നഷ്ടപ്രണയം; നയന്‍താര പ്രഭുദേവയെ മായ്‌ക്കുന്നു
മനസില്‍ നിന്ന് മായ്‌ച്ച പ്രഭുദേവയെ നയന്‍താര ശരീരത്തില്‍ നിന്ന് മാറ്റുന്നു. ഇരുവരും പ്രണയത്തിലായിരുന്നപ്പോഴാണ് നയന്‍താര തന്റെ ഇടത്തേ കയ്യില്‍ പ്രഭുദേവ എന്ന് പച്ചകുത്തിയത്. പ്രണയം തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ പച്ചകുത്തിയത് മാഞ്ഞില്ല. ശാസ്‌ത്രീയമായ രീതിയില്‍ അത് മായ്‌ക്കാനുള്ള ശ്രമത്തിലാണ് താരം. അതിനുള്ള മാര്‍ഗങ്ങള്‍ ത്വക്ക്രോഗ വിദഗ്‌ധരുമായി നയന്‍സ് സംസാരിച്ചു കഴിഞ്ഞെന്നാണ് അറിയുന്നത്.
തെലുങ്ക് നടന്‍ ഗോപിചന്ദ് തമിഴില്‍ നായകനാകുന്ന ചിത്രത്തിന്റെ പൂജാചടങ്ങിന് പോയപ്പോഴാണ് പച്ചകുത്തിയത് താരത്തിന് പാരയായത്. ഓറഞ്ച് ചുരിദാറില്‍ ചടങ്ങിനെത്തിയ നയന്‍സിന്റെ ഇടത്തേ കയ്യിലേക്ക് അഥിതികള്‍ ഉള്‍പ്പെടെ സൂക്ഷിച്ച് നോക്കി. ഒടുവില്‍ ചുരിദാറിന്റെ കൈ താഴേക്ക് വലിച്ച് നീട്ടി. എ.വി.എം സ്‌റ്റുഡിയോയിലെ പള്ളിയാര്‍ കോവിലിലായിരുന്നു പൂജ.
പഴയ പ്രണയത്തിന്റെ ചൂടും കൈവിട്ട കാമുകന്റെ പേരും നയന്‍സിനെ ധര്‍സങ്കടത്തിലാക്കി. അതോടെയാണ് സുഹൃത്തുക്കളായ പലരോടും പേര് മായ്‌ക്കാനുള്ള ഉപാധികള്‍ തേടിയത്. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഒരു ഡോക്ടറാണ് താരത്തിന് വിദഗ്‌ധ ചികില്‍സ നല്‍കുന്നത്. പ്രഭുദേവയുമായി പിരിഞ്ഞ ശേഷം ചെന്നൈയിലും തിരുവല്ലയിലെ വീട്ടിലും കഴിയുകയായിരുന്നു താരം.
https://www.facebook.com/Malayalivartha