മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതല്‍ നവംബര്‍ 23ന് എത്തും

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതല്‍ നവംബര്‍ 23ന് എത്തും. ജ്യോതിക നായികയാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ആണ്. ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ചില പ്രദേശങ്ങളില്‍ കാതല്‍ ബാന്‍ ചെയ്തു എന്ന വിവരമാണ് പുറത്തുവരുന്നത്.
ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ ആണ് മമ്മൂട്ടി ചിത്രത്തിന് ബാന്‍ ഏര്‍പ്പെടുത്തിയതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കാതലിന്റെ ഉള്ളടക്കമാണ് ബാനിന് കാരണമെന്നും ഇവര്‍ പറയുന്നു. നേരത്തെ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും കുവൈറ്റിലും ഖത്തറിലും ബാന്‍ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha