Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്... ഒരു സുപ്രഭാതത്തില്‍ ഞാന്‍ മുരളിക്ക് ശത്രുവായി: പിണങ്ങാനും മാത്രം ഞാനെന്തെങ്കിലും ചെയ്തെന്ന് പുള്ളിക്കും അഭിപ്രായമുണ്ടാവില്ല.. മമ്മൂട്ടി മുരളിയെ കുറിച്ച് പറഞ്ഞത്...

28 MAY 2023 05:12 PM IST
മലയാളി വാര്‍ത്ത

ആരുമറിയാത്ത ഒരു ശത്രുതയുടെ കഥയുണ്ട് അന്തരിച്ച നടന്‍ മുരളിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമ്മില്‍. സിനിമയ്ക്കകത്തെ ശത്രുതകളുടെ കഥ രഹസ്യമാക്കി വച്ചാലും പലപ്പോഴും അത് മറനീക്കി പുറത്ത് വരും. മുമ്പ് ഒരു മാധ്യമത്തിന് നൽകിയ മമ്മൂട്ടിയുടെ അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മുരളിയുമായി എന്തിനായിരുന്നു ശത്രുത എന്ന് ഇപ്പോഴും തനിക്ക് അറിയില്ല എന്ന് മമ്മൂട്ടി പറയുന്നു. നല്ല ആത്മബന്ധമുണ്ടായിരുന്നു എനിക്കും മുരളിയ്ക്കും. ആ ആത്മബന്ധത്തെ കുറിച്ച് മെഗാസ്റ്റാര്‍ പറയുന്നത് ഇങ്ങനെ...

സംവിധായകന്‍ ഭരതേട്ടനുമായിട്ടുള്ള പിണക്കത്തെ കുറിച്ചാണ് മമ്മൂട്ടി സംസാരിക്കുന്നത്. 'ഞാനും ഭരതനും തമ്മിലൊരു ശീതസമരം ഉണ്ടായിട്ടുണ്ട്. കാരണം എനിക്കറിയില്ല. പാഥേയം സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ട് ചെയ്യുമ്പോഴാണ്. ഒരു നോട്ട്ബുക്ക് അവിടെയുണ്ട്. അതില്‍ സംവിധായകനാണ് വലുത്, ഒരു പുല്‍ത്തരിമ്പിനെ കൊണ്ട് പോലും സംവിധായകന് അഭിനയിപ്പിക്കാന്‍ പറ്റും. അടുത്ത പേജില്‍ അതിന് മറുപടിയായി 'സംവിധായകനെ മറന്നതല്ല, പക്ഷേ നടന്മാരെയാണ് എന്നും ഓര്‍മ്മിക്കുക' എന്ന് ഞാനെഴുതി.

ചിലര്‍ അങ്ങനെയുണ്ട്.എന്തിനാണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത്. മുരളിയും അതുപോലെയാണ്. ഞാന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്. ഞാനും കഴിക്കില്ല. ആരെങ്കിലും മദ്യപിച്ച ബില്ല് ഞാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റെ ആയിരിക്കുമെന്നാണ് മമ്മൂട്ടി പറയുന്നത്. ഞാനും മുരളിയും അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം, ഒരു ഇമോഷണല്‍ ലോക്കുണ്ട് ഞങ്ങള്‍ തമ്മില്‍.

ഏത് സിനിമയിലാണെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളായാലും ശത്രുക്കളായാലും ഒരു ഇമോഷണല്‍ ലോക്കുണ്ട്. അമരത്തിലുണ്ട്. ഇന്‍സ്പെക്ടര്‍ ബല്‍റാമിലുമുണ്ട്. ശക്തമായ ഇമോഷണല്‍ ലോക്കാണത്. അത്രത്തോളം വികാരപരമായി അഭിനയിച്ചവരാണ് ഞങ്ങള്‍. ഒരു സുപ്രഭാതത്തില്‍ ഞാന്‍ മുരളിക്ക് ശത്രുവായി. ഞാന്‍ എന്ത് ചെയ്തിട്ടാണ്, ഒന്നും ചെയ്തില്ല. പിന്നെ അങ്ങ് അകന്ന് പോയി. ഭയങ്കരമായിട്ട് എനിക്ക് ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. ലോഹിതദാസിന്റെ ഒക്കെ മരണം അങ്ങനെ സ്‌നേഹത്തിലായിരിക്കുമ്പോഴാണ്.

പക്ഷേ എന്താണെന്നറിയാത്തൊരു വ്യഥയുണ്ട് എനിക്ക്. അയാള്‍ക്ക് എന്തായിരുന്നു വിരോധം, അറിയില്ല. ഞാനൊന്നും ചെയ്തിട്ടില്ല. എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ ഗ്രേറ്റ് ആക്ടറാണെന്നടക്കം അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിണങ്ങാനും മാത്രം ഞാനെന്തെങ്കിലും ചെയ്തെന്ന് പുള്ളിക്കും അഭിപ്രായമുണ്ടാവില്ല. പെട്ടെന്നാണ് അദ്ദേഹം അകന്ന് പോയതെന്ന്' മമ്മൂട്ടി പറയുന്നു.

ഒത്തിരിപ്പേര്‍ നമ്മുടെ ഇടയില്‍ നിന്നും മരിച്ച് പോയിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഓര്‍ക്കുന്നത് വിഷമമാണെന്നും' മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. അതേ സമയം മുരളിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും താന്‍ പോയതിനെ കുറിച്ച് മമ്മൂട്ടി മുന്‍പ് പറഞ്ഞിട്ടുണ്ട്. മുരളിയുടെ മകള്‍ കാര്‍ത്തികയെ ഞാന്‍ അനുഗ്രഹിച്ചിരുന്നു. വിവാഹം തികച്ചും ലളിതമായി, സ്വകാര്യ ചടങ്ങായിട്ടാണ് നടത്തുന്നതെന്ന് അറിഞ്ഞതിനാല്‍ നേരത്തെ പോയി കണ്ടു. മുരളിയുടെ മകള്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോ മുന്‍പും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.

ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന മമ്മൂട്ടിയെ വേദനിപ്പിച്ചിട്ടുള്ള ഒരുപാട് മരണങ്ങളുണ്ട്. ലോഹിതദാസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരുടെ വേര്‍പാട് മമ്മൂട്ടിയെ വലിയ രീതിയില്‍ തളര്‍ത്തിയിരുന്നു. എന്നാല്‍, മുരളിയുടെ മരണം മമ്മൂട്ടിയെ മാനസികമായി ഏറെ തളര്‍ത്തുകയും സ്വയം കുറ്റബോധത്തിലേക്ക് വീഴ്ത്തുകയും ചെയ്തു. മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നടനാണ് മുരളി. വ്യത്യസ്തമായ അഭിനയ ശൈലിയുമായെത്തിയ മുരളി കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങള്‍ ലഭിച്ചു.

 

മരിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഈ സിനിമകളിലൂടെ ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നു. ആ കഥാപാത്രങ്ങള്‍ക്കിന്നും പത്തരമാറ്റാണ്. എന്നാല്‍ കരിയറിലെ തിളക്കം പലപ്പോഴും മുരളിയുടെ വ്യക്തി ജീവിതത്തിലുണ്ടായിട്ടില്ല. കടുത്ത മദ്യപാനായിരുന്നത്രെ ഒരു കാലഘട്ടത്തില്‍ മുരളി. നടന്റെ സിനിമാ ജീവിതത്തെയും അത് ബാധിച്ചു. സെറ്റുകളില്‍ വഴക്കും മറ്റുമുണ്ടായെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. ഒരു കലാകരന്റെ ജീവിതം എങ്ങനെ നശിക്കുന്നു എന്നതിന് ഉദാഹരണമായി പലപ്പോഴും മുരളിയെ ചിലര്‍ ഉദാഹരിക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends