'വാനിഷിങ് പോയന്റ്' എന്ന ആക്ഷന്‍ ത്രില്ലറിലൂടെ പ്രേക്ഷകപ്രീതി നേടിയ ഹോളിവുഡ് നടന്‍ ബാരി ന്യൂമാന്‍ അന്തരിച്ചു...

'വാനിഷിങ് പോയന്റ്' (1971) എന്ന ആക്ഷന്‍ ത്രില്ലറിലൂടെ പ്രേക്ഷകപ്രീതി നേടിയ ഹോളിവുഡ് നടന്‍ ബാരി ന്യൂമാന്‍ (92) അന്തരിച്ചു. മേയ് 11-ന് ന്യൂയോര്‍ക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യമുണ്ടായത്.
ഡേലൈറ്റ് (1996), ബോഫിംഗര്‍ (1999), ദ ലൈമി (1999), 40 ഡെയ്സ് ആന്‍ഡ് 40 നൈറ്റ്സ് (2002) തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍. 2009-ല്‍ സ്വനപേടകത്തിന് അര്‍ബുദം ബാധിച്ചതോടെ ചലച്ചിത്രജീവിതത്തോട് വിടപറഞ്ഞു.
രോഗം ഭേദമായി അഭിനയത്തിലേക്കു തിരിച്ചുവന്ന ന്യൂമാന്‍ കഴിഞ്ഞവര്‍ഷം 'ഫൈന്‍ഡിങ് ഹന്ന' എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആഞ്ജലയാണ് ഭാര്യ.
https://www.facebook.com/Malayalivartha