന പൊലീസ് സ്റ്റേഷനിൽ എത്തി ഭാര്യയെ കാണുന്നില്ലെന്ന് പരാതിയും നൽകി. ഇതിന് പിന്നാലെ അഞ്ചുവയസ്സുകാരി മകളെയുമായി ബിജേഷ് വെങ്ങാലൂർ കടയിലുള്ള തറവാട്ടിലേയ്ക്കും പോയി. തൊട്ടടുത്ത ദിവസമായ തിങ്കളാഴ്‌ച്ചയും താൻ കെട്ടിപ്പടുത്ത നുണക്കഥകൾ തകരാതിരിക്കുവാൻ ബിജേഷ് പ്രത്യേകം ശ്രദ്ധിച്ചു. വിശ്വാസ്യത നേടുന്നതിനായി വത്സമ്മ വീടു വിട്ടിറങ്ങിയപ്പോൾ പണം കൊണ്ടുപോയെന്നും ഇയാൾ മറ്റ് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു.

പരാതി നൽകിയിട്ടും യുവതിയെക്കുറിച്ച് തുമ്പൊന്നും ലഭിക്കാതെ വന്നതോടെ മാതാപിതാക്കൾ ചൊവ്വാഴ്‌ച്ച വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അനുമോളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാല്‍ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാര്‍ വിളിച്ചപ്പോള്‍ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരന്‍ അലക്സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തി. വീട് പൂട്ടിയിരുന്നതിനാല്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്പിളിപുതപ്പ് മാറ്റിയപ്പോള്‍ കൈ പുറത്തേക്ക് വരികയായിരുന്നു. ഇതുകണ്ട് ഇവര്‍ അലറിവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends