സ്വർണ തിളക്കം...! ഡോ. റോബിൻ രാധാകൃഷ്ണന് യുഎഇ ഗോൾഡൻ വിസ

സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ഡോ. റോബിൻ രാധാകൃഷ്ണന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് റോബിൻ10 വർഷത്തെ വിസ ഏറ്റുവാങ്ങി. നേരത്തെ ഒട്ടേറെ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ ഇസിഎച്ച് മുഖേനയാണ് യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കിയത്.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.
പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha