വിജു, ഐ ലവ് യൂ ഫോര്‍എവര്‍! വിജയ് യേശുദാസിന് കിടിലൻ പിറന്നാൾ ആശംസ! രഞ്ജിനി ജോസിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ...

ഗാനഗന്ധര്‍വ്വന്റെ മകന്‍ എന്നതിനെക്കാളും മലയാള സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഗായകനാണ് വിജയ് യേശുദാസ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വിജയ് ഇപ്പോള്‍ സംഗീത ലോകത്ത് വളര്‍ന്ന് നില്‍ക്കുകയാണ്. മലയാളത്തിന് പുറമേ അന്യഭാഷകളിലൊക്കെ സജീവമാണെങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെയാണ് താരമിപ്പോള്‍ അറിയപ്പെടുന്നത്. താനും ഭാര്യ ദര്‍ശനയും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് അടുത്തിടെയാണ് വിജയ് വെളിപ്പെടുത്തിയത്. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു അദ്ദേഹം ആദ്യമായി ഡിവോഴ്‌സിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു.
മക്കളുടെ കാര്യങ്ങളില്‍ മാതാപിതാക്കളായി ഞങ്ങള്‍ എന്നും ഉണ്ടാവും. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നുമായിരുന്നു അന്ന് വിജയ് പറഞ്ഞത്. പ്രണയിച്ച് വിവാഹിതരായവരാണ് വിജയും ദര്‍ശനയും. ആദ്യ കാഴ്ചയില്‍ വിജയിന് എന്തൊരു ജാഡയാണെന്നായിരുന്നു ദര്‍ശന കരുതിയത്. അടുത്ത് പരിചയപ്പെട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം മനസിലാക്കിയത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു ദര്‍ശനയുടെ വീട്ടുകാര്‍ പറഞ്ഞത്. തനിക്കും അത് വേണമായിരുന്നുവെന്നാണ് മുന്‍പ് വിവാഹത്തെക്കുറിച്ച് വിജയ് പറഞ്ഞത്. എന്നാൽ യേശുദാസിന്റെ മകന്‍ എന്ന ലേബലിന് അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയാണ് വിജയ് യേശുദാസ്. ഇന്‍ഡസ്ട്രിയിലേക്ക് വരുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ച കാര്യമായിരുന്നു ഇത്. അപ്പയ്ക്കും അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു.
വൈവിധ്യമാര്‍ന്ന ഗാനങ്ങളിലൂടെയായി വിജയ് ഗായകനായി തിളങ്ങുന്നതിനിടയിലാണ് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പാട്ട് മാത്രമല്ല അഭിനയവും വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. വിജയിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ പങ്കുവെച്ച ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം വൈറലായിരുന്നു. രഞ്ജിനി ജോസും വിജുവിന് ആശംസ അറിയിച്ചെത്തിയിരുന്നു. ആ ഒരു ആശംസയാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത് . വിജു, ഹാപ്പിയസ്റ്റ് ബര്‍ത്ത് ഡേ. ഐ ലവ് യൂ ഫോര്‍എവര്‍ എന്നായിരുന്നു രഞ്ജിനി കുറിച്ചത്. വിജയിനൊപ്പമുള്ള മനോഹരമായ ചിത്രവും ഗായിക പങ്കുവെച്ചിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. ആശംസകള്‍ മാത്രമല്ല ഇവരുടെ സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. എന്നാണ് വിവാഹമെന്നായിരുന്നു ചിലരുടെ ചോദ്യം. ഐ ലവ് യൂ എന്ന കമന്റാണ് പലരെയും സംശയത്തിലാഴ്ത്തിയത്.
രഞ്ജിനിയും വിജയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ മുന്‍പ് പ്രചരിച്ചിരുന്നു. സെലിബ്രിറ്റികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്ക് രസമായി തോന്നിയേക്കാം. എന്നാല്‍ എല്ലാവരും മനുഷ്യരാണെന്ന കാര്യം മറക്കരുത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചിട്ടില്ല ഞാന്‍ ഇതുവരെ. പരിപാടികളിലൊന്നും ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. അത്തരത്തിലുള്ള പരാതികളൊന്നും എന്നെക്കുറിച്ച് വന്നിട്ടില്ല. ഒരു ബര്‍ത്ത് ഡേ പോസ്റ്റില്‍ എന്നെ ടാഗ് ചെയ്താല്‍ ഞാന്‍ അദ്ദേഹത്തെ കല്യാണം കഴിക്കാന്‍ പോവുന്നു എന്നാണോ. അങ്ങനെയായിരുന്നു വാര്‍ത്ത വന്നത്. നിങ്ങള്‍ക്കും സുഹൃത്തുക്കളും സഹോദരങ്ങളുമൊക്കെയില്ലേ, വൃത്തികേട് പറയുന്നതിനും എഴുതുന്നതിനും ലിമിറ്റില്ലേ. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ശക്തായ നടപടി ആവശ്യമാണെന്നാണ് പറയാനുള്ളതെന്നായിരുന്നു മുന്‍പൊരു വീഡിയോയില്‍ രഞ്ജനി ജോസ് പറഞ്ഞത്.
https://www.facebook.com/Malayalivartha