അമൃതയും ഗോപി സുന്ദറും പൊളിച്ചടുക്കി

ഗോപി സുന്ദറും അമൃത സുരേഷും തമ്മിലുള്ള പ്രണയം സോഷ്യല്‍ മീഡിയ ശരിക്കും ആഘോഷിക്കുകയാണ്. ഇവരിരുവരും പ്രണയാതുരമായ ചിത്രങ്ങള്‍ പലതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇവരെന്തു പോസ്റ്റ് ചെയ്താലും അത് വൈറലാണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റ് വിശേഷങ്ങളും എല്ലാം നിരന്തരം ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ അമൃതയും ഗോപി സുന്ദറും പ്രണയാതുരമായ മറ്റൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. പ്രകാശം നിറയ്ക്കുന്ന കുറെയധികം ബള്‍ബുകള്‍ക്കിടയില്‍ നിന്ന് പരസ്പരം മുഖത്തോടു മുഖം നോക്കി കെട്ടിപ്പിടിച്ചു നില്‍ക്കുന്നതാണ് ചിത്രം. 'എന്നെ ചന്ദ്രനിലേക്ക് പറത്തി വിടൂ...'' എന്നാണ് അമൃത ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha