'ആദ്യരാത്രിക്ക്' ശേഷം നസ്രിയയെ കാണാനില്ല

മലയാളത്തിലെ യുവനിര നായികമാരില്‍ ഏറെ ശ്രദ്ധേയയാണ് നസ്രിയ. നസ്രിയയുടെ പ്രശസ്‌തി തെന്നിന്ത്യന്‍ സിനിമാലോകത്തും എത്തി. അതോടെ തെന്നിന്ത്യയിലെ പ്രമുഖ സംവിധായകര്‍ നസ്രിയെത്തേടിയെത്തി. അങ്ങനെയാണ് തെലുങ്കിലെ ബിഗ്‌ബഡ്‌ജറ്റ് ചിത്രമായ 'റബാസാ' യുടെ പ്രോജക്‌ടുമായി സംവിധായകന്‍ സന്തോഷ് ശ്രീനിവാസന്‍ എത്തിയത്. എന്‍ടിആറിന്റെ ചെറുമകനായ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആര്‍ ആണ് നായകന്‍. വലിയ ബാനറില്‍ ചെയ്യുന്ന സിനിമയെപ്പറ്റി നസ്‌റിയയ്‌ക്കും നല്ല പ്രതീക്ഷയായിരുന്നു. അങ്ങനെയാണ് ആ റൊമാന്റിക് ഫിലിമിന്റെ കഥ വ്യക്തമായി കേള്‍ക്കാതെ നസ്രിയ ഡേറ്റ് കൊടുത്തത്.
ഹൈദ്രാബാദിലെ ഫിലിംസിറ്റിയില്‍ റബാസായുടെ ഷൂട്ടിംഗും തുടങ്ങി. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നിടയ്‌ക്കാണ് ആദ്യരാത്രി ചിത്രീകരിച്ചത്. സാധാരണ ഒരു കുടുംബ ചിത്രത്തിലെ ആദ്യരാത്രിയെന്നാണ് നസ്രിയ കരുതിയത്. നവവധുവിന്റെ വേഷമണിഞ്ഞ് നസ്രിയ സെറ്റില്‍ എത്തി. അഭിനയിക്കും തോറും കൂടുതല്‍ തന്മയത്വത്തോടെ അഭിനയിക്കാനായി സംവിധായകന്‍ പറഞ്ഞു. മനസില്ലാ മനസോടെ നസ്രിയ സഹകരിച്ചു. അപ്പോഴേക്കും കൂടുതല്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാനായി സംവിധായകന്റെ കല്‍പ്പന വന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും നായകന്റേയും സഹപ്രവര്‍ത്തകരുടേയും അഭ്യര്‍ത്ഥനമാനിച്ച് നസ്രിയ ആദ്യരാത്രി സീന്‍ അങ്ങനെ അഭിനയിച്ച് ഒപ്പിച്ചു.
ആ സീനുകള്‍ കാണണമെന്നായി നസ്രിയ. സംവിധായകന്‍ മടി കാണിച്ചില്ല. ഷൂട്ട് ചെയ്‌തഭാഗങ്ങളുടെ ഡിജിറ്റല്‍ കോപ്പി നസ്രിയയെ കാണിച്ചു. നസ്രിയ ഞെട്ടിപ്പോയി. ആംഗിളുകള്‍ മാറുന്നതനുസരിച്ച് തന്റെ പോസുകള്‍ വള്‍ഗറാണെന്ന് നസ്രിയയ്‌ക്ക് മനസിലായി. ഇത്തരം മസാല പടങ്ങളില്‍ അഭിനയിക്കില്ലെന്ന് നസ്രിയ നേരത്തേ വ്യക്തമാക്കിയതാണ്. നസ്രിയ സംവിധായകനുമായി തര്‍ക്കത്തിലായി. എടുത്ത സീനുകള്‍ മുഴുവനും നശിപ്പിച്ചാലേ ചിത്രത്തിലഭിനയിക്കൂ എന്നും പറഞ്ഞ് നസ്രിയ സെറ്റില്‍ നിന്നും ഇടങ്ങിപ്പോയി.
വെട്ടിലായ സംവിധായകനും നിര്‍മ്മാതാവും ജൂനിയര്‍ സൂപ്പര്‍സ്റ്റാറും നസ്രിയയെ തിരക്കി നടന്നെങ്കിലും പ്രയോജനം കിട്ടിയില്ല. നസ്രിയ മുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. മസാല പടത്തിലേക്കില്ലെന്ന് ഇതിനിടെ നസ്രിയ തീര്‍ത്തു പറഞ്ഞു. അതോടെ മറ്റു നായികമാരെ തപ്പിനടക്കുകയാണ് സംവിധായകനും കൂട്ടരും, ആദ്യരാത്രിയെടുക്കാന്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha